
ചെറുമകളോട് ലൈംഗിക അതിക്രമം: 72കാരന് 20 വർഷം തടവും പിഴയും
ആറ്റിങ്ങൽ : ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയായ 72കാരന് 20 വർഷം കഠിന തടവും നാലുലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ച് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. ആറ്റിങ്ങൽ ഫാസ്റ്റ് സ്പെഷ്യൽ കോടതി ജഡ്ജ് ബിജു കുമാർ ആണ് സി.ആർ പ്രതിക്ക് ശിക്ഷ വിധിച്ചത്. 2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. മകളെ കാണാനെത്തി കൂടെ താമസിച്ചുവന്ന ദിവസമാണ് പ്രതി ചെറുമകളെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത്. ബലാത്സംഗം, പോക്സോ നിയമപ്രകാരമുള്ള കഠിനതരമായ ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങൾ…