Headlines

ഇരുട്ടടി; പാചക വാതക സിലിണ്ടറിന്റെ വില പിന്നെയും കൂട്ടി

ഇരുട്ടടിയായി പാചക വാതക വില വർധനവ്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില പിന്നെയും കൂട്ടി. വാണിജ്യ സിലണ്ടറിന്റെ വില 23 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സിലിണ്ടര്‍ ഒന്നിന് 1960.50 രൂപയായി. തുടര്‍ച്ചയായി ഇത് രണ്ടാം മാസമാണ് പാചകവാതക സിലിണ്ടറിന്റെ വില കൂടുന്നത്. എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിക്കുന്നത്. വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് വില വര്‍ധിക്കുന്നത് ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ഉയരാന്‍ ഇടയാക്കിയേക്കും. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക…

Read More

വീട്ടിലെ ചപ്പുചവറുകൾക്ക് തീയിടുന്നതിനിടെ ദേഹത്ത് തീ പടർന്നു; ഗുരുതരമായി പൊള്ളലേറ്റ 58 വയസുകാരൻ മരിച്ചു

തൃശ്ശൂർ: വീട്ടിൽ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. അയ്യന്തോള്‍ കോലംപറമ്പ് കാര്യാലയത്തില്‍ അജയനാണ് (58) മരിച്ചത്. 27-ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലെ ചപ്പുചവറുകള്‍ പെട്രോള്‍ ഒഴിച്ച് തീയിടുന്നതിനിടയില്‍ ദേഹത്ത് പടര്‍ന്ന് പിടിക്കുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നതായി പോലീസ് പറയുന്നു. അജയനെ വിവിധ ആശുപ ത്രികളിലും തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: മീന. മക്കള്‍: അമല്‍, അഞ്ജന. സംസ്‌കാരം വെള്ളിയാഴ്ച 11-ന്.

Read More

ദേശീയ ഗാനം തെറ്റിച്ചുപാടി പാലോട് രവി; സീഡി ഇടാമെന്ന് ടി സിദ്ദിഖ്; സമരാഗ്നി ജാഥയുടെ സമാപനം ഇങ്ങനെ

തിരുവനന്തപുരം: കോൺഗ്രസ് സംഘടിപ്പിച്ച സമരാഗ്നി യാത്ര സമാപന സമ്മേളനത്തിൽ ദേശീയ ഗാനം തെറ്റിച്ച് ചൊല്ലി. തിരുവനന്തപുരം ഡിസിസി പ്രസിഡൻറ് പാലോട് രവിയാണ് ദേശീയ ഗാനം തുടക്കത്തിൽ തന്നെ തെറ്റിച്ചത്. സമാപന സമ്മേളനം അവസാനിച്ച ശേഷം ദേശീയ ഗാനം ആലപിക്കാനെത്തിയ പാലോട് രവിക്ക് ആദ്യ വരി തന്നെ തെറ്റി. പാലോട് രവി തുടങ്ങിയത് തന്നെ ജനഗണമംഗള.. എന്നായിരുന്നു. ഉടൻ തന്നെ ടി.സിദ്ദിഖ് എംഎൽഎ മൈക്ക് പിടിച്ചുവാങ്ങി. പാടണ്ട, സിഡി ഇടാം എന്ന് പറയുകയായിരുന്നു. ഇതിനിടെ വനിതാ നേതാവ് മൈക്കിനടുത്തെത്തി…

Read More

ദിലീപ് ചിത്രമായ ബാന്ദ്രക്ക് മോശം റിവ്യൂ; ഏഴ് വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: ദിലീപ് ചിത്രമായ ബാന്ദ്രയ്‌ക്കെതിരെ മോശം റിവ്യൂ നടത്തിയ വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. 7 വ്ലോഗർമാർക്കെതിരെയാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സിനിമയുടെ നിർമ്മാണ കമ്പനിയാണ് ഹർജി നൽകിയത്. ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം നിർവഹിച്ച ചിത്രമാണ് ബാന്ദ്ര. ഉദയകൃഷ്‍ണയാണ് സിനിമയുടെ തിരക്കഥ എഴുതിയത്. ബാന്ദ്രയുടെ ഹൈലൈറ്റ് അരുണ്‍ ഗോപിയുടെ സംവിധായക മികവുമാണ്. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. കെ ബി ഗണേഷ് കുമാറിനൊപ്പം ചിത്രത്തില്‍…

Read More

കാഡ്ബറി ഡയറി മില്‍ക്കില്‍ പുഴുക്കള്‍

ഹൈദരാബാദ്: സൂപ്പർമാർക്കറ്റില്‍ നിന്ന് വാങ്ങിയ കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റുകളില്‍ പുഴുക്കളെ കണ്ടെത്തി. സംഭവത്തില്‍ തെലങ്കാന സ്റ്റേറ്റ് ഫുഡ് ലബോറട്ടറി ചോക്ലേറ്റുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് നിർദ്ദേശം നല്‍കി. ഹൈദരാബാദിലെ അമീർപേട്ടിലെ രത്‌നദീപ് മെട്രോ സൂപ്പർമാർക്കറ്റില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റുകളിലാണ് പുഴുക്കളെ കണ്ടെത്തിയത്. ആക്ടിവിസ്റ്റ് റോബിൻ സാക്കസ് ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചു. കാഡ്ബറീസ് ഡയറി മില്‍ക്ക് (റോസ്റ്റഡ് ബദാം), കാഡ്ബറിയുടെ ഡയറി മില്‍ക്ക് (നട്സ് ആൻ‍ഡ് ഫ്രൂട്സ്) എന്നീ രണ്ട് ചോക്ലേറ്റുകളിലാണ് വെളുത്ത പുഴുക്കളെ കണ്ടെത്തിയത്.ഫുഡ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial