
‘ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാട്’; രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാത്തതിൽ വിമർശിച്ച് മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകാത്ത തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരെ മന്ത്രി ജി ആർ അനിൽ. ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാടാണിതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളോട് വോട്ട് ചോദിക്കുകയും എന്നിട്ട് സ്വയം വോട്ട് ചെയ്യാതിരിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തതിന്റെ തെളിവാണെന്നും സ്ഥാനാർഥി തിരുവനന്തപുരം മണ്ഡലത്തിലെ നിവസികളെ പറ്റിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മുതലാളിമാരുടെ താല്‍പര്യവും കച്ചവട താല്‍പര്യവുമാണ് കാണുന്നത്. കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹത്തിന്‍റെ ഈ നിലപാട് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍,…