
പെൺകുട്ടിയെ മദ്രസാ അധ്യാപകൻ ക്ലാസ് മുറിയിൽ വച്ച് പീഡിപ്പിച്ചു, 16 വർഷം കഠിന തടവും 60000 രൂപ പിഴയും
കാട്ടാക്കട : പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയായ മദ്രസാധ്യാപകന് വിവിധ വകുപ്പുകളിൽ ആയി 16 വർഷം കഠിന തടവും 60,000 പിഴയും വിധിച്ചു. നെടുമങ്ങാട് താലൂക്കിലെ കരകുളം ചെക്കക്കോണം, അഴിക്കോട്, മലയത്ത് പണയിൽ സജീന മൻസിൽ മുഹമ്മദ് തൗഫീഖ് (27) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി കോടതി ജഡ്ജി എസ് രമേഷ് കുമാർ വിധിച്ചത്. പിഴ തുകയിൽ നിന്നും 50,000 രൂപ അതിജീവിതയ്ക്കും നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ 9 മാസം അധിക…