ചാലക്കുടിയില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

തൃശൂര്‍: ചാലക്കുടി പൂലാനിയില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മേലൂര്‍ കുന്നപ്പിള്ളി മാരേക്കാടന്‍ ലിജ (35) ആണ് മരിച്ചത്. ഭര്‍ത്താവ് പൂലാനി കുറുപ്പം കാട്ടുവിള പുത്തന്‍വീട്ടില്‍ പ്രതീഷ്(38) കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. തിങ്കള്‍ രാത്രി 9 ഓടേയായിരുന്നു സംഭവം. പൂലാനിയിലെ വാടവീട്ടിലാണ് പ്രതീഷും ലിജയും താമസിച്ചിരുന്നത്. എട്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മദ്യത്തിനടിമയായ പ്രതീഷ് ലിജയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. തിങ്കളാഴ്ചയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. അതിനിടെയാണ് പ്രതീഷ് ലിജയെ കഴുത്തില്‍…

Read More

മൊബൈൽ മോഷണം ആരോപിച്ച് 17 വയസുകാരനെ മർദിച്ചുകൊന്നു; മണിക്കൂറുകൾ കഴിഞ്ഞ് ഫോൺ വീട്ടിൽ നിന്ന് തന്നെ ലഭിച്ചു; ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

പിലിബിത്ത്: അയൽവാസിയായ 17 വയസുകാരനെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവ് മർദിച്ചുകൊന്നു. കൊലയ്ക്ക് ശേഷം മണിക്കൂറുകൾ കഴിഞ്ഞ് മോഷ്ടിച്ചെന്ന് ആരോപിക്കുന്ന മൊബൈൽ പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഗജ്റൗളയിലെ ബിതൗര ഗ്രാമത്തിലാണ് ദാരുണകൊലപാതകം നടന്നത്. കപിൽ കുമാർ എന്ന 17 വയസുകാരനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ കല്ലു( 26) എന്ന പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവിന്റെ 5000 രൂപ വിലവരുന്ന മൊബൈൽ ഫോൺ കാണാതായതാണ്…

Read More

മിന്നലിന്റെ അകമ്പടിയോടെ മഴ എത്തും; കേരളത്തിൽ ഇന്നും നാളെയും മഴ പെയ്യുക ഈ ജില്ലകളിൽ..

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെറ്റയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. നേരത്തേ ഇന്ന് കേരളത്തിൽ 10 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. കണ്ണൂരും കാസർകോടും ഒഴികെയുള്ള ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. 25ന് തിരുവനന്തപുരം,…

Read More

കൊട്ടിക്കലാശം കൊട്ടിക്കയറുമ്പോൾ കയ്യാങ്കളിയാകരുത്; ഇവ ലംഘിച്ചാല്‍ കര്‍ശന നടപടിയുറപ്പ്, ലഭിക്കുന്നത് തടവുശിക്ഷ വരെ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലെ പരസ്യപ്രചരണം ഇന്ന് അവസാനിക്കുകയാണ്. കലാശക്കൊട്ടിനായി കാത്തിരിക്കുകയാണ് മൂന്ന് മുന്നണി പാർട്ടികളും. ആവേശത്തിന്‍റെ കൊടുമുടിയിലെത്തുമ്പോൾ പലപ്പോഴും അത് ആക്രമണങ്ങളിലേക്കും വഴി മാറാറുണ്ട്. എന്നാൽ ആവേശം മുറുകുമ്പോള്‍ എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ആവശ്യപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്‍റെ സമയപരിധി ഏപ്രില്‍ 24 വൈകിട്ട് ആറിന് അവസാനിക്കും. നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍…

Read More

വയനാട്ടിലെ തലപ്പുഴയിൽ മാവോയിസ്റ്റുകള്‍ എത്തിയെന്ന് നാട്ടുകാർ

തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകൾ എത്തിയെന്ന് നാട്ടുകാർ. രാവിലെ ആറ് മണിയോടെ നാലംഗ സംഘം എത്തി.തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു.20 മിന്നിട്ട് നേരം പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സി പി മൊയ്‌തീൻ ഉൾപ്പെടെ നാല് പേരാണ് എത്തിയതെന്ന് സൂചന.പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു.മാവോയിസ്റ്റുകള്‍ 20 മിനിട്ടോളം നേരം സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തെന്ന് പ്രദേശവാസികള്‍ പറയുന്നു. എത്തിയ നാല് പേരിൽ രണ്ടു പേരുടെ കയ്യിൽ ആയുധങ്ങളുണ്ടായിരുന്നു.

Read More

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് കേസ്. മരട് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നാണ് കേസ്. എറണാകുളം സബ്കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവിട്ടിരുന്നു. അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് കോടതി…

Read More

ഒന്നാം തീയതിയും ഇനി ഫിറ്റ് ആവാം; ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചന

തിരുവനന്തപുരം: എല്ലാമാസവും ഒന്നിനുള്ള മദ്യനിരോധനമായ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചനകൾ തുടങ്ങി. സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്. ബിവറേജ് വിൽപ്പനശാലകൾ ലേലംചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ പരിഗണനയിലുണ്ട്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞമാസം വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. ഇങ്ങനെ വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് യോഗം വിലയിരുത്തി. കൂടാതെ, ഇത് ദേശീയ-അന്തർദേശീയ കോൺഫറൻസുകളിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഈ…

Read More

തെരഞ്ഞെടുപ്പ് ദിവസങ്ങളിലെ തിരക്ക്; അധിക സർവീസ് ഒരുക്കി കെഎസ്ആർടിസി

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാൻ രണ്ടു ദിവസത്തിൽ താഴെ മാത്രം ശേഷിക്കെ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം അധിക സര്‍വീസുകളുമായി കെ.എസ്.ആര്‍.ടി.സി. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള നൂറ്റിയമ്പതിലധികം ബസുകളാണ് തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഓടുക. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, സുൽത്താൻബത്തേരി, മാനന്തവാടി, കൽപ്പറ്റ, നിലമ്പൂർ, പെരിന്തൽമണ്ണ തുടങ്ങിയ ഡിപ്പോകളിൽനിന്ന് തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് സൂപ്പർ എക്സ്‌പ്രസ്സ്, സൂപ്പർ ഫാസ്റ്റ്-സൂപ്പർ ഡീലക്സ്, എ.സി.ലോഫ്ളോർ ബസുകളാണ് ഓടിക്കുക. തിരുവനന്തപുരം സെൻട്രൽ, ആറ്റിങ്ങൽ, കണിയാപുരം ഡിപ്പോകളിൽനിന്ന്‌ കോട്ടയം, എറണാകുളം ഭാഗത്തേക്കും…

Read More

വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പാലക്കാട്‌ : പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ പൊള്ളാച്ചി റോഡിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 19കാരൻ മരിച്ചു. കൈപ്പുറം പുഴക്കൽ അനീസിന്റെ മകൻ മുഹമ്മദ് അഫ്രീദ് ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചയായിരുന്നു അപകടം. കൊടൈക്കനാലിലേക്ക് ടൂർ പോയി ബൈക്കിൽ തിരിച്ചുവരുമ്പോഴാണ് സംഭവം. എതിരെ വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന കൊടുമുടി സ്വദേശി ഷബീറിനും പരിക്കേറ്റു. അഫ്രീദിനേറ്റ പരിക്ക് ഗുരുതരമായിരുന്നു. ഇടിയുടെ ആഘാതത്തിൽ അഫ്രീദ് ബൈക്കിൽനിന്നും തെറിച്ചു പോയിരുന്നു. മികച്ച…

Read More

പരസ്യപ്രചാരണം ഇന്ന് വൈകിട്ട് 6 ന് അവസാനിക്കും.

കൊച്ചി : ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി ഇന്ന് (ഏപ്രില്‍ 24 )വൈകിട്ട് ആറിന് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായിc ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദര്‍ശനവും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial