
മാവേലിക്കരയിൽ നിർമാണ തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു
മാവേലിക്കര: നിർമാണ തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു. ചെട്ടികുളങ്ങര ഈരേഴ വടക്ക് മണ്ണാനേത്ത് പുത്തൻ വീട്ടിൽ മുരുകൻ(46) ആണ് മരിച്ചത്. കണ്ടിയൂരുള്ള വീട്ടിൽ നിർമാണ ജോലി ചെയ്യവേ വീട്ടിനുള്ളിൽ വലിച്ചിരുന്ന വയറിൽ നിന്നും ഷോക്കേൽക്കുകയിരുന്നു. ഉടൻ തന്നെ ശ്രീകണ്ടപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കായംകുളം ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വീട്ടു വളപ്പിൽ സംസ്കരിക്കും.