Headlines

തൃശ്ശൂരിൽ യുവതിയെ ഭർത്താവ് ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി; പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തൃശൂർ: യുവതിയെ ഭർത്താവ് ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി. തൃശ്ശൂർ ചാലക്കുടി മേലൂർ പൂലാനിയിലാണ് സംഭവം. കാട്ടുവിള പുത്തൻവീട്ടീൽ ലിജ(38)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം. കുടുംബ വഴക്കാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.

Read More

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ ബിജെപിയില്‍ നിന്നും പുറത്താക്കി

ബെംഗളൂരു: കർണാടകയിലെ മുതിർന്ന നേതാവ് കെ.എസ്. ഈശ്വരപ്പയെ ബിജെപിയിൽ നിന്നും പുറത്താക്കി. ശിവമോഗയിൽ സ്വതന്ത്രനായി മത്സരിക്കുന്നകിന്റെ പേരിലാണ് കർണാടക മുൻ മുഖ്യമന്ത്രികൂടിയായ ഈശ്വരപ്പയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ആറ് വർഷത്തേക്കാണ് സസ്പെൻഷൻ. ബി.എസ്. യെദ്യൂരപ്പയുടെ മകനും ശിവമോഗയിലെ സിറ്റിങ് എംപിയുമായ ബി.വൈ. രാഘവേന്ദ്രയ്‌ക്കെതിരെയാണ് ഈശ്വരപ്പ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഹവേരിയിൽ മകൻ കാന്തേഷിന് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് അദ്ദേഹം കടുത്ത തീരുമാനത്തിലേക്കെത്തിയത്. വിമത നീക്കത്തിൽ നിന്ന് അദ്ദേഹത്തെ അനുയയിപ്പിക്കാൻ ബി.ജെ.പി. നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടർന്നാണ് അച്ചടക്ക…

Read More

കൊടും ചൂടിന് മാറ്റമുണ്ടാകില്ല; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഇടിമിന്നലോട് കൂടിയ വേനല്‍ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് 12 ജില്ലകളിൽ. പാലക്കാട്, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസർക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ്. യെല്ലോ അലർട്ടാണ് ജില്ലകളിൽ. സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ജില്ലകളിൽ താപനില ഉയരും. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട,…

Read More

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. മുളവന കഠിനാംപൊയ്ക ജിത്തു ഭവനിൽ സനൽ പുത്തൻവിള (50) ആണ് അറസ്റ്റിലായത്. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സ്വീകരിക്കുന്നതിനിടെ അബദ്ധത്തിൽ താക്കോൽ കൊണ്ടതാണെന്നാണ് മൊഴി. സിപിഎമ്മിനെതിരെ പ്രസംഗിക്കുമ്പോൾ മനഃപൂർവം ആക്രമിക്കുകയായിരുന്നു എന്നാണ് നേരത്തെ കൃഷ്ണകുമാർ ആരോപിച്ചിരുന്നത്. കഴിഞ്ഞ 20ന് കുണ്ടറ മുളവനയിൽ നടന്ന പ്രചാരണത്തിനിടെയാണ്…

Read More


ആലുവയിൽ വൈദ്യുതി പോസ്റ്റും മരവും വീണ് 10 വയസുകാരന്

കൊച്ചി: എറണാകുളം ആലുവയിൽ വൈദ്യുതി പോസ്റ്റും മരവും വീണ് സൈക്കിൾ യാത്രികനായ 10 വയസുകാരന് ദാരുണാന്ത്യം. എറണാകുളം പുറയാർ സ്വദേശി മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.15മായിരുന്നു അപകടം

Read More

വിവാഹ സത്കാരത്തിന് എത്തി; കോഴിക്കോട് അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട്: അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് നല്ലളത്താണ് അപകടം. ഒളവണ്ണ മാത്തറ സ്വദേശി നസീമ (36), ഫാത്തിമ ലിയ (15) എന്നിവരാണ് മരിച്ചത്. വിവാഹ സത്കാരത്തിനെത്തിയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. വൈകീട്ട് അഞ്ചിനു റെയിൽ പാളം മുറിച്ചു കടക്കവേ കൊച്ചുവേളി- ചണ്ഡീഗഢ് സമ്പർക് ക്രാന്തി ട്രെയിൻ ഇടിച്ചാണ് മരണം. നസീമ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുണ്ടായിത്തോട് കല്ലേരിപ്പാറയിൽ ഹംസക്കോയയുടെ മകൻ ഹാരിസിന്റെ വിവാഹ സത്കാരത്തിനാണ്…

Read More

കളരി പരിശീലത്തിനെത്തിയ 9 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിയ്ക്ക് 64 വർഷം തടവും ; 2.85 ലക്ഷം രൂപ പിഴയും

കൊച്ചി: കളരിപ്പയറ്റ് പരിശീലത്തിനെത്തിയ 9 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 64 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. രൂര്‍ എസ്എംപി കോളനിയിലെ സെല്‍വരാജനെയാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. പ്രതി 2.85 ലക്ഷം രൂപ പിഴയോടുക്കാനും എറണാകുളം പോക്സോ കോടതി ഉത്തരവിട്ടു. പോക്സോയും ബലാത്സംഗവുമടക്കം സെല്‍വരാജനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചു. കളരി പരിശീലത്തിനെത്തിയ പെണ്‍കുട്ടിയ 2016 ഓഗസ്റ്റ് മുതല്‍ 2017 ഓഗസ്റ്റ് വരെ പലതവണ ബലാത്സംഗം ചെയ്തെന്നും, ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പ്രതി കുട്ടിക്ക്…

Read More

വളർത്തു പോത്തിന്റെ കുത്തേറ്റു; കോഴിക്കോട് 65കാരൻ മരിച്ചു

കോഴിക്കോട്: വളർത്തു പോത്തിന്റെ കുത്തേറ്റ് വയോധികനു ദാരുണാന്ത്യം. കോഴിക്കോട് മാവൂരിലാണ് സംഭവം. പനങ്ങോട് കുളങ്ങര ഹസൈനാർ (65) ആണ് മരിച്ചത്. പാടത്ത് തീറ്റിച്ച ശേഷം തിരികെ കൊണ്ടു വരുമ്പോൾ പോത്ത് ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞു മാറാൻ ഹസൈനാർ ശ്രമിച്ചെങ്കിലും വഴിയോടു ചേർന്നു വരമ്പിലേക്ക് ചേർത്തു പോത്ത് പലതവണ കുത്തുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്നു കഴിഞ്ഞ ആഴ്ച ഹസൈനാരുടെ വീട് ജപ്തി ചെയ്തിരുന്നു

Read More

ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്

ലോക്സഭ തിരഞ്ഞെടുപ്പിലെ ആൾമാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥർക്കായി സവിശേഷ ആപ്പ് തയ്യാറാക്കി നൽകിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ‘എ എസ് ഡി മോണിട്ടർ സിഇഒ കേരള’ എന്ന ആപ്പാണ് എൻഐസി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്തത്. വോട്ടെടുപ്പ് ദിനത്തിൽ ഈ ആപ്പ് ഉപയോഗിച്ച് ഉദ്യോഗസ്ഥർ എ എസ് ഡി വോട്ടർമാരെ നിരീക്ഷിക്കുന്നതിനാൽ വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് പോലുള്ള ആരോപണങ്ങളിൽ ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.എൻഐസി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി…

Read More

സൂറത്ത് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ വിജയിച്ചു

സൂറത്ത്: സൂറത്ത് ലോക്സഭാ മണ്ഡലത്തിലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിച്ചു. മറ്റെല്ലാ സ്ഥാനാർത്ഥികളും മത്സരത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് സൂറത്ത് ജില്ലാ കളക്ടർ ആണ് മുകേഷ് ദലാൽ വിജയിച്ചതായി പ്രഖ്യാപിച്ചത്.ലോഗ് പാർട്ടിയുടെ സൊഹൈൽ ഷെയ്ഖ്, ഗ്ലോബൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ജയേഷ് മേവാഡ, സ്വതന്ത്രരായ ഭരത് പ്രജാപതി, അജിത്‌സിംഗ് ഉമത്ത്, രമേഷ് ബരായ, കിഷോർ ദയാനി, ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) പ്യാരേലാൽ ഭാരതി എന്നിവരാണ് നാമനിർദ്ദേശ പത്രിക പിൻവലിച്ചിരിക്കുന്നത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial