Headlines

ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു; പത്തൊൻപതുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് പത്തൊൻപതുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം മംഗലപുരം ശാസ്തവട്ടത്ത് ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത് (19) ആണ് മരിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് മതിലിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മെഡി. കോളേജിലെത്തിച്ചെങ്കിലും മരിച്ചു. മംഗലപുരം പോലീസ് അപകടത്തിൽ കേസെടുത്തു

Read More

നിലമ്പൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് മൊബൈലിൽ കളിച്ചത് അച്ഛൻ വിലക്കിയത് മൂലമെന്ന് പൊലീസ്

മലപ്പുറം : നിലമ്പുർ ചാലിയാറിൽ ആദിവാസി പെൺകുട്ടിയെ വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് ടു വിദ്യാർഥിയായ കണ്ടിലപ്പാറ സ്വദേശി അഖില ആണ് മരിച്ചത്. മൊബൈൽ ഫോണിൽ കളിക്കുന്നത് അച്ഛൻ വിലക്കിയതിലുള്ള മനോവിഷമം മൂലം പെൺകുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടോടെയാണ് അഖിലയെ വീട്ടിൽ നിന്നും കാണാതായത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More

വീട്ടില്‍ വോട്ട് അപേക്ഷിച്ചവരിൽ ഇതുവരെ വോട്ടു രേഖപ്പെടുത്തിയത് 81% പേർ; ഏപ്രില്‍ 25 വരെ തുടരും

തിരുവനന്തപുരം : മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍ തന്നെ വോട്ട് ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള വീട്ടില്‍ വോട്ട് പ്രക്രിയയ്ക്ക് അപേക്ഷിച്ചവരില്‍ 81 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 1,42,799 പേര്‍ വീട്ടില്‍ വോട്ടു ചെയ്തു. 85 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതില്‍പ്പെടുന്നു. ഏപ്രില്‍ 25 വരെ വീട്ടില്‍ വോട്ട് തുടരും. പോലീസ്, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍…

Read More

സഹായിച്ചവരെ കരുതുവാനും തിരികെ സഹായിക്കുവാനും ഉത്തരവാദിത്തം ഉണ്ട്; തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് പിന്തുണയെന്ന സൂചനയുമായി യാക്കോബായ സഭ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് പിന്തുണയെന്ന സൂചനയുമായി യാക്കോബായ സഭ. പ്രതിസന്ധിഘട്ടത്തിൽ സഭയെ സഹായിച്ചവരെ കരുതുവാനും തിരികെ സഹായിക്കുവാനും ഉത്തരവാദിത്തം ഉണ്ടെന്നാണ് മെത്രാപ്പോലീത്തൻ ട്രസ്റ്റി വിശ്വാസികൾക്കായി പുറത്തിറക്കിയ സർക്കുലറിൽ സൂചിപ്പിക്കുന്നത്. സഭാതർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യാക്കോബായ സഭയ്ക്ക് അനുകൂലമായി നിലപാടെടുത്തതിനെയും സർക്കുലറിൽ ഓർമ്മിപ്പിക്കുന്നുണ്ട്. പത്രീയാർക്കീസ് ബാവയുടെ സന്ദർശനത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. സഭയുടെ അസ്തിത്വം കാത്ത് സൂക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് സഭാ നിലപാട് എന്തെന്ന സൂചന. സഭ വിശ്വാസികൾക്കായി യാക്കോബായ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ്…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നോട്ടുബുക്കിൽ അശ്ലീല വാക്കുകൾ എഴുതിനൽകി; പോക്സോ കേസിൽ യുവാക്കൾ അറസ്റ്റിലായി

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നോട്ടുബുക്കിൽ അശ്ലീല വാക്കുകൾ എഴുതിനൽകിയ യുവാക്കൾ പോക്സോ കേസിൽ അറസ്റ്റിൽ. കോട്ടയം മണർകാടാണ് സംഭവം. അയർക്കുന്നം അമയന്നൂർ സ്വദേശി മഹേഷ് സോമൻ, കൂരോപ്പട സ്വദേശി കണ്ണൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മണർകാട് സ്വദേശിയായ ഗൃഹനാഥനെ അന്വേഷിച്ച് വീട്ടിൽ ചെന്നതായിരുന്നു മഹേഷും കണ്ണനും. ഗൃഹനാഥൻ വീട്ടിലുണ്ടായിരുന്നില്ല. ഇയാളുടെ പ്രായപൂർത്തിയാകാത്ത മകൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. നോട്ടുബുക്കിൽ അശ്ലീല വാക്കുകൾ എഴുതി പെൺകുട്ടിക്ക് നൽകുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ…

Read More

ബൈക്ക് തടഞ്ഞ് പരിശോധന, കണ്ടെത്തിയത് എംഡിഎംഎ; യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം: ലഹരിമരുന്നുമായി മൂന്നുപേരെ പിടികൂടി. മുണ്ടയ്ക്കല്‍, ഉദയമാര്‍ത്താണ്ഡപുരം സ്വദേശി രാജീവന്‍, അരുണ്‍, ആദിനാട് കാട്ടില്‍കടവ് സ്വദേശി അശ്വതി എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. ശക്തികുളങ്ങര പൊലീസും ഡാന്‍സാഫ് ടീമും സംയുക്തമായി നീണ്ടകര പാലത്തിന് സമീപത്ത് നിലയുറപ്പിച്ചു. രാജീവനും അരുണും സഞ്ചരിച്ച ബൈക്ക് എത്തിയപ്പോൾ തടഞ്ഞ് നിര്‍ത്തി നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി കരുതിയിരുന്ന 30 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. 740 ഗ്രാം എം.ഡി.എം.എയുമായി കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായ അശ്വതിയേയും ഇവർക്ക് എം.ഡി.എം.എ വിതരണം…

Read More

ആറു വര്‍ഷം മുമ്പ് മരിച്ചയാളുടെ പേരില്‍ മരുമകൾ വോട്ട് ചെയ്തു; പത്തനംതിട്ടയിൽ കള്ളവോട്ട് പരാതിയുമായി എൽഡിഎഫ്

പത്തനംതിട്ട: പത്തനംതിട്ടയിൽ ആറു വർഷം മുൻപ് മരിച്ചയാളുടെ പേരിൽ കള്ളവോട്ട് ചെയ്‌തെന്ന് പരാതി. മരിച്ചയാളുടെ പേരിൽ അതെ പേരിലുള്ള മരുമകളാണ് വോട്ട് ചെയ്തത്. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു ചെയ്തുവെന്നാണ് പരാതി. വാര്‍ഡ് മെമ്പറും ബൂത്ത് ലെവല്‍ ഓഫീസറും കള്ളവോട്ട് ചെയ്യാന്‍ ഓഫീസറും ഒത്തുകളിച്ചുവെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. പത്തനംതിട്ട മണ്ഡലത്തിലെ ആറന്മുളയിലാണ് സംഭവം നടന്നത്. വീട്ടിലെ വോട്ടില്‍ കണ്ണൂര്‍ 70-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായി…

Read More

പൊന്നാനി ചന്തപ്പടിയിലെ സ്വര്‍ണ്ണ വ്യാപാര കേന്ദ്രത്തിലെ മോഷണ ശ്രമം. പ്രതി പിടിയിൽ

പൊന്നാനി : കോയസ്സന്റകത്ത് ആസിബ് എന്ന ആസിഫ്(36) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച അര്‍ദ്ധരാത്രി 12മണിക്കാണ് സംഭവം._ മഹാരാഷ്ട്ര സ്വദേശി മനോജ് സേട്ടുവിന്റെ ഉടമസ്ഥതയിലുള്ള എം.എന്‍ സ്വര്‍ണ്ണ വ്യാപാര കേന്ദ്രത്തിലാണ് മോഷണ ശ്രമം നടന്നത്._ലോക്കറില്‍ ഒരു കിലോ സ്വര്‍ണമുണ്ടായിരുന്നെങ്കിലും ഇത് നഷ്ടപ്പെട്ടിട്ടില്ല. കല്‍പ്പണിക്കാരനായ ആസിബ് കുറി നടത്തി പൊളിഞ്ഞതിനെത്തുടര്‍ന്ന് ഒരു ലക്ഷം രൂപയോളം കട ബാധ്യതയുണ്ടായിരുന്നു വ്യാഴാഴ്ച പകല്‍ മകളുടെ സ്വര്‍ണം വില്‍ക്കാന്‍ മോഷണം നടന്ന ഷോപ്പിലെത്തിയ പ്രതി കടയില്‍ പണം ഉണ്ടെന്ന് മനസിലാക്കി രാത്രിയില്‍ എത്തി ജനല്‍…

Read More

പത്താം തരം- ഹയർ സെക്കന്ററി തുല്യത; രജിസ്ട്രേഷൻ തീയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം/ ഹയർ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. പത്താംതരം തുല്യതയ്ക്ക് ഏപ്രിൽ 30 വരെയും ഹയർസെക്കന്ററി തുല്യതയ്ക്ക് ഏപ്രിൽ 29 വരെയും 50 രൂപ ഫൈനോടെ രജിസ്ട്രേഷൻ നടത്താം. പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവർക്ക് എസ്എസ്എൽസി പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനും പ്രൊമോഷനും പിഎസ് സി നിയമനത്തിനും അർഹതയുണ്ട്. ഏഴാം തരം തുല്യത / ഏഴാം ക്ലാസ് പാസായ 17 വയസ്സ്…

Read More

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം: പ്രതി ഉഡുപ്പിയിൽ പിടിയില്‍

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. ബിഹാർ സ്വദേശി മുഹമ്മദ് ഇർഷാദ് ആണ് പിടിയിലായത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും ഇയാള്‍ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറിലാണ് പ്രതി കടന്നു കളഞ്ഞതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് വിവരം കര്‍ണാടക പൊലീസിന് കൈമാറുകയായിരുന്നു. മുംബൈയില്‍ നിന്നും ഒറ്റയ്ക്ക് വാഹനം ഓടിച്ച് എത്തി പ്രതി മോഷണം നടത്തി കടന്നുകളയുകയായിരുന്നു എന്നാണ് സൂചന. കൊച്ചി പനമ്പിള്ളി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial