
12 ജില്ലകളിൽ താപനില ഉയരും; ഉഷ്ണതരംഗ മുന്നറിയിപ്പും; അതീവ ജാഗ്രത വേണ്ട സാഹചര്യമെന്ന് ദുരന്തനിവാരണ അതോറിറ്റി
പാലക്കാട്: കേരളത്തിലെ 12 ജില്ലകളിൽ അന്തരീക്ഷ താപനില ഉയരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ സാധരണയേക്കാൾ രണ്ടുമുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഞയറാഴ്ച്ചവരെ ചൂട് കൂടുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം, പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ…