Headlines

‘മാപ്പ്’ എവിടെ, മൈക്രോസ്‌കോപ്പ് വെച്ചു നോക്കണോ? പതഞ്ജലിയോട് സുപ്രീംകോടതി

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന്റെ പേരിൽ പത്രങ്ങളിൽ പതഞ്ജലി പ്രസിദ്ധീകരിച്ച മാപ്പപേക്ഷ മൈക്രോസ്കോപ്പ് വച്ചു നോക്കേണ്ടി വരുമോയെന്നു സുപ്രീം കോടതി. പതഞ്ജ ഉൽപന്നങ്ങളുടെ പരസ്യങ്ങൾ നൽകുന്ന വലിപ്പത്തിലാണോ മാപ്പ് പ്രസിദ്ധീകരിച്ചരെ കോടതി ചോദിച്ചു. ജഡ്‌ജിമാരായ ഹിമ കോഹ്ലി, എ അമാനുള്ള എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ പ കോടതി 30 ലേക്കു മാറ്റി. പതഞ്ജലിയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും ബാബ രാംദേവും കോടതിയിൽ ഹാജരായിരുന്നു. പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുടെ പകർപ്പുകൾ ഹാജരാക്കാത്തതിന് കോടതി പതഞ്ജലിയുടെ…

Read More

മകളുടെ വിവാഹ ചടങ്ങിനിടെ പാടിയ പാട്ടിന്റെ പേരിൽ തർക്കം; വിവാഹശേഷം വധുവിന്റെ പിതാവിനെ ബന്ധുക്കൾ ചേർന്ന് തല്ലിക്കൊന്നു

ആഗ്ര: വിവാഹത്തിന്റെ തലേദിവസ പരിപാടിക്കിടെ ബാൻഡ് പാടിയ പാട്ടിന്റെ പേരിൽ തർക്കമുണ്ടായതിനെത്തുടർന്ന് 57 വയസുകാരനായ പിതാവിനെ ബന്ധുക്കൾ കൂട്ടം ചേർന്ന് തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ആഗ്രയിൽ തിങ്കളാഴ്ചയാണ് അക്രമം നടന്നത്. 57 വയസുകാരന്റെ സഹോദരി ഭർത്താവും കൂട്ടരും ചേർന്ന് ഇരുമ്പ് വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 57 വയസുകാരന്റെ സഹോദരന്റെ പരാതിയിൽ പോലീസ് അന്വേഷണം നടക്കുകയാണെന്ന് പോലീസ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കി. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. രാം ബരാൻ സിംഗ് എന്നയാളാണ്…

Read More

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

പേരാമംഗലം: സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി അശ്രദ്ധമായി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ പൊലീസ് കേസെടുത്തു. അമല പറപ്പൂര്‍ റൂട്ടില്‍ ചിറ്റിലപ്പിള്ളി ഐ ഇ എസ് എന്‍ജിനീയറിങ് കോളേജിനടുത്താണ് സംഭവം. മുള്ളൂര്‍ സ്വദേശി ഹരിക്കെതിരെയാണ് പേരാമംഗലം പോലീസ് കേസെടുത്തത്.അമല ഭാഗത്തുനിന്നും ചിറ്റിലപ്പള്ളി ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് കുട്ടിയെ സീറ്റിന് മുകളില്‍ നിര്‍ത്തി ഇയാള്‍ സ്‌കൂട്ടര്‍ ഓടിച്ചു പോയത്. പുറകില്‍ സഞ്ചരിക്കുകയായിരുന്നവര്‍ ദൃശ്യം പകര്‍ത്തി പൊലീസിന് കൈമാറുകയായിരുന്നു.രണ്ട് ദിവസം മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. അപകടകരമായ…

Read More

കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ ബിജെപിയിൽ ചേർന്നു; വി കെ മനോജിനെ സ്വാ​ഗതം ചെയ്തത് സി രഘുനാഥ്

കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ ബിജെപിയിൽ ചേർന്നു. കെസുധാകരന്റെ പി എ ആയിരുന്ന വി.കെ മനോജാണ് ബിജെപി കണ്ണൂർ ജില്ലാ ആസ്ഥാനത്തെത്തി ബിജെപിയിൽ അംഗത്വമെടുത്തത്. എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥ് മനോജിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ഇന്നത്തെ കോൺഗ്രസിന് പ്രത്യയശാസ്ത്രമില്ലെന്ന് വി കെ മനോജ് ആരോപിച്ചു. ഇന്ത്യാ മുന്നണിയിലെ പാർട്ടികളുടെ ഐഡിയോളജി പങ്കുവെച്ചാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. കോൺഗ്രസ് നേതൃത്വത്തിൽ മുഴുവൻ കുടുംബവാഴ്ചയാണെന്നും വി.കെ മനോജ് പറഞ്ഞു. വിവരമുള്ള ഒരാളും ഇനി അധികകാലം കോൺഗ്രസിലുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു….

Read More

അനിൽ ആന്റണിക്ക് പണം നൽകുന്ന ചിത്രം; ശോഭ സുരേന്ദ്രന്റെ അക്കൗണ്ടിലേക്ക് പത്ത് ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ രേഖയും; തെളിവുകൾ പുറത്തുവിട്ട് ദല്ലാൾ നന്ദകുമാർ

തിരുവനന്തപുരം: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവ് എ കെആന്റണിയുടെ മകനുമായ അനിൽ ആന്റണിക്കെതിരായ ആരോപണത്തിൽ തെളിവുകളുമായി ദല്ലാൾ നന്ദകുമാർ. ഡൽഹിയിലെ ഒരു ഹോട്ടലിൽ വച്ച് പണം കൈമാറിയെന്നാണ് നന്ദകുമാറിന്റെ അവകാശവാദം. ഇതിന്റെ ചിത്രവും നന്ദകുമാർ വാർത്താസമ്മേളനത്തിൽ പുറത്തവിട്ടു. 25 ലക്ഷം രൂപ തന്റെ കയ്യിൽ നിന്നും അനിൽ ആന്റണി കോഴയായി കൈപ്പറ്റിയെന്നാണ് നന്ദകുമാറിന്റെ ആരോപണം. 2013 ഏപ്രിലിൽ യുപിഎ സർക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാൻഡിംഗ് കോൺസലായി നിയമിക്കാമെന്ന് പറഞ്ഞാണ് തന്റെ…

Read More

സ്വർണവില കുത്തനെ ഇടിഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് 1120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സ്വർണവില 52000 ത്തിലേക്കെത്തി. 12 ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില ഇത്രയും താഴുന്നത്. ഏപ്രിൽ 20 മുതൽ 1600 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52920 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6615 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5535 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. രണ്ട് രൂപ…

Read More

ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപം; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ നർത്തകി സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി- പട്ടികവർഗ വിഭാഗക്കാർക്കു എതിരെയുള്ള കേസുകൾ പരിഗണിക്കുന്ന നെടുമങ്ങാട്ടെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചാലക്കുടിയിലെ ഒരു നൃത്താധ്യാപകനെക്കുറിച്ചാണു പറഞ്ഞതെന്നും അതു ആർഎൽവി രാമകൃഷ്ണൻ അല്ലെന്നുമുള്ള സത്യഭാമയുടെ വാദം കോടതി അംഗീകരിച്ചില്ല. ചാലക്കുടി സ്വദേശിയായ രാമകൃഷ്ണനും സത്യഭാമയും തമ്മിൽ നേരത്തെ കേസുകൾ ഉണ്ടായിരുന്നുവെന്നും രാമകൃഷ്ണന്റെ പഠന, പ്രവേശന, അക്കാദമിക കാര്യങ്ങളെക്കുറിച്ചു സത്യഭാമയ്ക്കു അറിവുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽപ്പെട്ട…

Read More

കൊട്ടിക്കലാശം നാളെ: പരസ്യ പ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം : ഒന്നരമാസത്തെ വീറും വാശിയും പകർന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും.പരസ്യ പ്രചാരണം നാളെ അവസാനിക്കും. അവസാന പോളിങ്ങിൽ വോട്ട് ഉറപ്പിക്കാൻ മുന്നണികൾ. പോളിംഗ് വെള്ളിയാഴ്ച്. 20 ലോക്സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത് ഭരണകക്ഷിയായ എൽഡിഎഫിനും പ്രതിപക്ഷമായ യുഡിഎഫിനും കേന്ദ്ര ഭരിക്കുന്ന എൻഡിഎയ്ക്കും നിർണായകം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 19 സീറ്റുകൾ സമ്മാനിക്കുകയും എൽഡിഎഫിനെ ഒന്നിലൊതുക്കുകയും എൻഡിഎയെ നിരാശപ്പെടുത്തുകയും ചെയ്ത കേരളത്തിൻ്റെ ഇപ്പോഴത്തെ മനസ്സിലിരുപ്പ് അറിയാൻ വോട്ട് ചെയ്ത് കാത്തിരിക്കേണ്ടത് 38 ദിവസങ്ങൾ,…

Read More

തെങ്ങിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ അഗ്നി രക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി

തിരൂർ: നാല്പത് അടിയോളം ഉയരമുള്ള തെങ്ങിൽ കയറി ആത്മഹത്യാ ഭീഷണിമുഴക്കിയ ആളെ രക്ഷാ സേനാ രക്ഷപ്പെടുത്തി. അനന്താവൂർ മേടിപ്പാറ തയ്യിൽ കോതകത്ത് മുഹമ്മദ് എന്നയാളാണ് തെങ്ങിന് മുകളിൽ കുടുങ്ങിയത്.വളവന്നൂർ പഞ്ചായത്ത് ഏഴാം വാർഡിൽ കുറുങ്കാട് കന്മനം ജുമാ മസ്ജിദ് പള്ളിയുടെ ഉടമസ്ഥതയിൽ ഉള്ള തെങ്ങിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയും പിന്നീട് താഴേക്ക് ഇറങ്ങാനാവാതെ കുടുങ്ങി പോകുകയുമായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തിരൂർ അഗ്നിരക്ഷാ സേന എത്തി ഇയാളെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് നാലു…

Read More

തൃശ്ശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു; ആനയുടെ ജീവൻ നഷ്ടമായത് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ

തൃശൂർ: തൃശ്ശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. മാന്ദാമംഗലം വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രൻറെ വീട്ടിലെ കിണറ്റിൽ വീണ കാട്ടാനക്കാണ് ജീവൻ നഷ്ടമായത്.ഇന്നലെ രാത്രി ഒരു മണിയോടെ കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുന്നതിനിടെയാണ് കാട്ടാന ചരിഞ്ഞത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സുരേന്ദ്രൻറെ വീട്ടിലെ കിണറ്റിൽ കാട്ടാന അബദ്ധത്തിൽ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തിൽ രക്ഷാദൗത്യം നടക്കുകയായിരുന്നു. എന്നാൽ ഇതിനിടെ ആനയ്ക്ക് അനക്കമില്ലെന്ന് കാണുകയും വനം വകുപ്പ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial