Headlines

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ രണ്ട് സ്ത്രീള്‍ ഉള്‍പ്പെടെ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. നാരായണ്‍പൂര്‍ കങ്കര്‍ അതിര്‍ത്തി പ്രദേശത്തെ അബുജ്മദില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ സുരക്ഷാ സേന കൊലപ്പെടുത്തിയത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്നും എകെ 47 ഉള്‍പ്പെടെ വന്‍തോതില്‍ ആയുധ ശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിസിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി ‘ക്ലാഷ്’; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചുഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്നും എകെ 47 ഉള്‍പ്പെടെ വന്‍തോതില്‍ ആയുധ ശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി. ഇന്ന് രാവിലെ…

Read More

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

തിരുവനന്തപുരം: റോഡിലെ വാക്കേറ്റത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുകൃഷ്ണ. കാറില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കുമെതിരെ കേസെടുക്കണം. മദ്യപിച്ചു, ഹാന്‍സ് ഉപയോഗിച്ചു, അശ്ലീല ആംഗ്യം കാണിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ പൊതുസമൂഹത്തില്‍ നാണംകെടുത്തി. ജോലി തടസ്സപ്പെടുത്തിയെന്നും യദു പറഞ്ഞു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് ഹൈക്കോടതിയെ സമീപിക്കാനാണ് യദുവിന്റെ നീക്കം. യാത്ര മുഴുമിപ്പിക്കാതെ യാത്രക്കാരെ ഇറക്കിവിട്ടതില്‍ കെഎസ്ആര്‍ടിസിയാണ് നിയമനടപടി എടുക്കേണ്ടത്. കാറിലുണ്ടായിരുന്ന അഞ്ചുപേരാണ് തെറ്റു…

Read More

‘മേയറുണ്ട് സൂക്ഷിക്കുക’; നഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന കെഎസ്ആർടിസി ബസു തടഞ്ഞ് യൂത്ത് കോൺഗ്രസ്, പോസ്റ്റർ ഒട്ടിച്ചു

തിരുവനതപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. തിരുവനനന്തപുരം നഗരസഭയ്ക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടക്കുന്നത്. നഗരസഭയുടെ ഗേറ്റിന് മുന്നിൽ മേയർക്കെതിരെ ഓവർടേക്കിങ് നിരോധിത മേഖലയെന്ന ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചായിരുന്നു പ്രതിഷേധം തുടങ്ങിയത്. പിന്നാലെ നഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന മുഴുവൻ കെഎസ്ആർടിസി ബസു തടഞ്ഞ് മേയറുണ്ട് സൂക്ഷിക്കുക എന്ന പോസ്റ്റർ ഒട്ടിച്ചു. 24 മണിക്കൂറിനുള്ളിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ…

Read More

വയനാട്ടിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ; ആർക്കും പരിക്കില്ല

മാനന്തവാടി: വയനാട്ടിലെ തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടി. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇക്കഴിഞ്ഞ ആഴ്ച സി പി മൊയ്തീന്റെ നേതൃത്വത്തിൽ നാല് മാവോയിസ്റ്റുകൾ കമ്പമലയിൽ എത്തിയിരുന്നു. ഇതേത്തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കമ്പമലയോട് ചേർന്നുള്ള വനത്തിൽ സംഘം തങ്ങുന്നതായി സൂചന ലഭിക്കുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ വെടിവയ്പ്പ് ഉണ്ടായെന്നുമാണ് വിവരം. സംഭവത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ബുധനാഴ്ച രാവിലെ രാവിലെ 6.10 നായിരുന്നു സി.പി.മൊയ്തീന്റെ നേതൃത്വത്തില്‍ നാലുപേര്‍ സ്ഥലത്തെ പാടിയില്‍ എത്തിയത്. രണ്ടുപേരുടെ…

Read More

തരൂരിനെ താഴെയിറക്കും,രാഹുലിനെ വിറപ്പിച്ചു; തൃശ്ശൂരിലും മാവേലിക്കരയിലും കൊടിപാറിക്കും; മത്സരിച്ച നാല് സീറ്റിൽ മൂന്നിടത്തും വിജയിക്കുമെന്ന് സിപിഐ വിലയിരുത്തൽ

കോട്ടയം: സംസ്ഥാനത്ത് പാർട്ടി മത്സരിച്ച നാലിൽ മൂന്ന് മണ്ഡലങ്ങളിലും വിജയിക്കുമെന്ന് സിപിഐ വിലയിരുത്തൽ. തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ, വയനാട് മണ്ഡലങ്ങളിലാണ് സിപിഐ മത്സരിച്ചത്. ഇതിൽ വയനാട് ഒഴികെയുള്ള മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്ന് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയ റിവ്യൂ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, വയനാട്ടിൽ ഇക്കുറി രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ മത്സരമാണ് ആനിരാജ കാഴ്ച്ചവെച്ചതെന്നും സിപിഐ വിലയിരുത്തുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കീഴിലാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം. ഇവിടെ ഇക്കുറി പന്ന്യൻ രവീന്ദ്രന് വിജയം ഉറപ്പെന്നാണ്…

Read More

കന്നിവോട്ട് പോലും ചെയ്തിട്ടില്ലാത്ത 17 വയസുകാരിയെ മഷി പുരട്ടാൻ ഏൽപ്പിച്ചു; വിദ്യാർഥിനിയുടെ കയ്യിൽ പഴുപ്പ് ബാധിച്ച് ഗുരുതരാവസ്ഥയിൽ

ഫറോക്ക്: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം പൂർത്തിയായപ്പോൾ വോട്ടിംഗ് യന്ത്രതകരാർ ഉൾപ്പെടെ നിരവധി പരാതികളാണ് ഉയർന്നുവന്നത്. സാങ്കേതിക തകരാറുകളും വോട്ടിംഗ് വൈകിയതുമുൾപ്പെടെയുള്ള ആശങ്കകൾക്കിടയിൽ മറ്റൊരു സംഭവം വിവാദമാവുകയാണ്. തെരഞ്ഞെടുപ്പ് നടത്തിപ്പിന് വിവിധ വിഭാഗങ്ങളിലായി ഒട്ടേറെ ആളുകളുടെ സഹായം ഒരുക്കാറുണ്ട്. സ്കൂളിലെ വിദ്യാർത്ഥി സന്നദ്ധ സേനകളുടെ പങ്കും ഇതിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ അതിൽ പോളിംഗ് ഓഫീസർ മാത്രം നിർവഹിക്കേണ്ട ചില ഉത്തരവാദിത്വങ്ങളുണ്ട്. അതിലൊന്നാണ് വിരലിൽ മഷി പുരട്ടുന്നത്. ഈ പ്രധാന ജോലി പ്ലസ് വൺ വിദ്യാർത്ഥിനിയെക്കൊണ്ട് ചെയ്യിപ്പിച്ച സംഭവമാണ്…

Read More

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

കോഴിക്കോട്: വടകരയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ ആക്രമണം. നിരവധി പേർക്ക് കടിയേറ്റു. വില്ല്യാപ്പള്ളി പഞ്ചായത്ത് ഓവർസിയർ ഷിജിന, മയ്യന്നൂർ താഴെപുറത്ത് ബിന്ദു, മണാട്ട് കുനിയിൽ രാധ, ചമ്പപ്പുതുക്കുടി പുഷ്പ, വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് കുട്ടികൾ എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ വടകര ​ഗവ. ജില്ലാ ആശുപത്രിയിലും കുട്ടികളിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മയ്യന്നൂർ ചാത്തൻകാവിൽ സ്ഥല പരിശോധനയുടെ ഭാഗമായി എത്തിയപ്പോഴാണ് പഞ്ചായത്ത് ഓവർസിയർ ഷിജിനയ്ക്ക് കടിയേറ്റത്. മേഴ്സി ബിഎഡ് കോളജ് ജീവനക്കാരി ബിന്ദുവിനെ വീട്ടിലേക്കു…

Read More

എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ചു; ‘ഹരിത’ നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് അവ​ഗണിച്ച് സംഘടനാ നടപടി നേരിട്ട ‘ഹരിത’ നേതാക്കൾക്ക് യൂത്ത് ലീ​ഗിൽ ചുമതലകൾ നൽകി മുസ്ലീം ലീ​ഗ് നേതൃത്വം. ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആയും ,മുഫീദ തസ്‌നിയെ ദേശീയ വൈസ് പ്രസിഡന്റായും, നജ്മ തബ്ഷിറയെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്കുമാണ് നിയമിച്ചിരിക്കുന്നത്. ഇവർക്ക് പുറമെ ‘ഹരിത’ വിവാദ കാലത്ത് നടപടി നേരിട്ട എം.എസ്.എഫ് നേതാക്കൾക്കും പുതിയ ചുമതലകൾ നൽകിയിട്ടുണ്ട്. ലത്തീഫ് തുറയൂരിനെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റായും ആഷിഖ്…

Read More

അമ്മയെയും കുഞ്ഞിനേയും പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: ഭർത്താവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ അമ്മയും മകളും പുഴയിൽ മരിച്ച നിലയിൽ. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടിൽ അഖിലിൻറെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര) എന്നിവരെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഐ.ഡി. കാർഡ് പോലീസിനു ലഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ആണ് കൃഷ്ണപ്രിയ മകളുമായി ഭർതൃഗൃഹത്തിലേയ്ക്ക് ഇറങ്ങിയത്. ഇരുവരെയും കാണാതായതോടെ യുവതിയുടെ ഭർത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖിൽ പോലീസിൽ പരാതി നൽകിയിരുന്നു. കാഞ്ഞാണിയിൽ…

Read More

ബാബ രാംദേവിന് വൻ തിരിച്ചടി; പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ധാക്കി ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ: ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദയ്ക്കും, ദിവ്യ ഫാർമസിക്കും വൻ തിരിച്ചടി. കമ്പനികളുടെ 14 ഉത്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് സർക്കാർ സസ്‌പെൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉത്തരാഖണ്ഡ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പതഞ്ജലിയുടെ തെറ്റായ പരസ്യങ്ങൾക്ക് എതിരെ സുപ്രീം കോടതി കടുത്ത നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് തീരുമാനം. സുപ്രീംകോടതിയുടെ ഏതെങ്കിലും ഉത്തരവുകൾക്ക് ലംഘനം വരുത്തുന്ന ബോധപൂർവമോ മനഃപൂർവമോ ആയ പ്രവൃത്തികളൊന്നും ചെയ്യില്ലെന്ന് നേരത്തെ പതഞ്ജലി ആയുർവേദ, ദിവ്യ ഫാർമസി കമ്പനികൾ സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റിക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial