
തദ്ദേശസ്ഥാപനങ്ങൾ മാനുഷികതയുടെ സേവനകേന്ദ്രങ്ങളാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ലെറ്റ്സ് ഫ്ളൈ പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽ ചെയറുകൾ വിതരണം ചെയ്തു. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ സേവനനിരതമായ കേന്ദ്രങ്ങളായി മാറുന്നുവെന്ന് മന്ത്രി പറഞ്ഞു. വ്യത്യസ്തമായ ജീവിതപ്രയാസങ്ങൾ പങ്കുവെക്കപ്പെടുന്നതിലൂടെ പരിഹാരങ്ങൾ കണ്ടെത്താൻ കഴിയുന്നുവെന്നും ഭിന്നശേഷി സമൂഹത്തിനെ മുഖ്യധാരയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാനുഷികതയുടെ പ്രതീകമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ലെറ്റ്‌സ ഫ്‌ളൈ പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 20 ലക്ഷം രൂപയാണ്…