സപ്ലൈകോ ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ ഇന്നു മുതൽ

തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചു നിർത്തുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ ഇന്ന് ( മാർച്ച് 28) ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാകും. ഏപ്രിൽ 13 വരെ ചന്തകൾ പ്രവർത്തിക്കും. താലൂക്കിൽ ഒരു സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് ചന്ത. മാവേലിസ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, പീപ്പിൾസ്‌ ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, അപ്‌ന ബസാറുകൾ തുടങ്ങി സപ്ലൈകോയുടെ 1630 വിൽപ്പനശാലകളിലും വിലക്കിഴിവിൽ സാധനങ്ങൾ ലഭ്യമാകും. ശബരി മുളകുപൊടി, മല്ലിപ്പൊടി, സാമ്പാർ പൊടി, ചിക്കൻ മസാല, വാഷിങ് സോപ്പ്…

Read More

കോട്ടയം സിഎംഎസ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; 2 പേര്‍ ആശുപത്രിയില്‍

കോട്ടയം: കോട്ടയം സിഎംഎസ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാക്കുന്നതിനായി പൊലീസ് ലാത്തി വീശി. കോളജ് ഡേ ആഘോഷത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് 6.30-ഓടെയാണ് സംഭവം. രണ്ട് കെഎസ്‌യു പ്രവര്‍ത്തകരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലായിരുന്ന ഈറോഡ് എംപി എ.ഗണേശമൂർത്തി അന്തരിച്ചു

കോയമ്പത്തൂർ: ഈറോഡ് എംപി എ.ഗണേശമൂർത്തി അന്തരിച്ചു. ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ 2.30നാണ് റൂമിൽ അബോധാവസ്ഥയിൽ ഗണേശമൂർത്തിയെ കണ്ടെത്തിയത്. തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്കു മാറ്റുകയുമായിരുന്നു.

Read More

കേരളം ഉൾപ്പെടെയുള്ള 98 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും

തിരുവനന്തപുരം: രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ഏപ്രിൽ നാല് വരെയാണ് സ്ഥാനാർത്ഥികൾക്ക് നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ 98 മണ്ഡലങ്ങളിൽ ഏപ്രിൽ 26നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും. ഈ മാസം 30 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 102 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്സവാഘോഷം…

Read More

സംസ്ഥാനത്ത് ഏപ്രിൽ 26 ന് പൊതു അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 26 ന് പൊതു അവധി പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ആണ് തീരുമാനം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ…

Read More

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം; നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഊരുട്ടുകാല സ്വദേശി ആദിത്യൻ (23) ആണ് മരിച്ചത്. ഇന്ന് രാത്രി 7.30ഓടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാത്രിയോടെയാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്‍റാണ്. നെല്ലിമൂടുള്ള സ്ഥലത്ത് പണം പിരിക്കാൻ പോയ സമയത്ത് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ്…

Read More

ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് ഇടക്കാല ജാമ്യമില്ല, ഇ.ഡി കസ്റ്റഡിയിൽ തുടരും

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലാശ്വാസമില്ല. കെജ്‌രിവാള്‍ അറസ്റ്റ് ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജിയിൽ ഉന്നയിച്ച ഉടന്‍ വിട്ടയക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയാണ് കേസ് പരിഗണിച്ചത്. അറസ്റ്റ് ചോദ്യംചെയ്തും ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുമുള്ള ഹര്‍ജിയിൽ കോടതി ഇ.ഡിയുടെ വിശദീകരണം തേടി നോട്ടീസ് നല്‍കി. നോട്ടീസിന് മറുപടി നല്‍കാന്‍ ഏപ്രില്‍ രണ്ടുവരെ സമയം അനുവദിച്ചു. ഏപ്രില്‍ മൂന്നിന് കോടതി വീണ്ടും കേസ് പരിഗണിക്കും. അറസ്റ്റും…

Read More

43 ലക്ഷം രൂപയുടെ സൈബർത്തട്ടിപ്പ്; മൂന്നു യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്; കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയിൽ നിന്നും ഓൺലൈൻ വഴി 43 ലക്ഷം തട്ടിയെടുത്ത കേസിൽ മൂന്ന് യുവാക്കൾ പിടിയിൽ. പാലക്കാട് ജില്ലയിലെ പറക്കുളം സ്വദേശികളായ ചോലയിൽ മുഹമ്മദ് മുസ്തഫ (23), ചോലയിൽ വീട്ടിൽ യൂസഫ് സിദ്ദിഖ് (23), തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സ്വദേശി വെള്ളംകുഴി വീട്ടിൽ മുഹമ്മദ് അർഷഖ് (21) എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനെ മൂവരുംചേർന്ന് വെൽവാല്യൂ ഇന്ത്യ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും നിരന്തരം സന്ദേശങ്ങൾ അയക്കുകയും ചെയ്തു….

Read More

രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; ഏപ്രിൽ മൂന്നിന് നാമനിർദേശ പത്രിക നൽകും

ലോക്സഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്ത മാസം വയനാട്ടിലെത്തും. വയനാട്ടിൽ റോഡ് ഷോയും സംഘടിപ്പിക്കും. ഏപ്രിൽ രണ്ടിന് വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി മൂന്നാം തിയതി നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യം ഡിസിസി നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. വയനാട്ടിലെ സിറ്റിംഗ് എം.പിയായ രാഹുൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മണ്ഡലത്തിലെത്തിയിട്ടില്ല. രാഹുൽ എത്തുന്നതോടെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകും

Read More

കാസര്‍കോട്ട് പട്ടാപ്പകല്‍ നടന്നത് വന്‍ കവര്‍ച്ച;എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച അരക്കോടി രൂപ കൊള്ളയടിച്ചു

കാസര്‍കോട്: കാസര്‍കോട്ട് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. ഉപ്പളയില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപയാണ് കവര്‍ന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ചുവന്ന ടീഷര്‍ട്ട് ധരിച്ചെത്തിയ ആളാണ് വാഹനത്തില്‍നിന്ന് പണം കൊള്ളയടിച്ചതെന്നാണ് സൂചന. സംഭവത്തിന് ശേഷം ഇയാള്‍ ഉപ്പള ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോയതായും പറയുന്നു. സംഭവത്തില്‍ പ്രതിക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. ഉപ്പള ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തുള്ള എ.ടി.എമ്മില്‍ നിറയ്ക്കാനായാണ് സ്വകാര്യഏജന്‍സിയുടെ വാഹനത്തില്‍ പണമെത്തിച്ചിരുന്നത്. വാഹനത്തിന്റെ ഏറ്റവുംപിറകിലെ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. വാഹനം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial