
ഒറ്റ പ്രസവത്തിൽ ആറ് പൊന്നോമനകൾക്ക് ജന്മം നൽകി യുവതി
ഒറ്റ പ്രസവത്തിൽ ആറ് പൊന്നോമനകൾക്ക് ജന്മം നൽകി 27 വയസുകാരി. പാകിസ്താനിലെ റാവൽപിണ്ടി സ്വദേശിനിയായ സീനത്ത് വാഹീദ് ആണ് ആറ് കൺമണികൾക്ക് ജന്മം നൽകിയത്. നാല് ആൺകുട്ടികളും രണ്ട് പെൺ കുട്ടികളുമാണ് പിറന്നത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരു മണിക്കൂറിനിടെ പ്രസവം പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഹാജിറ കോളനിയിലെ താമസക്കാരിയായ യുവതിയെ പ്രസവ വേദനയെ തുടർന്ന് 18-ാം തീയതിയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നുപേരെ ഇൻകുബേറ്ററിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൂന്നു പേരുടെ പ്രസവത്തിൽ ചില ബുദ്ധിമുട്ടുകളുണ്ടായെന്ന്…