
‘തൃശൂർ നൽകാൻ നിർവ്വാഹില്യാ’; സിനിമ പോസ്റ്റർ ട്രെൻഡുമായി വി എസ് സുനിൽ കുമാർ; ഭ്രമയുഗം തീം പോസ്റ്റർ വൈറൽ
തൃശൂർ: തെരഞ്ഞെടുപ്പിന് വിവിധ തരത്തിലുള്ള പ്രചാരണ രീതികളാണ് സ്ഥാനാർത്ഥികൾ സ്വീകരിക്കാറുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായ തൃശ്ശൂരിൽ സ്ഥാനാർത്ഥികൾ സജീവമാണ്. ഇപ്പോഴിതാ സിപിഐ നേതാവും മന്ത്രിയും കൂടിയായ വി എസ് സുനിൽകുമാറിന്റെ സിനിമ പോസ്റ്റർ ട്രെൻഡാണ് ഇപ്പോൾ വൈറൽ. ഭ്രമയുഗം തീമിലാണ് പോസ്റ്റർ. ‘തൃശൂർ നൽകാൻ നിർവ്വാഹില്യാ’ എന്ന് ചിത്രത്തിലെ ഡയലോഗ് സ്റ്റൈലിലാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഒപ്പം ‘ഇനി തൃശൂരിന്റെ നവയുഗം’ എന്ന് കൂടി കുറിച്ചിട്ടുണ്ട്. പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഭ്രമയുഗം പോസ്റ്ററിൽ മമ്മൂട്ടിയുടെ…