എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ; 2971 കേന്ദ്രങ്ങള്‍, 4.27 ലക്ഷം വിദ്യാർഥികൾ

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകൾക്കും ഇന്ന് തുടക്കമാകും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുക. 25 ന് പരീക്ഷ അവസാനിക്കും. പരീക്ഷ, സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് മന്ത്രി ആശംസകളും നേർന്നു.

Read More

രാജീവ് ചന്ദ്രശേഖറിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ആർഎസ്എസ് പ്രവർത്തകനെ ബിജെപിക്കാർ മർദിച്ച് അവശനാക്കി

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ആർഎസ്എസ് പ്രവർത്തകനെ ബിജെപിക്കാർ മർദിച്ച് അവശനാക്കി. ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് മർദിച്ച് അവശനാക്കിയത്. ആർഎസ്എസ് നേതാവ് പൗഡിക്കോണം സ്വദേശി സായിപ്രസാദിനാണ് മർദനമേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്ക്കും കാലിനും പൊട്ടലുണ്ടെന്നാണ് സൂചന. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാർത്ഥിയാക്കിയതിൽ ആർഎസ്എസിനുള്ള അതൃപ്തിയാണ്, ഫേസ്ബുക്കിലൂടെ സായിപ്രസാദ് പരസ്യമാക്കിയത്. ഇതിനെ എതിർത്തുകൊണ്ട് ബിജെപി പ്രവർത്തകർ രംഗത്തെത്തിയതോടെ, ഇരുവിഭാഗങ്ങളും സമൂഹമാധ്യമത്തിൽ കടുത്ത തർക്കമായി. ഇതിന്റെ തുടർച്ചയായിട്ടാണ്…

Read More

കറുകച്ചാലിൽ യുവതി ബസ് ഇടിച്ചു മരിച്ചു

കോട്ടയം: കറുകച്ചാൽ ബസ്റ്റാൻഡിൽ യുവതി ബസ് ഇടിച്ചു മരിച്ചു. അപകടം യാത്ര ചെയ്ത് എത്തിയ അതേ ബസ് ഇടിച്ചാണ്. കറുകച്ചാൽ മാന്തുരുത്തി സ്വദേശി അജി ആന്റണിയുടെ ഭാര്യ അൻസു ജോസഫ് (34) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ യാണ് സംഭവം. കറുകച്ചാൽ ബസ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന സാജു ബേക്കറി ഉടമ സാജുവിൻ്റെ മകളാണ്. രാവിലെ കടയിലേക്ക് എത്തുന്നതിനായി കോട്ടയം കാവനാൽകടവ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ കയറി കറുകച്ചാൽ സ്റ്റാൻ്റിൽ ഇറങ്ങി. തുടർന്ന് ഇതേ ബസ് പാർക്കിംഗിനായി…

Read More

ആന്ധ്ര ട്രെയിൻ ദുരന്തം; അപകടത്തിനു കാരണം ലോക്കോ പൈലറ്റ് മൊബൈലിൽ ക്രിക്കറ്റ് കണ്ടുകൊണ്ടിരുന്നതിനാലെന്ന് മന്ത്രി

ആന്ധ്രാപ്രദേശിലെ ട്രെയിൻ ദുരന്തത്തിനു കാരണം ലോക്കോ പൈലറ്റ് മൊബൈലിൽ ക്രിക്കറ്റ് കണ്ടുകൊണ്ടിരുന്നതിനാലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2023 ഒക്ടോബർ 29ന് രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 14 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. 29ന് ഏകദിന ലോകകപ്പിൽ ഇന്ത്യ- ഇംഗ്ലണ്ട് മത്സരം നടന്നിരുന്നു. മത്സരത്തിൽ ഇന്ത്യ 100 റൺസിന് വിജയിക്കുകയും ചെയ്തു. ലോകോ പൈലറ്റും അസിസ്റ്റൻ്റും ഫോണിൽ ക്രിക്കറ്റ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു എന്ന് മന്ത്രി പറഞ്ഞു. റെയില്‍വേ അപകടങ്ങള്‍ കുറയ്ക്കുന്നതിന് പുതുതായി സ്വീകരിച്ച സുരക്ഷാ ക്രമീകരണങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് മന്ത്രിയുടെ…

Read More

കവുങ്ങ് മുറിച്ചു മാറ്റുന്നതിനിടെ ദേഹത്ത് വീഴാതിരിക്കാൻ പിന്നോട്ട് നീങ്ങിയ വയോധിക്കൻ കുഴിയിൽ വീണ് മരിച്ചു.

കാസർകോട്: കവുങ്ങ് മുറിച്ചു മാറ്റുന്നതിനിടെ ദേഹത്ത് വീഴാതിരിക്കാൻ പിന്നോട്ട് നീങ്ങിയ ക്ഷേത്ര ആചാരസ്ഥാനികൻ കുഴിയിൽ വീണ് മരിച്ചു. ചീമേനി പുലിയന്നൂർ ചീർക്കുളം സ്വദേശി എം.കുഞ്ഞിരാമൻ (70) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിനടുത്തുള്ള തോട്ടത്തിൽ കവുങ്ങ് വെട്ടി മുറിച്ചുമാറ്റുമ്പോഴാണ് സംഭവം. ദേഹത്ത് വീഴാതിരിക്കാൻ പിന്നോട്ട് നീങ്ങുമ്പോഴാണ് കുഴിയിൽ വീണത്. കുഴിയിലെ കല്ലിൽ തലയിടിച്ച് വീണ സ്ഥാനീകനെ ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് ചീർക്കുളം…

Read More

പേട്ടയിലെ തട്ടിക്കൊണ്ടുപോകൽ; പ്രതി മുൻപ് പോക്സോ കേസിൽ പ്രതിയായ ആൾ

പേട്ട : തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതി മുൻപ് പോക്സോ കേസിൽ പ്രതിയായ ആൾ. 2022ൽ ഇയാളെ അയിരൂർ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിരുന്നു. ആർപിഎഫിൻ്റെ പിടിച്ചുപറിക്കേസിലും ഇയാൾ പ്രതിയാണ്. ഹസൻ കുട്ടി എന്നാണ് പ്രതിയുടെ പേര്. പേട്ടയിൽ നിന്നും ഇയാൾ കുട്ടിയെ തട്ടികൊണ്ടു പോയത് ലൈംഗിക ഉദ്ദേശ്യത്തിനാണെന്ന്പൊലീസ് സ്ഥിരീകരിച്ചു. കൊല്ലത്തുനിന്നാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. പിടിയിലായത് അലഞ്ഞു തിരിഞ്ഞു നടന്ന ആളാണ് എന്ന്…

Read More

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സർവ്വേക്കല്ലിൽ ഇടിച്ചു; യുവാവ് മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സർവ്വേക്കല്ലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. തെറ്റിവിള സ്വദേശി മിലൻ (24) ആണ് മരിച്ചത്. ഇയാൾ നെല്ലിമൂട് ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മിലനെ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പോലീസ് കേസ്സെടുത്തു

Read More

നേമം പോലീസ് സ്റ്റേഷനിൽ പുതിയ വിശ്രമ കേന്ദ്രംമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

നേമം:ജോലിത്തിരക്കിനിടയിൽ പോലീസുകാർക്ക് വിശ്രമിക്കാൻ നേമം പോലീസ് സ്റ്റേഷനിൽ പുതിയ വിശ്രമകേന്ദ്രം തുറന്നു. വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമ കേന്ദ്രം പണിതത്. മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന നിരവധി പദ്ധതികളാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. നേമത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 750 കോടി രൂപയാണ് വിവിധ പദ്ധതികളിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. പരിസ്ഥിതി സുസ്ഥിരത, വിദ്യാഭ്യാസം, പൊതുസൗകര്യം, ക്ഷേമം,…

Read More

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടക്കൽ ബീച്ച് റോഡ് ഭാഗത്ത് അശ്വതി ഭവൻ പുതുവൽ പുരയിടം വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന രാജേഷ്.ആർ (21) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കി പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ കൈവശപ്പെടുത്തി ബന്ധുക്കൾക്ക് അയച്ചുനൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു….

Read More

കോഴിക്കോട് നഗരത്തിൽ എംഡിഎംഎ വേട്ട; യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കോഴിക്കോട്: എംഡിഎംഎയുമായി പതിനെട്ടുകാരി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. നല്ലളം സ്വദേശി ഷംജാദ്, കർണാടക സ്വദേശിനി സഞ്ജന എന്നിവരാണ് അറസ്റ്റിലായവർ. 49 ഗ്രാം എംഡിഎംഎയുമായിട്ടാണ് പ്രതികൾ പിടിയിലായത്. മെഡിക്കൽ കോളജ് പൊലീസും നാർകൊടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മിംമ്സ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. കർണ്ണാടകയിലാണ് ഷംജാദ് ജോലി ചെയ്യുന്നത്. എംഡിഎംഎ കർണാടകയിൽ നിന്ന് കോഴിക്കോടെത്തിച്ച് ചില്ലറ വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ചായിരുന്നു വിൽപന

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial