വീടിന് സമീപമുള്ള മതിലില്‍ മുരളീധരന് വേണ്ടി ചുവരെഴുത്ത് നടത്തി ടി എൻ പ്രതാപൻ
തൃശൂര്‍: തൃശൂരിൽ വടകര സിറ്റിംഗ് എംപി കെ മുരളീധരൻ മത്സരിക്കും എന്ന വാർത്തകൾക്ക് പിന്നാലെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ടിഎൻ പ്രതാപൻ. തന്‍റെ വീടിന് സമീപമുള്ള മതിലില്‍ തന്നെയാണ് ടി എൻ പ്രതാപന്‍റെ ചുവരെഴുത്ത്. മുരളീധരന് വേണ്ടിയുള്ള പ്രചാരണപരിപാടികളുടെ തുടക്കമെന്ന നിലയിലാണ് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പ്രതാപന്‍ ചുവരെഴുത്ത് നടത്തിയത്. തൃശൂരില്‍ സുരേഷ് ഗോപിക്കും വി എസ് സുനില്‍കുമാറിനുമെതിരെ ടിഎൻ പ്രതാപനായിരുന്നു മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ പത്മജ വേണുഗോപാല്‍ ബിജെപിക്ക് വേണ്ടി ചാലക്കുടിയിലിറങ്ങുമെന്നായപ്പോള്‍ കോണ്‍ഗ്രസ് അടവ് മാറ്റുകയായിരുന്നു. വടകരയില്‍…

