‘രാഹുല്‍ ഗാന്ധി ചാരായം കൊടുക്കുന്നത് വാര്‍ത്തയാകുന്നില്ല; വയനാട്ടില്‍ കിറ്റ് നല്‍കിയത് ക്ഷേത്രഭാരവാഹികള്‍’; കെ സുരേന്ദ്രൻ

കല്‍പ്പറ്റ: വയനാട്ടിലെ ഭക്ഷ്യക്കിറ്റ് വിവാദത്തില്‍ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. ആദിവാസി വിഭാഗത്തെ അപമാനിക്കുന്നതിനാണ് ഇത്തരമൊരു ആരോപണം യുഡിഎഫും എല്‍ഡിഎഫും നടത്തുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഈ ആരോപണം ബിജെപിക്കെതിരെയല്ല, ആദിവാസി ഗോത്ര സമൂഹത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അവരോട് മാപ്പുപറയാന്‍ എല്‍ഡിഎഫും യുഡിഎഫും തയ്യാറാവണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് നാളെ കഴിയും. ഈ ഒരു കളങ്കം ആദിവാസി സമൂഹത്തിന് മേല്‍ ചാര്‍ത്തുന്നത് എന്തിനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഇരുന്നൂറ് രൂപയുടെ കിറ്റ് കൊടുത്താല്‍ അവര്‍…

Read More

വരികളില്ലാതെ ഗാനമുണ്ടോ?; പാട്ടുകളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സംഗീതം നല്‍കി എന്നതു കൊണ്ട് പാട്ടുകള്‍ക്കുമേലുള്ള അവകാശം ഇളയരാജയ്ക്ക് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. വരികളില്ലാതെ പാട്ടുകളുണ്ടാകുമോയെന്നും ജസ്റ്റിസ് ആര്‍ മഹാദേവന്‍, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ഗാനരചയിതാവ് അടക്കമുള്ളവര്‍ക്കും അവകാശവാദം ഉന്നയിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇളയരാജ സംഗീതം നല്‍കിയ 4500-ഓളം പാട്ടുകളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ സംഗീതക്കമ്പനിയായ എക്കോ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ഇളയരാജ സംഗീതം നല്‍കിയ പാട്ടുകളുടെ പകര്‍പ്പവകാശം സിനിമാനിര്‍മാതാക്കളില്‍ നിന്ന് എക്കോ വാങ്ങിയിരുന്നു. ഇതിനെതിരേയുള്ള ഹര്‍ജിയില്‍ പാട്ടുകളുടെ…

Read More

കെ രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ മാറ്റിയെന്ന് യുഡിഎഫ്; ദൃശ്യങ്ങള്‍ പുറത്തുവിട്ട് രമ്യ ഹരിദാസ്

തൃശൂര്‍: ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തിന്റെ ഭാഗമായ കാറില്‍ നിന്നും ആയുധങ്ങള്‍ മാറ്റുന്നു എന്നവകാശപ്പെട്ട് യുഡിഎഫ് ദൃശ്യങ്ങള്‍ പുറത്തു വിട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ആണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. വോട്ടു കുത്തുന്നതിന് മുമ്പേ ഓര്‍ക്കേണ്ട കുത്തുകള്‍ എന്ന പേരിലാണ് വീഡിയോ പുറത്തു വിട്ടിട്ടുള്ളത്. ഇടതുസ്ഥാനാര്‍ത്ഥിയുടെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധം കണ്ടെത്തിയത് അതീവ ഗൗരവമേറിയതാണെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. സിപിഎം വ്യാപകമായി അക്രമത്തിന് ശ്രമിക്കുകയാണ്. എത്ര സ്ഥലങ്ങളില്‍…

Read More

ചെങ്ങന്നൂരിൽ കുടുംബവഴക്കിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്; ശേഷം ഫാനിൽ തൂങ്ങിമരിച്ചു

ആലപ്പുഴ: ചെങ്ങന്നൂർ പുന്തലയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. പുന്തല ശ്രുതിലയത്തിൽ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ദീപ്തിയുടെ ഭർത്താവ് ഷാജിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ് വിവരം. ദീപ്തിയെ കൊലപ്പെടുത്തിയ ശേഷം ഷാജി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ദീപ്തിയുടെ തലയിൽ വെട്ടുകത്തി കൊണ്ട് വെട്ടിയ പാടുകൾ ഉണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Read More

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു(42)ആണ് മരിച്ചത്. ദേശീയപാതയിൽ കായംകുളം എം എസ് എം കോളേജിന് സമീപം പുലർച്ചെ ആയിരുന്നു അപകടം.ലാൻ്റ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്.മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Read More

ഐപിഎല്‍ നിയമ വിരുദ്ധ സംപ്രേഷണം; നടി തമന്നയ്ക്കു മഹാരാഷ്ട്രാ പൊലീസിന്റെ നോട്ടീസ്

മുംബൈ: നിയമവിരുദ്ധമായി ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്‌തെന്ന കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്രാ സൈബര്‍ സെല്‍ നോട്ടിസ് അയച്ചു. ഏപ്രില്‍ 29ന് ഹാജരാകാനാണ് നിര്‍ദേശം. ബെറ്റിങ് ആപ്പ് മഹാദേവിന്റെ സബ്‌സിഡിയറി ആപ്പ് ആയ ഫെയര്‍ പ്ലേയിലൂടെ ഐപിഎല്‍ കാണുന്നതിനെ പ്രമോട്ട് ചെയ്തതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഏതാനും ഐപിഎല്‍ മത്സരങ്ങള്‍ ഈ ആപ്പിലൂടെ സംപ്രേഷണം ചെയ്‌തെന്നു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ മാനേജരുടെ…

Read More

മാവോവാദി ഭീഷണി; കോഴിക്കോട് ജില്ലയിൽ കനത്തസുരക്ഷ

കോഴിക്കോട് : മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ തിരഞ്ഞെടുപ്പിന് കനത്തസുരക്ഷ. ആകെ 141 ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയത്. ഇതിൽ 120 എണ്ണം വടകര ലോക്‌സഭാ മണ്ഡലത്തിലും 21 എണ്ണം കോഴിക്കോട് മണ്ഡലത്തിലുമാണ്. ഇതിനുപുറമേ, വടകര മണ്ഡലത്തിലെ 43 ബൂത്തുകൾ മാവോവാദി ഭീഷണി നേരിടുന്നവയായും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിൽ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 2289 പോലീസ് സേനാംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലെ 472 പേർ സുരക്ഷാചുമതലയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

Read More

സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു; ശമ്പളം നിഷേധിക്കാനോ കുറവ് വരുത്താനോ പാടില്ലെന്നും നിർദ്ദേശം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചത്. അവധിയുടെ പേരിൽ നാളത്തെ ശമ്പളം നിഷേധിക്കാനോ കുറവ് വരുത്താനോ പാടില്ലെന്നും നിർദ്ദേശമുണ്ട്. സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു പരിധിയിൽ…

Read More

വയനാട് ബത്തേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി;ബിജെപി എത്തിച്ചതെന്ന് ആരോപണം

വയനാട്: സുൽത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ പിടികൂടി. 1500 ഓളം കിറ്റുകളാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽനിന്നാണ് കിറ്റുകൾ പിടികൂടിയത്. എവിടേക്ക് നൽകാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകൾ കയറ്റിയ ലോറിയുടെ ഡ്രൈവർ പറയുന്നത്. ആദിവാസി കോളനികളിൽ വിതരണം ചെയ്യാൻ ബി.ജെ.പി തയ്യാറാക്കിയ കിറ്റുകളാണ് ഇതെന്നാണ് ആരോപണം.

Read More

ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

പാറ്റ്ന: ജെഡിയു (ജനതാദൾ യുണൈറ്റഡ്) യുവനേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. സൗരഭ് കുമാർ എന്ന യുവാവാണ് കഴിഞ്ഞ രാത്രിയിൽ കൊല്ലപ്പെട്ടത്. പാറ്റ്നയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ ബൈക്കിലെത്തിയ നാല് പേർ സൗരഭ് കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. സൗരഭിനൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും വെടിയേറ്റിട്ടുണ്ട്. സൗരഭിന് തലയ്ക്കാണ് വെടിയേറ്റത്. സൗരഭിന് നേരെ അക്രമികൾ രണ്ട് തവണ വെടിയുതിർത്തു. കൂടെയുണ്ടായിരുന്നയാൾക്ക് മൂന്ന് തവണയും വെടിയേറ്റു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സൗരഭ് മരണത്തിന് കീഴടങ്ങുകയായിരുന്നു. സുഹൃത്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial