കോഴിക്കോട് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതിക്കായി തെരച്ചില്‍, പിന്നില്‍ ബിജെപിയെന്നും ആരോപണം

കോഴിക്കോട്: ഇന്നലെ ഉണ്ടായ സംഘർഷത്തിൽ കോഴിക്കോട് യുവാവിന് കുത്തേറ്റു. പുതുപ്പാടിയിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ആണ് സംഭവം. കുരിശ്പള്ളിയ്ക്ക് സമീപം നൊച്ചിയൻ നവാസിനാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് യുഡിഎഫ് ആരോപിച്ചു. നവാസിന്‍റെ മുതുകിലും കയ്യിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു. പ്രതിയായ വ്യക്തി മറ്റൊരാളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന വാക്ക് തർക്കത്തിന് പിന്നാലെയാണ് നവാസിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. തെരഞ്ഞെടുപ്പിനോടടുപ്പിച്ച് സ്ഥലത്ത് സംഘർഷമുണ്ടാക്കാനുള്ള ശ്രമമെന്ന് യുഡിഎഫ്…

Read More

കന്നിവോട്ടർമാരുടെ ശ്രദ്ധക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോൾ അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടർമാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ എങ്ങനെയാണ് വോട്ട് ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സജ്ഞയ് കൗൾ പറഞ്ഞു. വോട്ടെടുപ്പ് പ്രക്രിയ സമ്മതിദായകൻ പോളിങ് ബൂത്തിലെത്തി ക്യൂവിൽ നിൽക്കുന്നു.വോട്ടറുടെ ഊഴമെത്തുമ്പോൾ പോളിങ് ഓഫീസർ വോട്ടർ പട്ടികയിലെ…

Read More

പൂരം വിവാദം തനിക്കെതിരെ തിരിച്ച് വിടാന്‍ ശ്രമം നടത്തിയെന്ന് സുനില്‍ കുമാര്‍; വോട്ടിനായി ബിജെപി പണം നൽകുന്നെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി

തൃശ്ശൂര്‍: സിപിഎം വോട്ട് ബിജെപിക്ക് വോട്ട് മറിക്കുമെന്നത് തമാശ മാത്രമെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാര്‍. തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. പരാജയ ഭീതി കൊണ്ടാണ് വ്യാജപ്രചാരണം നടത്തുന്നുവെന്നും സുനില്‍ കുമാര്‍ പറഞ്ഞു. തൃശൂരിൽ ത്രികോണ മത്സരമുണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു. മണ്ഡലത്തില്‍ ബിജെപി അടക്കമുള്ളവര്‍ രാഷ്ട്രീയ ധാര്‍മ്മികത ഇല്ലാത്ത പ്രവര്‍ത്തനം നടത്തുകയാണ്. വ്യാജ പ്രചാരണം ഇരുമുന്നണികളില്‍ നിന്നുമുണ്ടാകുന്നുണ്ട്. ഒളരി ശിവരാമപുരം കോളനിയില്‍ ബിജെപി പണം നല്‍കുന്നു. പൂരം വിവാദവും തനിക്കെതിരെ…

Read More

നാളെ വോട്ടെടുപ്പ് നില തത്സമയം അറിയാം; വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ് വഴി

തിരുവനന്തപുരം: വെള്ളിയാഴ്ച രാവിലെ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാൽ എല്ലാവരുടെയും ആകാംക്ഷ വോട്ടിങ് നില എത്രയെന്ന് അറിയാനായിരിക്കും. മൊബൈൽ ഫോൺ കയ്യിലുണ്ടെങ്കിൽ ഇക്കുറി വോട്ടെടുപ്പ് നില എത്രശതമാനമായെന്ന് അറിയാൻ വേറെങ്ങും പോവേണ്ട. മൊബൈൽ ഫോണിൽ വോട്ടർ ടേൺഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങൾക്ക് തത്സമയം അറിയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർ ടേൺ ഔട്ട് ആപ്പിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടിങ് നിലയും…

Read More

ഒരു വീട്ടിലേക്ക് 500 രൂപ വീതം; തൃശൂരിൽ വോട്ട് നേടാൻ നാട്ടുകാർക്ക് തുട്ട് നൽകി ബിജെപി പ്രവർത്തകർ

തൃശൂർ: ഒളരിയിൽ ശിവരാമപുരം കോളനിയിലെ വീടുകളിൽ വോട്ടിന് തുട്ട് എന്ന കലാപരിപാടി ബിജെപി നടത്തിയതായി ആരോപണം. കേരളത്തിൽ തെരെഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ അവശേഷിക്കയെ ആണ് വോട്ട് നേടാൻ ബിജെപി പ്രവർത്തകർ നാട്ടുകാർക്ക് പണം കൈമാറിയത്. ഒരു വീട്ടിൽ 500 രൂപ വീതമായിരുന്നു വിതരണം. നാട്ടുകാർ തടഞ്ഞതോടെ പ്രവർത്തകർ ഓടി രക്ഷപെട്ടെന്നും നാട്ടുകാർ ആരോപിച്ചു. ഇത് വെച്ചോ എന്നു പറഞ്ഞ് പ്രവർത്തകർ നിർബന്ധിച്ച് പണം കയ്യിൽ തരികയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. വേണ്ട എന്ന് പറഞ്ഞത് ചെവിക്കൊണ്ടില്ലെന്നും പണം…

Read More

തിരിച്ചറിയൽ കാർഡില്ലെങ്കിലും ഈ 12 രേഖകളിലൊന്ന് കൈയിലുണ്ടെങ്കിൽ വോട്ട് ചെയ്യാം

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കമ്മീഷന്‍ പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. കമ്മീഷന്റെ തിരിച്ചറിയല്‍ രേഖയ്ക്കു പകരമായി  വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ അന്നേ ദിവസം വോട്ടിംഗിനായി  ഉപയോഗിക്കാം. തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ 13 തിരിച്ചറിയല്‍ രേഖകളാണ് അംഗീകരിച്ചിട്ടുള്ളത്.  1. വോട്ടര്‍ ഐഡി കാര്‍ഡ് (ഇ.പി.ഐ.സി) 2. ആധാര്‍ കാര്‍ഡ് 3. പാന്‍ കാര്‍ഡ് 4. യൂണിക് ഡിസ്എബിലിറ്റി ഐ.ഡി (യു.ഡി.ഐ.ഡി) കാര്‍ഡ് 5. സര്‍വീസ് ഐഡന്റിറ്റി…

Read More

മലയാറ്റൂരിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു

കൊച്ചി: എറണാകുളം മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു. മലയാറ്റൂർ പളളശേരി വീട്ടിൽ മിഥുൻ (15) ആണ് മരിച്ചത്. പുഴയിലെ കുഴിൽ അകപ്പെടുകയായിരുന്നു. വൈകീട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു മിഥുൻ. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുഴഞ്ഞ് വീണ് മരിച്ചു.

തൃശൂർ: വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുഴഞ്ഞ് വീണ് മരിച്ചു. വെള്ളൂർ നടുത്തുരുത്ത് പരേതനായ മഠത്തിപറമ്പിൽ സുധാകരൻ്റെ ഭാര്യ ബീന സുധാകരൻ (60) ആണ് മരിച്ചത്. വീട്ടുകാരുമായി ആലുവയിൽ ബലിയിടാൻ പോയതായിരുന്നു. അവിടെ വച്ചാണ് കുഴഞ്ഞു വീണത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിപിഐ ലോക്കൽ കമ്മിറ്റി അംഗവും മഹിളാസംഘം മാള മണ്ഡലം കമ്മിറ്റി പ്രസിഡണ്ടും പുത്തൻചിറ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും ആണ്. മക്കൾ സുബിൻ, രുബിൻ.

Read More

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്ന കൊച്ചിക്കാലയിൽ വീട്ടിൽ ( ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് വാടകയ്ക്ക് താമസം) അനന്തു.എസ് (23) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Read More

മോദിയുടെ മുസ്ലിം വിരുദ്ധ പ്രസംഗത്തില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയോടാണ് വിശദീകരണം തേടിയത്. ഏപ്രില്‍ 29- തിങ്കളാഴ്ച 11 മണിയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സ്വത്തുക്കളും ഭൂമിയുമെല്ലാം മുസ്ലിങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നായിരുന്നു മോദി രാജസ്ഥാനില്‍ പ്രസംഗിച്ചത്. മാത്രമല്ല അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടില്ലെന്നും പറഞ്ഞിരുന്നു. മുസ്ലിം വിഭാഗക്കാരെ നുഴഞ്ഞുകയറ്റക്കാരെന്നും വിശേഷിപ്പിച്ചിരുന്നു. മുസ്ലീങ്ങളെ ധാരാളം കുട്ടികളുണ്ടാവുന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial