ഉപയോഗിച്ചുകൊണ്ടിരിക്കെ ലോഗ് ഔട്ടായി; ഫേയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും നിശ്ചലം

ന്യൂഡൽഹി: മെറ്റയുടെ കീഴിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവർത്തനരഹിതമായി. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ആപ്പുകൾ നിശ്ചലമായത്. ഫേസ്ബുക്കിലേയും ഇന്‍സ്റ്റഗ്രാമിലേയും സേവനങ്ങള്‍ പെട്ടെന്ന് നിലച്ചതോടെ എന്താണ് സംഭവിച്ചത് എന്നറിയാതെ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തിലായി. ഉപയോഗിച്ചുകൊണ്ടിരിക്കെ ലോഗ് ഔട്ടാവുകയും പിന്നീട് എത്രതവണ ശ്രമിച്ചാലും ലോഗ് ഇന്‍ ചെയ്യാന്‍ കഴിയാതാവുകയുമാണ് ഫേസ്ബുക്കിന് സംഭവിച്ച പ്രശ്നം. ഇന്‍സ്റ്റഗ്രാം ലോഗ് ഔട്ടായില്ലെങ്കിലും ഉള്ളടക്കങ്ങളൊന്നും കാണാനാകുന്നില്ല. സാമൂഹികമാധ്യമങ്ങളിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്ലാറ്റ്‌ഫോമായ ഡൗണ്‍ ഡിറ്റക്ടറില്‍ പതിനായിരക്കണക്കിന് പേരാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും…

Read More

കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ വീട്ടമ്മയെ കിണറ്റിൽ കണ്ടെത്തി

അടൂർ: കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ വീട്ടമ്മയെ 20 മണിക്കൂറുകൾക്ക് ശേഷം കിണറ്റില്‍ കണ്ടെത്തി. വയല സ്വദേശി എലിസബത്ത് ബാബുവിനെയാണ് കിണറ്റില്‍ കണ്ടെത്തിയത്. 50 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് എലിസബത്ത് ബാബു വീണത്.എലിസബത്തിനെ ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് കാണാതായത്. ഇവർ പന്നിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാനായി സമീപത്തെ നെറ്റ് ഇട്ട് മൂടിയ കിണറ്റിന് മുകളിലേക്ക് ഓടിക്കയറിയപ്പോഴാണ് നെറ്റ് പൊട്ടി കിണറ്റില്‍ വീണത്. വീട്ടുകാരും നാട്ടുകാരും ഈ സമയം എലിസബത്ത് കിണറ്റില്‍ വീണ കാര്യമറിയാതെ ഇവർക്കായി തിരച്ചില്‍ നടത്തിയിരുന്നു….

Read More

ആറ്റിങ്ങലിൽ ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന യാത്രക്കാരിയുടെ കാലുകളിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി

ആറ്റിങ്ങൽ: ആറ്റിങ്ങലില്‍ സ്വകാര്യബസ് വീട്ടമ്മയുടെ ഇരുകാലുകളിലുംകയറി കയറിയിറങ്ങി. ആറ്റിങ്ങല്‍ സ്വകാര്യ ബസ്സ്റ്റാന്‍ഡിനുള്ളില്‍വച്ചായിരുന്നു അപകടം. നഗരൂര്‍ ആല്‍ത്തറമൂട് കുളങ്ങരമേലതില്‍ വീട്ടില്‍ പ്രസന്ന (66)യ്ക്കാണ് അപകടത്തില്‍ ഗുരുതരമായിപരിക്കേറ്റത്. വീട്ടിലേക്ക് പോകാനായി ആറ്റിങ്ങല്‍ കിളിമാനൂര്‍റൂട്ടിലോടുന്ന തെങ്ങുംവിള ഭഗവതി എന്ന സ്വകാര്യ ബസില്‍ കയറുന്നതിനിടെ ബസ്സ് മുന്നോട്ട് എടുത്തതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ വീട്ടമ്മയെ ആംബുലന്‍സില്‍ ആറ്റിങ്ങല്‍ താലൂക്ക്ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതര പരിക്ക് പറ്റിയതിനാല്‍തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ വീട്ടമ്മക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍…

Read More

യുദ്ധക്കളമായി തലസ്ഥാനം; സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന കെ എസ് യു മാർച്ചിൽ സംഘർഷം, ലാത്തി വീശി പോലീസ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുൻപിൽ നടത്തുന്ന കെഎസ് യു മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റിനകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

Read More

കാട്ടാനയാക്രമണത്തിൽ മരിച്ച ഇന്ദിരയുടെ മൃതദേഹം സംസ്കരിച്ചു; വിതുമ്പലോടെ നാട്

കൊച്ചി: കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം സംസ്കരിച്ചു. കാഞ്ഞിരവേലിയിലെ വസതിയിൽ രാവിലെ പതിനൊന്നരയോടെയാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. നാട്ടുകാരുടെയും വീട്ടുകാരുടെയും സാന്നിധ്യത്തിൽ ആണ് ചടങ്ങുകൾ നടന്നത്. അതേസമയം, കാട്ടാനയാക്രമണത്തിൽ മരിച്ച വീട്ടമ്മയുടെ മൃതദേഹവുമായി കോതമംഗലത്ത് നടത്തിയ പ്രതിഷധത്തിനു നേരേ പൊലീസ് നടത്തിയത് കിരാത നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൊലീസ് മൃതദേഹം വലിച്ചിഴച്ചു. പ്രതിപക്ഷ സമരത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. പൊലീസിനെ വിട്ട് പേടിപ്പിച്ച് പ്രതിഷേധം അവസാനിപ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാത്യു കുഴൽനാടൻ എംഎൽഎയെയും ഡിസിസി പ്രസിഡന്റ്…

Read More

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; മൂന്നാഴ്ചയ്ക്കിടെ വര്‍ധിച്ചത് 2000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. പവന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 47,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് ഉയര്‍ന്നത്. 5945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. 19 ദിവസത്തിനിടെ 2000 രൂപയിലധികമാണ് ഉയര്‍ന്നത്.

Read More

മോൺസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരൻ രണ്ടാം പ്രതി

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്‌റെ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചു.ഗൂഢാലോചന കുറ്റമാണ് സുധകാരനെതിരെ ചുമത്തിയത്. ക്രൈംബ്രാഞ്ച്, എറണാകുളം എസിജെഎം കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. ക്രൈം ബ്രാഞ്ചാണ് കുറ്റപത്രം ചുമത്തിയത്.വഞ്ചന ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി. മൊൻസണിൽ നിന്നും 10 ലക്ഷം രൂപ വാങ്ങി. ഡിവൈഎസ്‌പി ആർ റസ്തമാണ് കുറ്റപത്രം നൽകിയത്. വളരെ ഗുരുതരമായ ഗൂഢാലോചന നടന്നുവെന്നും ശാസ്ത്രീമായി തെളിവുണ്ടെണ്ടെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കി. കെ സുധാകരൻ…

Read More

തിരുവനന്തപുരത്ത് പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സുഹൃത്ത് ഓടി രക്ഷപ്പെട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് പെൺകുട്ടിയെ സുഹൃത്ത് കു‍ത്തി പരിക്കേൽപിച്ച ശേഷം ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ കഴുത്തിലാണ് നേമം സ്വദേശി ഹാരിസ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ഹാരിസിന് വേണ്ടി പോലിസ് അന്വേഷണം തുടരുകയാണ്. കഴുത്തിൽ പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പെൺകുട്ടിയുടേത് സാരമായ പരിക്കല്ലെന്ന് പോലീസ് വ്യക്തമാക്കി. കൈയിൽ കരുതിയ ബ്ലെയ്ഡു കൊണ്ടാണ് ഹാരിസ് പെൺകുട്ടിയെ ആക്രമിച്ചത്.

Read More

ഓട്ടോയില്‍ കടത്താൻ ശ്രമിച്ചത് 11.15 ലക്ഷം രൂപയുടെ കുഴല്‍പ്പണം; യുവാവ് കസ്റ്റഡിയിൽ

മലപ്പുറം: ആനമങ്ങാട് വാഹനപരിശോധനക്കിടെ കുഴൽപ്പണം പിടികൂടി പൊലീസ്. ഓട്ടോയില്‍ കടത്തുകയായിരുന്ന 11.15 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശി തോരപ്പ അബ്ദുള്‍ വഹാബിനെ പൊലാസ് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെതുടര്‍ന്ന് പെരിന്തല്‍മണ്ണ SHO രാജീവും എസ്‌ഐ ഷിജോ സി തങ്കച്ചനും സംഘവും തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. KL-10-AG-3839 നമ്പർ ഓട്ടോറിക്ഷയില്‍ പ്ലാറ്റ്‌ഫോമില്‍ ചവിട്ടിക്ക് താഴെ കവറിലാണ് പണം സൂക്ഷിച്ചിരുന്നത്. കോഡൂർ നിന്നും തൂതയില്‍ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായിട്ടാണ് പണം കൊണ്ടുവന്നിരുന്നത്.

Read More

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് യുവതിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി സുഹൃത്ത് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് യുവതിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി സുഹൃത്ത് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ ബിനു (50), ചേങ്കോട്ടുകോണം സ്വദേശിനി ജി സരിത (46) എന്നിവർക്കാണ് പൊള്ളലേറ്റത് ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് താമസിക്കുന്ന സരിതയുടെ വീട്ടിൽ എട്ടുമണിയോടെ എത്തിയ ബിനു വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നു.കന്നാസിൽ 5 ലിറ്റർ പെട്രോളുമായിട്ടാണ് ഇയാൾ എത്തിയത്. തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial