
വർക്കലയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വര്‍ക്കലയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഇലകമൺ പുതുവലിൽ വിദ്യാധരവിലാസത്തിൽ സിന്ധുവിനെയാണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിയ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്ന് രാവിലെ മുതൽ സിന്ധുവിനെ കാണാതായിരുന്നു. മക്കൾക്കും ഭർത്യ മാതാവിനും ഒപ്പമാണ് സിന്ധു താമസിച്ചു വന്നിരുന്നത്. രാവിലെ 8 മണിയോടെ ഉറക്കം ഉണർന്ന മക്കൾ അമ്മയെ തിരഞ്ഞെങ്കിലും സിന്ധുവിനെ കാണ്മാനില്ലായിരുന്നു. തുടർന്ന് ഉച്ചയോടെയാണ് കിണറിന്റെ…