
ഇടിമിന്നലേറ്റ് കൊല്ലത്ത് കശുവണ്ടി ഫാക്ടറി വാച്ചർ മരിച്ചു
കൊല്ലം: ഇടിമിന്നലേറ്റ് കൊല്ലത്ത് കശുവണ്ടി ഫാക്ടറി വാച്ചർക്ക് ദാരുണാന്ത്യം. ഓണാമ്പലത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ വാച്ചറായ പത്തനംതിട്ട സ്വദേശി തുളസീധരൻ പിള്ള (63) ആണ് മരിച്ചത്. വൈകിട്ട് 3.45ന് ആയിരുന്നു സംഭവം. രണ്ട് വനിതാ ജീവനക്കാർക്കും മിന്നലേറ്റു. സമീപത്തെ കടയിൽനിന്നു ചായ കുടിച്ച ശേഷം തിരിച്ചു ഫാക്ടറിയിലേക്കു കയറി ഗേറ്റ് അടയ്ക്കുന്നതിനിടെ തുളസീധരന് മിന്നലേൽക്കുകയായിരുന്നു. ഉടനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഗ്രേഡിങ് തൊഴിലാളികളായ പ്രസന്ന കുമാരി, ലില്ലി…