എൽഎസ്‍ഡി സ്റ്റാമ്പുകളും മെത്താംഫിറ്റമിനും പിടികൂടി; യുവാവിന് 11 വർഷം തടവ്

കോഴിക്കോട്: എൽഎസ്‍ഡി സ്റ്റാമ്പുകളും മെത്താംഫിറ്റമിനും പിടികൂടിയ കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. കണ്ണൂർ കൂത്തുപറമ്പ് കോട്ടയം പൊയിൽ സ്വദേശി മുഹമ്മദ് ഷാനിലിന് 11 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി. വടകര എൻഡിപിഎസ് സ്പെഷ്യൽ കോടതി യുടേതാണ് ശിക്ഷാവിധി. 191 എൽഎസ്ഡി സ്റ്റാമ്പുകളും 6.443 ഗ്രാം മെത്താംഫിറ്റമിനും സഹിതം 2022 ഒക്ടോബർ ആറാം തിയ്യതിയാണ് ഷാനിലിനെ പിടികൂടിയത്. കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തും സംഘവും ചേർന്ന് പിടികൂടിയത്. കണ്ണൂർ അസിസ്റ്റന്റ്…

Read More

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ പുതിയ വിസി; ഡോ. കെഎസ് അനിലിനെ നിയമിച്ചു

കൽപറ്റ: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് ഡോ. അനിൽ. ഗവർണ്ണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് രാജിവച്ച ഡോ.പി സി ശശീന്ദ്രൻ്റ ഒഴിവിലാണ് പുതിയ നിയമനം. സിദ്ധാർത്ഥന്റെ മരണത്തിൽ 33 വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിസി പിൻവലിച്ചതായിരുന്നു രാജ്ഭവന്റെ അതൃപ്തിക്ക് കാരണം. സിദ്ധാർത്ഥന്റെ മരണത്തിലെ വീഴ്ചകളുടെ പേരിൽ മുൻ വി സി ഡോ. എം ആർ ശശീന്ദ്രനാഥിനെ നേരത്തെ ഗവർണ്ണർ സസ്പെൻഡ് ചെയ്തിരുന്നു

Read More

വർക്കല പാപനാശം കടലിൽ കുളിക്കാൻ ഇറങ്ങിയ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

വർക്കല: പാപനാശം കടൽത്തീരത്ത് കുളിക്കാൻ ഇറങ്ങി വൈകുന്നേരം മുതൽ കാണാതായ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം ഇന്ന് പകൽ ഒന്നരയോടെ കണ്ടെത്തി. കൊല്ലം ഏരൂർ പാണയം സ്വദേശിയായ അഖിലിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. വർക്കല പാപനാശത്തിന് സമീപം വച്ചാണ് തിരയിൽ പെട്ട് അഖിലിനെ കാണാതായത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയാണ് അഖിൽ. വിശദ വിവരങ്ങൾ അറിവായിട്ടില്ല. വർക്കല പോലീസ് മേൽ നടപടികൾ സ്വീകരിക്കുന്നു.

Read More

പാലക്കാട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു

പാലക്കാട്: കോൺഗ്രസ് നേതാവ് സിപിഎമ്മിൽ ചേർന്നു. പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി ഷൊർണൂർ വിജയനാണ് സിപിഎമ്മിൽ ചേർന്നത്. ഷൊർണൂർ നഗരസഭാംഗമായ ഇദ്ദേഹം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടി അംഗത്വം സ്വീകരിച്ചു. ആത്മാർത്ഥതയില്ലാത്തവരാണ് പാലക്കാട്ടെ കോൺഗ്രസ് നേതൃത്വമെന്ന് ഷെർണൂർ വിജയൻ ആരോപിച്ചു. അതുകൊണ്ടാണ് ഞാൻ സിപിഐഎമ്മിലേക്ക് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് വഴി തെറ്റി സഞ്ചരിക്കുന്നു എന്നും കോൺഗ്രസ് വർഗീയതയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും ഷൊർണൂർ വിജയൻ പറഞ്ഞു

Read More

പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കെ സിപിഎം നേതാവ് മരിച്ചു

കോഴിക്കോട്: പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കെ പ്രാദേശിക സിപിഎം നേതാവിന് ദാരുണ മരണം. സിപിഎം കായണ്ണ ലോക്കല്‍ കമ്മിറ്റി അംഗവും പാടിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ സി.കെ രാജീവന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം. ഇതിനിടെ ആരോഗ്യനില വഷളായി മരണപ്പെടുകയായിരുന്നു. മൃതദേഹം കായണ്ണയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാലു മണിക്ക് സംസ്‌കാര ചടങ്ങുകള്‍ നടക്കും

Read More

ആലുവ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജീവനൊടുക്കി

ആലുവ: പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍. ആലുവ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബാബുരാജാണ് മരിച്ചത്. അങ്കമാലി പുളിയനത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടു കൂടിയാണ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ബാബുരാജിനെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല, ആതമഹത്യയാണെന്നാണ് പ്രാഥമിക നിഗമനം കുറച്ചുദിവസങ്ങളിലായി ബാബുരാജ് മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍

Read More

സ്കൂളുകൾ ഇന്ന് അടയ്ക്കും; ഇനി അവധിക്കാലം

തിരുവനന്തപുരം: ഇന്ന് നടക്കുന്ന ഒമ്പതാം ക്ലാസ് ബയോളജി പരീക്ഷയോടെ സ്കൂളുകൾ മദ്ധ്യവേനലവധിക്കായി അടയ്ക്കും. മറ്റു പരിക്ഷകളെല്ലാം പൂർത്തിയായി. ജൂൺ 3ന് സ്കൂളുകൾ തുറക്കും. രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നലെ പൂർത്തിയായി. മൂല്യനിർണയം ഏപ്രിൽ മൂന്നിന് ആരംഭിക്കും. ഹയർ സെക്കൻഡറിയിൽ 77 ക്യാമ്പുകളിലായി 25000 അദ്ധ്യാപകരാണ് മൂല്യനിർണയത്തിൽ പങ്കെടുക്കുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് എട്ടു ക്യാമ്പുകളിലായി 2200 അദ്ധ്യാപകരും.

Read More

ചെങ്ങന്നൂർ വെൺമണിയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ

ചെറിയനാട് കൊല്ലുകടവ് വരിക്കോലിൽ തെക്കേതിൽ അപ്പു(19) ആണ് 9 ഗ്രാം എം ഡി എം എയുമായി പിടിയിലായത്. ചെങ്ങന്നൂർ വെൺമണി ഓട്ടാഫിസ് ജംഗ്ഷന് സമീപം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വെൺമണി പോലിസും ചേർന്നാണ് ഇയാളെ പിടികൂടിയത്. മാസങ്ങളായി ബെംഗളുരിൽ നിന്നും എം ഡി എം എ നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു ഇയാൾ. പഠിക്കുന്ന കാര്യം അന്വേഷിക്കാൻ എന്ന വ്യാജേനയാണ് ഇയാൾ ബംഗളൂരുവിൽ പോയി വന്നിരുന്നത്. ഇയാൾ ലഹരി എത്തിക്കുന്ന ഏജന്റ് മാത്രമാണോ എന്നും കുടുതൽ ആളുകളെ…

Read More

സപ്ലൈകോ സംസ്ഥാനത്ത് ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ വ്യാഴാഴ്ച ആരംഭിക്കും

സംസ്ഥാനത്ത് ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ വ്യാഴാഴ്ച ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാകും. ഏപ്രിൽ 13 വരെ ചന്തകൾ പ്രവർത്തിക്കും.13 ഇനം സബ്‌സിഡി സാധനങ്ങൾ ചന്തകളിൽ ലഭിക്കും. സപ്ലൈകോ ഉൽപ്പന്നങ്ങളും മറ്റ്‌ സൂപ്പർ മാർക്കറ്റ്‌ ഇനങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാകും. ശബരി കെ റൈസ്‌ വിതരണവും തുടരുന്നുണ്ട്. ജയ അരിക്ക്‌ 29 രൂപയും കുറുവ, മട്ട അരിക്ക്‌ 30 രൂപയുമാണ്‌ വില

Read More

കേരളം ഇന്നും ചുട്ടുപൊള്ളും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില. ജാഗ്രതയുടെ ഭാഗമായി ഇന്ന് 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് . തൃശൂരിലാണ് ഈ ദിവസങ്ങളിൽ ഏറ്റവുമധികം ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തൃശൂരിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയാകാമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. തൃശൂർ ഉൾപ്പെടെ സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. ശനിയാഴ്ച വരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ടയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial