Headlines

പ്രമുഖ മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്രബാബു അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അടിയന്തരാവസ്ഥ കാലത്ത് പോലീസ് പീഡനത്തിന് ഇരയായിട്ടുള്ള വ്യക്തിയാണ് ഭാസുരേന്ദ്ര ബാബു. ഇടതുപക്ഷ പ്രതിനിധിയായി ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നു ഇദ്ദേഹം. കൃത്രിമ രേഖയുണ്ടാക്കി 98 ഏക്കർ സർക്കാർ ഭൂമി തട്ടിയെടുത്തു എന്ന കേസിൽ 2015ൽ ഇദ്ദേഹത്തിനെതിരെ കോഴിക്കോട് വിജിലൻസ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ അദ്ദേഹം കോടതിയിൽ കീഴടങ്ങിയിരുന്നു. കണ്ണൂർ ശിവപുരം വില്ലേജിൽ പെട്ട ചിത്രവട്ടത്ത് റീസർവേ നമ്പർ 12ൽ…

Read More

ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർഥിനി മരിച്ചു

സുൽത്താൻ ബത്തേരി ബീനാച്ചി കട്ടയാട് ചങ്ങനക്കാടൻ കബീർ-ജംഷിന ദമ്പതികളുടെ മകൾ ഷിബില ഷെറിൻ (17) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ഷിബില ഷെറിനെ വീട്ടുകാർ കണ്ടെത്തിയത്. ഉടൻ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. സുൽത്താൻ ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു…

Read More

ചാണകവും വെള്ളവും നൽകി ഗ്രോ ബാഗില്‍ പരിപാലിച്ചു; കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍

കാസര്‍കോട്: കഞ്ചാവ് ചെടി നട്ട് വളര്‍ത്തിയ യുവാവ് പിടിയില്‍. ബേള ചെര്‍ളടുക്കയില്‍ താമസിക്കുന്ന ഉമ്മര്‍ ഫാറൂഖ് ആണ് എക്സൈസിന്റെ പിടിയിലായത്. ബേളയില്‍ വാടക ക്വാര്‍ട്ടേഴ്സ് പരിസരത്താണ് കഞ്ചാവ് ചെടി പിടികൂടിയത്. ഗ്രോ ബാഗില്‍ ചാണകവും കൃത്യമായി വെള്ളവുമെല്ലാം നല്‍കിയാണ് ഇയാള്‍ കഞ്ചാവ് ചെടി പരിപാലിച്ചിരുന്നത്. എക്സൈസ് സംഘം എത്തിയപ്പോള്‍ താൻ ഇക്കാര്യം അറിഞ്ഞതല്ല എന്നാണ് യുവാവ് പറഞ്ഞത്.143 സെന്‍റിമീറ്റര്‍ ഉയരമുള്ള രണ്ട് മാസം പ്രായമുള്ളൊരു ചെടിയാണിത്. പിടിയിലായ ഉമ്മര്‍ ഫാറൂഖ് നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയാണ്. എന്നാല്‍…

Read More

തോന്നയ്ക്കൽ ഗവൺമന്റ് എൽ.പി.സ്കൂൾ വാർഷികം കവി രാധാകൃഷണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു

തോന്നയ്ക്കൽ ഗവൺമെന്റ് എൽ.പി.സ്കൂൾ വാർഷികാഘോഷം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് എ.എം.സുധീർ അധ്യക്ഷനായിരുന്നു. എസ്.എം.സി. ചെയർമാൻ ജതീഷ് തോന്നയ്ക്കൽ സ്വാഗതം പറഞ്ഞു. പ്രധാനാദ്ധ്യാപിക എം.എസ് സജീന വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ വികസന സമിതി ചെയർമാൻ രാജശേഖരൻ നായർ, എ. നൂർജിഹാൻ എന്നിവർ ആശംസാ പ്രസംഗവും വാർഷികം കൺവീനർ മുബീന എസ് നന്ദിയും പറഞ്ഞു. ചടങ്ങിൽ എൽ.എസ്.എസ് വിജയികൾക്ക് അനുമോദനം, നിള, ശങ്കരക്കുറുപ്പ് – സരസമ്മ , ശ്രീകൈരളി ,…

Read More

മലയാളം വേദി അനുസ്മരണം സംഘടിപ്പിച്ചു

മലയാളവേദി അന്തരിച്ച പ്രശസ്ത ചിത്രകാരൻ എ. രാമചന്ദ്രനെ മലയാളവേദി അനുസ്മരിച്ചു. നാവായിക്കുളം ഗ്രാമ പഞ്ചായത്ത്‌ ഗ്രന്ഥശാലയിൽ നടന്ന അനുസ്മരണ ചടങ്ങിൽ കവി ഓരനെലൂർബാബു അധ്യക്ഷനായി. ചിത്രകല അദ്ധ്യാപകൻ കോളാഷ് സുരേഷ് ആറ്റിങ്ങൽ അനുസ്മരണപ്രഭാഷണം നടത്തി.രാമചന്ദ്രൻ കരവാരം, ദീപക് പ്രഭാകരൻ, വിജയ രത്നകുറുപ്പ്, ശ്രീനിവാസൻ, ശ്രീകണ്ഠൻ കല്ലമ്പലം, രാജദേവൻ, പ്രസന്നൻ വടശ്ശേരിക്കോണം, സീതൾ നാവായിക്കുളം, ഷീന രാജീവ്‌, ഡി പ്രിയദർശനൻ, രാജുകൃഷ്ണൻ, രാജൻ മടക്കൽ, ബീന ഹരി, സുഗുതൻ കല്ലമ്പലം തുടങ്ങിയവർ പങ്കെടുത്തു

Read More

മോഡൽ റസിഡൻഷ്യൽ വിദ്യാലയങ്ങൾ കുട്ടികൾ ആഗ്രഹിക്കുന്ന വിദ്യാഭ്യാസത്തിന്: മന്ത്രി കെ രാധാകൃഷ്ണൻ

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന തോന്നയ്ക്കൽ മോഡൽ റസിഡൻഷ്യൽ വിദ്യാലയത്തിന്റെയും നൈപുണ്യ പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം പട്ടികജാതി- പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. പട്ടികജാതി-പട്ടികവർഗ വിഭാഗം വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിന് നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശീലിപ്പിക്കുന്ന കേന്ദ്രമായിട്ടാകും മോഡൽ സ്കൂൾ ആദ്യം പ്രവർത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഏവിയേഷൻ കോഴ്സ് ആരംഭിക്കും. വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്ന പഠന സാഹചര്യമൊരുക്കാനാണ് മോഡൽ സ്കൂളുകൾ സ്ഥാപിക്കുന്നത്. 33 മോഡൽ…

Read More

ചെങ്കടലിൽ ക്രൂയിസ് കപ്പലിനെതിരെ ഹൂതി ആക്രമണം; മൂന്ന് മരണം

ചെങ്കടലിലെ ഏദന്‍ കടലിടുക്കില്‍ ക്രൂയിസ് കപ്പലിനെതിരെ ഹൂതി വിഭാഗം നടത്തിയ ഷെല്ലാക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യക്കാരനും ഉള്ളതായി സൂചനയുണ്ട്. ആദ്യമായാണ് ചെങ്കടലിലെ ആക്രമണത്തില്‍ മരണം സംഭവിക്കുന്നത്. ഗാസയോടുള്ള ഐക്യദാര്‍ഢ്യമാണ് ആക്രമണമെന്ന് ഹൂതി നേതൃത്വം പ്രതികരിച്ചു. അതിനിടെ ഗാസയില്‍ അതിക്രമം തുടരുന്ന ഇസ്രയേലിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സൗത്ത് ആഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ആവശ്യപ്പെട്ടു . പട്ടിണിയെത്തുടര്‍ന്ന് 2 പേര്‍ കൂടി മരിച്ചതായി പാലസ്തീനിയന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ഭക്ഷണവും പോഷകാഹാരവും…

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം. ഒരുകേന്ദ്രത്തിൽ 50 പേരുടെ ടെസ്റ്റ് നടത്തിയാൽ മതിയെന്ന് കെബി ഗണേഷ് കുമാർ നിർദേശിച്ചു. ദിവസവും 180 എണ്ണം വരെയുണ്ടായിരുന്ന ടെസ്റ്റുകളാണ് വെട്ടിക്കുറച്ചത്. ഇന്നലെ ചേർന്ന ആർടിഒമാരുടെ യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. എന്നാൽ ഈ അപേക്ഷകരെ എങ്ങനെ തിരഞ്ഞെടുക്കുമെന്നതിൽ മോട്ടോർ വാഹന വകുപ്പിന് വ്യക്തതയില്ല. അതേസമയം, ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മീഷണറും യോഗത്തിൽ പങ്കെടുത്തില്ല. മെയ് ഒന്നു മുതൽ നടപ്പിലാക്കാനിരിക്കുന്ന പരിഷ്ക്കരണത്തിന്റെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങൾ. അതേസമയം പുതിയ…

Read More

യുക്തിവാദി സംഘം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി യു കലാനാഥൻ അന്തരിച്ചു; വിട പറഞ്ഞത് വിശ്വാസങ്ങളുടെ മറവിൽ നടക്കുന്ന ചൂഷണങ്ങൾക്കെതിരെ പടപൊരുതിയ നേതാവ്

കോഴിക്കോട്: യുക്തിവാദി സംഘം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി യു കലാനാഥൻ(84) അന്തരിച്ചു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റും പ്രഭാഷകനും ആയിരുന്നു. കലാനാഥന്റെ ആഗ്രഹപ്രകാരം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് ദാനം ചെയ്യും. സിപിഐ, സിപിഎം പ്രസ്ഥാനങ്ങളൊടൊപ്പം പ്രവർത്തിച്ചിരുന്ന കലാനാഥൻ കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷനലിസ്റ്റ് അസോസിയേഷൻ ദേശീയ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്…

Read More

പദ്മജ വേണുഗോപാല്‍ നാളെ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. നാളെ ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വച്ച് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും പത്മജ ഉച്ചയോടെ ഇക്കാര്യം നിഷേധിച്ചിരുന്നു. സാമൂഹിക മാധ്യമത്തില്‍ ഇത് സംബന്ധിച്ച് നിഷേധക്കുറിപ്പ് ഇറക്കുകയും ചെയ്തു. എന്നാല്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വൈകീട്ടോടെ പദ്മജ പിന്‍വലിച്ചു. രാജ്യസഭാ സീറ്റ് ബിജെപി നല്‍കിയതോടെയാണ് പാര്‍ട്ടി വിടാന്‍ പദ്മജയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഡല്‍ഹിയിലാണ് പദ്മജ വേണുഗോപാല്‍ ഉള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial