
ബസിൽ മോഷണം നടത്തിയ യുവതി അറസ്റ്റിൽ; ബസിലെ സിസിടിവിയിൽ യുവതി കുടുങ്ങി
തൃശൂര്‍ : ബസില്‍ മോഷണം നടത്തിയ തമിഴ്‌നാട് മോഷണ സംഘത്തിലെ പ്രധാനിയായ യുവതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരിച്ചന്തൂര്‍ ടെമ്പിള്‍ സ്വദേശിനി ഗായത്രി (സുബ്ബമ്മ 26) യെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വേലൂര്‍ സ്വദേശിനി ഹിയാനിയുടെ പണമടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. വേലൂരില്‍നിന്നും ബസില്‍ കേച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മോഷ്ടാവ് യുവതിയുടെ 5000 രൂപയും എ ടി എം. കാര്‍ഡും ചികിത്സ രേഖകളും അടങ്ങിയ…