വനത്തിലെത്തിച്ച് മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കോട്ടയം പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടിൽ സുമിത്ത് പി കെ (30) ആണ് മരിച്ചത്. ഏപ്രിൽ 13ന് ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുമിത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നലെ രാത്രി 11:30 യോടു കൂടിയാണ് മരണം സംഭവിച്ചത്. വിഷയത്തിൽ നേരത്തെ മണിമല പോലീസ് കേസെടുത്ത് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ ഇടുക്കി അയ്യപ്പൻകോവിൽ പരപ്പ് ഭാഗത്ത്, വെട്ടു കുഴിയിൽ വീട്ടിൽ (കൊടുങ്ങൂർ എസ്.ബി.ഐക്ക് സമീപം വാടകയ്ക്ക് താമസം)…

Read More

വാട്സാപ്പ് സ്റ്റാറ്റസിലെ ഫോട്ടോ മോർഫ് ചെയ്ത് യുവതിയെ ലൈംഗികതൊഴിലാളിയാക്കി പ്രചരിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

കണ്ണൂർ: യുവതിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റില്‍. കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലെ രാഹിത്ത് (24), പ്രജിന എന്ന ഷില്‍ന (30) എന്നിവരെയാണ് കണ്ണൂർ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയെ ലൈംഗിക തൊഴിലാളിയായി ചിത്രീകരിച്ച്‌ വിവിധ വാട്സാപ്പ് നമ്പറുകളിലേക്ക് ഫോട്ടോ അയച്ചുകൊടുത്തും യുവതിയെപ്പറ്റി അപവാദം പ്രചരിപ്പിച്ചുവെന്നുമാണ് കേസ്. പ്രതികള്‍ പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ഫോണ്‍ പരിശോധിച്ചതില്‍ നിരവധി സ്ത്രീകളുടെ…

Read More

ആലപ്പുഴയിൽ 60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി

ആലപ്പുഴ : ആലപ്പുഴ 60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചുറ്റികയ്കക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. റോസമ്മ രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചതിലെ എതിർപ്പ് ആണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. മരണപ്പെട്ടു എന്ന് മനസ്സിലായതോടെ വീടിന്റെ പിൻഭാഗത്ത് കുഴിയെടുത്ത് മറവു ചെയ്യുകയായിരുന്നു. ഈ മാസം 17-ാം തീയതി രാത്രിയാണ് സംഭവം. 18 ന് കാണാതായിട്ടും ആരും പോലീസിനെ അറിയിച്ചിരുന്നില്ല. മകൻ സാനു ഇരുപതാം തീയതിയാണ്…

Read More

‘കർണാടകയിൽ സീറ്റ് ലഭിക്കാത്തതു കൊണ്ടാണ് തിരുവനന്തപുരത്ത് മത്സരിക്കുന്നത്’; രാജീവ് ചന്ദ്രശേഖറിനെതിരെ തുറന്നടിച്ച് പ്രകാശ് രാജ്

തിരുവനന്തപുരം: കർണാടകയിൽ സീറ്റ് ലഭിക്കാത്തതു കൊണ്ടാണ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് വന്ന് മത്സരിക്കുന്നതെന്ന് നടൻ പ്രകാശ് രാജ്. മൂന്നുതവണ കർണാടകയിൽ നിന്നും രാജ്യസഭയിലേക്കു പോയ രാജീവ് ചന്ദ്രശേഖർ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. കർഷകരെയോ മണിപ്പൂരിനെയോ കുറിച്ച് രാജീവ് ചന്ദ്രശേഖർ സംസാരിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ജനാധിപത്യത്തെയും ഭരണഘടന സ്ഥാപനങ്ങളെയും സംരക്ഷിക്കാനുള്ള അവസരമാണിതെന്നും പ്രകാശ് രാജ് പറഞ്ഞു.

Read More

മദ്യപിക്കുന്നതിനിടെ പൊലീസിനെ കണ്ട് ഭയന്നോടി; യുവാവ് കിണറ്റില്‍ വീണുമരിച്ചു

കോട്ടയം: മദ്യപിക്കുന്നതിനിടെ പൊലീസിനെ കണ്ട് പേടിച്ചോടിയ യുവാവ് കിണറ്റില്‍ വീണുമരിച്ചു. നാല്‍പ്പാത്തിമല സ്വദേശി ആകാശ് സുരേന്ദ്രനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അല്‍പസമയത്തിനകം തന്നെ സുഹൃത്തുക്കള്‍ ആകാശ് കിണറ്റില്‍ വീണുവെന്ന് മനസിലാക്കുകയും ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ ഫയര്‍ ഫോഴ്സെത്തിയപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ഇവരാണ് പിന്നീട് പൊലീസിനെയും വിവരമറിയിച്ചത്. എംജി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് സമീപത്തുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ വച്ച് രാത്രി മദ്യപിക്കുകയായിരുന്നു ആകാശും സുഹൃത്തുക്കളും. ഒരു മണിയോടെ പൊലീസ് സംഘം ടോര്‍ച്ച് തെളിച്ച് അവിടേക്ക്…

Read More

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 24കാരിയെ കുത്തിക്കൊന്നു; അക്രമിയെ അമ്മ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ബംഗളൂരു: കര്‍ണാടകയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 24കാരിയെ 44കാരന്‍ കുത്തിക്കൊന്നു. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ, അമ്മ കല്ല് കൊണ്ട് തലയ്ക്കടിച്ച് യുവാവിനെ കൊലപ്പെടുത്തി. ബംഗളൂരുവിലെ ജയനഗറില്‍ കഴിഞ്ഞദിവസമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സുരേഷ് ആണ് 24കാരിയായ അനുഷയെ കുത്തിക്കൊന്നത്. രണ്ടു തവണയാണ് കത്തി ഉപയോഗിച്ച് കുത്തിയത്. മകളെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ഓടിയെത്തിയ അമ്മ കൈയില്‍ കിട്ടിയ കല്ല് ഉപയോഗിച്ച് സുരേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇരുവരും തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു പാര്‍ക്കില്‍ വച്ചാണ് സംഭവം…

Read More

ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചത് കുടുംബത്തിന്റെ അനുമതിയില്ലാതെ; സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ്

തൃശ്ശൂര്‍: എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ പരാതി നൽകി എൽഡിഎഫ്. ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവും മുൻ എം പിയും ചലച്ചിത്ര നടനുമായ ഇന്നസെന്റിന്റെ ചിത്രം ഫ്ളക്സ് ബോർഡിൽ വച്ചതിനാണ് പരാതി. ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണിയാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. മുന്നണിയുടെയോ ഇന്നസെന്റിന്റെ കുടുബത്തിന്റെയോ അനുമതിയില്ലാതെയാണ് ചിത്രം ആലേഖനം ചെയ്തത്. ഇന്നസെന്റിന്റെ കുടുബം ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും, ദുരുപയോഗം ചെയ്ത് സ്ഥാപിച്ച…

Read More

കോൺഗ്രസ് ജയിച്ചാൽ സ്വത്ത് മുസ്ലിങ്ങൾക്ക് നൽകും : കടുത്ത വർഗീയ പരാമർശവുമായി നരേന്ദ്ര മോദി

ജയ്പൂര്‍: ബി.ജെ.പിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കടുത്ത മുസ്ലിംവിരുദ്ധ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടായിരുന്നപ്പോള്‍ രാജ്യത്തിന്റെ സമ്പത്ത് ആദ്യം മുസ്ലിംകള്‍ക്ക് എന്ന നിലപാടാണ് സ്വീകരിച്ചത്. അതിനര്‍ത്ഥം അവര്‍ക്ക് അധികാരം ലഭിച്ചാല്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കാണ് അവര്‍ രാജ്യത്തിന്റെ സമ്പത്തെല്ലാം വിതരണംചെയ്യുക എന്നാണ്. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തെല്ലാം നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവര്‍ക്കും നല്‍കണോ? നിങ്ങള്‍ ഇത് അംഗീകരിക്കുന്നുണ്ടോ?- മോദി ചോദിച്ചു. മതാക്കളുടെ പെണ്‍മക്കളുടേയും പക്കലുള്ള സ്വര്‍ണ്ണത്തിന്റെ കണക്കെടുക്കുമെന്നും ആ പണം വിതരണംചെയ്യുമെന്നുമാണ്…

Read More

പൊന്നാനിയിലെ മോഷണ പരമ്പര; കൊല്ലം സ്വദേശി പിടിയിൽ

പൊന്നാനി: പൊന്നാനിയിൽ തുടർച്ചയായി കടകളിൽ നടന്ന മോഷണ സംഭവങ്ങളിലെ പ്രതി പിടിയിൽ. കൊല്ലം കുന്നിക്കോട് സ്വദേശി സതീഷ് (36) ആണ് പിടിയിലായത്. സംസ്ഥാനത്തെ വിവിധയിടങ്ങളിലെ മോഷണക്കേസിലെ പ്രതിയാണ് തൃശ്ശൂർ സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. പൊന്നാനിയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ 25 ഓളം കടകളിലാണ് മോഷണം നടന്നത്. പൊന്നാനി, കൊല്ലൻ പടി, ബിയ്യം, ചമ്രവട്ടം ജംഗ്ഷൻ എന്നിവിടങ്ങളിൽ ഒരേസമയം നിരവധി കടകളിലാണ് മോഷണം നടന്നത്. മോഷ്ടാവിനെ സിസിടി ദൃശ്യം ഉൾപ്പെടെ ലഭിച്ചെങ്കിലും പിടികൂടാനായില്ല. തുടർന്ന് മോഷ്ടാവിനായി പോലീസ് അന്വേഷണം…

Read More

ചേർത്തലയിൽ ട്രെയിനിൽനിന്നു വീണ് യുവാവ് മരിച്ചു

ചേർത്തല: ട്രെയിനിൽനിന്നു വീണ് യുവാവിന് ദാരുണാന്ത്യം. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയൻ ആണ് മരിച്ചത്. ഏറനാട് ട്രെയിനിൽനിന്നു വീണാണ് അപകടം. ഇന്ന് രാവിലെ ഏഴിന് ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപമാണ് സംഭവം.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial