
വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണം; ഡീനിനേയും അസിസ്റ്റൻ്റ് ഡീനിനേയും സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണത്തിൽ ഡീനിനേയും അസിസ്റ്റൻ്റ് ഡീനിനേയും സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. പുതിയ വിസിയോട് വാക്കാൽ നിർദേശം നൽകിയതായി മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ഹോസ്റ്റൽ നോക്കേണ്ടവർ, അവരുടെ ഭാഗത്തുനിന്ന് വേണ്ടവിധത്തിലുള്ള നോട്ടമുണ്ടായില്ലായെന്നും മന്ത്രി പറഞ്ഞു. പഴയ വി.സി നൽകിയ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് നിർദേശം. ഇരുവരുടെയും സസ്പെൻഷൻ പ്രാവർത്തികമാക്കാൻ വന്നപ്പോഴാണ് നിലവിലെ വി.സിയെ ഗവർണർ സസ്പെൻഡ് ചെയ്തത്. പുതിയ വി.സിയോട് ഇക്കാര്യത്തിൽ വാക്കാൽ നിർദേശം നൽകിയെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം…