Headlines

സിദ്ധാർത്ഥന്റെ മരണത്തിൽ 2 പേർ കൂടി പിടിയിൽ; പ്രതികളെയെല്ലാം അറസ്റ്റ് ചെയ്‌തെന്ന് ഡിജിപി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ രണ്ട് പേർ കൂടി പിടിയിൽ. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരാണ് പിടിയിലായത്. നിലവിൽ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി അറിയിച്ചു. സിദ്ധാർത്ഥനെ മർദ്ദിച്ചതിലും ​ഗൂഢാലോചനയിലും ഇവർക്ക് പങ്കുണ്ട്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മകന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് രാവിലെ സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. തുടർന്ന് സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

Read More

തൃശൂരിൽ കാണാതായ കുട്ടികളിൽ ഒരാൾ മരിച്ച നിലയിൽ; രണ്ടാമത്തെ കുട്ടിക്കായി തിരച്ചിൽ

തൃശൂർ; തൃശ്ശൂരിൽ കാണാതായ കുട്ടികളിൽ ഒരാൾ മരിച്ച നിലയിൽ. എട്ടുവയസുകാരൻ അരുണിന്റെ മൃതുദേഹമാണ് കിട്ടിയത്. മറ്റൊരു കുട്ടിക്കായി തിരച്ചിൽ തുടരുകയുമാണ്. കോളനിക്ക് സമീപം നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശാസ്താംപൂവം കോളനിയിൽ നിന്നാണ് കുട്ടികളെ കാണാതായത്.

Read More

സിദ്ധാർത്ഥന്റെ മരണം സിബിഐ അന്വേഷിയ്ക്കും; ഉത്തരവിട്ട് മുഖ്യമന്ത്രി; നടപടി കുടുംബത്തിന്റെ ആവശ്യപ്രകാരം

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണം സിബിഐ അന്വേഷിയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. മകന്റെ മരണത്തിലെ സംശയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായി ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി. കോളേജിൽ ഉണ്ടായ മരണങ്ങളിൽ എല്ലാം അന്വേഷണം നടക്കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു. അക്ഷയ് സാക്ഷി അല്ല, അക്ഷയ്ക്ക് പങ്ക് ഉണ്ട്, അക്ഷയ് പ്രതി ആണെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പറഞ്ഞ ജയപ്രകാശ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ മുഖ്യമന്ത്രിയെ കാണിച്ചെന്നും…

Read More

ആയിരവല്ലിപ്പാറ കാണാനെത്തിയ കോളജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടായിസം; രണ്ട് പേർ പിടിയിൽ

കൊല്ലം: ആയിരവല്ലിപ്പാറ കാണാനെത്തിയ കോളജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടായിസം കാണിച്ച രണ്ട് പേർ അറസ്റ്റിൽ. ആയൂർ സ്വദേശികളായ കുഴിയം നദീറ മൻസിൽ അൻവർ സാദത്ത്, മഞ്ഞപ്പാറ പുത്തൻവീട്ടിൽ ബൈജു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം കൊല്ലം ആയൂരിലാണ് സംഭവമുണ്ടായത്. സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാനാണ് ആൺകുട്ടികളും പെൺകുട്ടികളും അടങ്ങിയ സംഘം അയിരവല്ലിയിൽ എത്തിയത്. ആ സമയത്ത് അവിടെ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു പ്രതികൾ. വിദ്യാർഥികളെ കണ്ട് ഇവർ അസഭ്യം പറയുകയും ചോദ്യം ചെയ്ത ആൺകുട്ടികളെ മരക്കമ്പ് ഉൾപ്പെടെ ഉപയോഗിച്ച് മർദ്ദിച്ചു. കൂടാതെ…

Read More

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കിടങ്ങൂർ: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ കിഴക്കേകൂടല്ലൂർ ഭാഗത്ത് വള്ളോപ്പള്ളി വീട്ടിൽ ബൈജു സി.കെ (50) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും, ഇവരുടെ ദൃശ്യങ്ങൾ കൈക്കലാക്കി സമൂഹമാധ്യമത്തിലൂടെ പലർക്കും അയച്ചു നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കിടങ്ങൂർ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ റ്റി. സതികുമാർ, എസ്.ഐ സുധീർ പി.ആർ, സി.പി.ഓ അരുൺകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ്…

Read More

കെഎസ്ആർടിസി ബസ് ബൈക്കിനു പിന്നിലിടിച്ച് മരിച്ചത് രണ്ടു വിദ്യാർത്ഥികൾ; ഡ്രൈവറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

ചടയമംഗലം: കെഎസ്ആർടിസി ബസ് ബൈക്കിനു പിന്നിലിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ചടയമംഗലം ഡിപ്പോയിലെ ബസ് ഡ്രൈവര്‍ ആര്‍‌. ബിനുവിനെയാണ് പുറത്താക്കിയത്. ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി നിയമപോരാട്ടം തുടരുമെന്ന് ആണ് മരിച്ച വിദ്യാർത്ഥികളുടെ ബന്ധുക്കൾ അറിയിച്ചത്. അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഇവർ നിരന്തരമായി നടത്തിയ ഇടപെടലിലാണ് ഡ്രൈവറെ പിരിച്ചുവിട്ടത്. അപകടകരമാം വിധം ഡ്രൈവര്‍ ബസ് ഓടിച്ചെന്നാണ് കുറ്റപത്രം. സിസിടിവി ദൃശ്യങ്ങളും തെളിവായി. കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടിവ് ഡയറക്ടറാണ് ഉത്തരവിറക്കിയത്. കഴിഞ്ഞ…

Read More

16 വയസുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു; ആദിവാസി പെണ്‍കുട്ടി ആശുപത്രിയില്‍, അന്വേഷണം

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു. തൃശൂര്‍ അതിരപ്പിള്ളിയില്‍ വനിതാ ദിനത്തില്‍ ആയിരുന്നു സംഭവം. മൂന്ന് പേര്‍ ചേര്‍ന്നാണ് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അവശയായ പെണ്‍കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പ്രതിയെ തിരിച്ചറിഞ്ഞു. രണ്ടു പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

വഴിചോദിക്കാനെന്ന വ്യാജേന എത്തി പെൺകുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം: യുവാവ് പിടിയിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ചന്ദനത്തോപ്പ് കുഴിയം ഹരീഷ് ഭവനിൽ ഹരീഷ് ആണ് പിടിയിലായത്. ട്യൂഷനു പോകാനായി നിൽക്കുകയായിരുന്ന പെൺകുട്ടിക്കു മുന്നിലാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തിയ പ്രതി നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു. കുട്ടിയുടെ വീട്ടുക്കാർ നൽകിയ പരാതിയിലാണ് കിളികൊല്ലൂർ പൊലീസ് കേസെടുത്തത്

Read More

കുടുംബശ്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ വർക്ക് ഫ്രം ഹോം; ഗവേണിംങ് ബോഡി യോഗത്തിൽ തീരുമാനമായതായി മന്ത്രി

തിരുവനന്തപുരം: കുടുംബശ്രീ മിഷനിലെ വനിതാ ജീവനക്കാര്‍ക്ക് ആർത്തവ കാലത്ത് വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ഇതു സംബന്ധിച്ചുള്ള കാര്യങ്ങൾ ഗവേണിംങ് ബോഡി യോഗത്തില്‍ തീരുമാനമായതായും മന്ത്രി അറിയിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ആര്‍ത്തവകാലത്ത് സ്ത്രീകള്‍ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുകൊണ്ടാണ് കുടുംബശ്രീ ഗവേണിംഗ്ബോഡി ഇത്തരമൊരു തീരുമാനമെടുത്തതെന്നും മന്ത്രി അറിയിച്ചു.

Read More

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവിന് 35 വര്‍ഷം തടവ്

ഇരിങ്ങാലക്കുട: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 35 വര്‍ഷം തടവും 1,70,000 രൂപ പിഴയും. മേത്തല സ്വദേശി താരമ്മല്‍ ഹരീഷ് (27)നെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് രവിചന്ദര്‍ സി ആര്‍ ശിക്ഷിച്ചത്. 2015 മുതല്‍ 2018 ജൂലൈ വരെയുള്ള കാലയളവിൽ കുട്ടിയെ ഉപദ്രവിച്ചതിനാണ് ഇയാളെ കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 20 സാക്ഷികളെയും 35 രേഖകളും ഒരു തൊണ്ടി വസ്തുവും തെളിവുകളായി നല്‍കിയിരുന്നു. കൊടുങ്ങല്ലൂര്‍ പൊലീസ് സബ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial