മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

കെഎസ്ആർടിസിയിൽ കൂട്ട നടപടി. മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെയാണ് ഗതാഗത വകുപ്പ് മന്ത്രി നടപടിയെടുത്തത്.74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു‌. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുമായ 26 പേരെ സർവീസിൽ നിന്നും നീക്കി. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലാണ് നടപടി. 49 ഡ്രൈവർമാരും പരിശോധനയിൽ കുടുങ്ങി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് വിവിധ യൂണിറ്റുകളിൽ പരിശോധന നടന്നത്. ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാർ…

Read More

ആദ്യഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡൽഹി : ആദ്യഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 102 മണ്ഡലങ്ങളില്‍ ഏപ്രില്‍ 19ന് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ നാളെ പ്രചാരണം നടത്തും. രാഹുല്‍ഗാന്ധിയും അഖിലേഷ് യാദവും നാളെ സംയുക്ത വാർത്തസമ്മേളനവും വിളിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ മുഴുവൻ സീറ്റിലും ആദ്യഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ ബിജെപിയുടെയും മോദിയുടെയും പ്രധാനശ്രദ്ധ ദക്ഷിണേന്ത്യയിലായിരുന്നു. ബംഗാളിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും മോദി തുടർച്ചയായ റാലികളും റോഡ് ഷോകളും നടത്തി. കെജ്രിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണെങ്കിലും ആദ്യഘട്ട തെരഞ്ഞെടുപ്പിലെ…

Read More


കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് മോഷണം; അലമാരയിൽ സൂക്ഷിച്ച 35 പവൻ കവർന്നതായി പരാതി

കഴക്കൂട്ടം മേനംകുളത്ത് വീട് കുത്തിത്തുറന്ന് 35 പവൻ സ്വര്‍ണ്ണം കവര്‍ന്നു. വിളയിൽകുളം ശ്യാമിന്‍റെ സൗപർണ്ണിക എന്ന വീട്ടിലാണ് കവർച്ച നടന്നത്. ശ്യാം കുടുംബസമേതം മൂകാംബികയിൽ പോയിരിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ യാത്ര പോയത്. ഇന്നുച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് വീടിന്‍റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്നു അകത്ത് പരിശോധിച്ചപ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവനോളം സ്വർണ്ണം നഷ്ടമായെന്ന് കണ്ടെത്തി. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവിന് 32 വർഷം കഠിന തടവും 1 . 80 ലക്ഷം പിഴയും

ചേര്‍ത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 32 വര്‍ഷം കഠിന തടവും 1.80 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കാട്ടേഴത്ത് കോളനിയില്‍ ജ്യോതിഷ് (25) ആണ് പ്രതി. കറങ്ങാന്‍ പോകാമെന്ന് പറഞ്ഞായിരുന്നു 15 വയസുകാരിയെ പ്രതി പീഡിപ്പിച്ചത്. ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി ജഡ്ജി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷം തടവു കൂടി അനുഭവിക്കണമെന്ന്…

Read More

കനാലിൽ കുളിക്കാനിറങ്ങവേ ഒഴുക്കിൽപ്പെട്ടു; യുവാവ് മുങ്ങിമരിച്ചു

തൊടുപുഴ: കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തട്ടക്കുഴ ഓലിക്കാമറ്റം മഠത്തിൽ അഖിൽ ചന്ദ്രനാണ്(30) മരിച്ചത്. ഇന്ന് വൈകിട്ട് 5.30നായിരുന്നു സംഭവം. അമരംകാവിന് താഴെ പുളിഞ്ചോട് കടവിൽ സുഹൃത്തുക്കൾക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയപ്പോൾ ആയിരുന്നു അപകടം. ഇതിനിടെ അഖിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. മറ്റൊരു കടവിൽ കുളിക്കുകയായിരുന്നവർ ചേർന്നാണ് അഖിലിനെ കരയ്ക്കെത്തിച്ചത്. തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പാലായിൽ ഈവന്റ് മാനേജ് സ്ഥാപനം നടത്തുകയാണ് അഖിൽ. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ലീലയാണ് അമ്മ. അശ്വതി…

Read More

മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു; പാലക്കാട് യുവാവ് അറസ്റ്റിൽ

പാലക്കാട്: വാക്കുതർക്കത്തെ തുടർന്ന് അനുജൻ ചേട്ടനെ കുത്തി കൊന്നു. സംഭവത്തിൽ മഹേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേട്ടൻ രംഗസ്വാമിയെ ആണ് പ്രതി ഇറച്ചിവെട്ടുന്ന കത്തി കൊണ്ട് കുത്തി കൊന്നത്. പാലക്കാട് കൊഴിഞ്ഞാംമ്പാറയിൽ ആണ് സംഭവം. രംഗസ്വാമി മദ്യപിച്ച് വീട്ടിൽ വന്ന് ബഹളം വയ്ക്കുന്നത് പതിവായിരുന്നു. മദ്യപാനത്തെ ചൊല്ലി രംഗസ്വാമിയും അനുജൻ മഹേന്ദ്രനും തമ്മിൽ വഴക്ക് പതിവാണ്. കഴിഞ്ഞ ദിവസം ചേട്ടൻ രംഗ സ്വാമി വീട്ടിൽ മദ്യപിച്ചെത്തി. വന്ന സമയത്ത് മഹേന്ദ്രൻ വീട്ടിൽ ഇറച്ചിവെട്ടുകയായിരുന്നു. ഇരുവരും ചെറിയ കശപിശയിൽ…

Read More

നാടക നടൻ ജോബി ടി ജോർജ് അന്തരിച്ചു

സാംസ്‌കാരിക പ്രവർത്തകനും നാടക നടനുമായ കൊല്ലം തിരുത്തിക്കര സ്വദേശി ജോബി ടി. ജോർജ് (43) സൗദിയിൽ അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ദമാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇന്നലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. വിദഗ്‌ധ ചികിത്സ തുടരുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. 22 വർഷമായി ദമാമിലെ സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിൽ…

Read More

17കാരനെ വീടിനു സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട്: പതിനേഴുകാരനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പാടി അടിവാരം മേലെ പൊട്ടികൈയിൽ ഷാനവാസിന്റെ മകൻ ഷാഹിദ് (17) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിൽ നിന്നും ഏതാണ്ട് 50 മീറ്റർ അകലെയുള്ള തോടിന്റെ കരയിലെ മരത്തിലാണ് ഷാഹിദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം പടപ്പറമ്പ് ദറസിൽ വിദ്യാർഥിയാണ്. താമരശ്ശേരി പൊലീസ് സ്‌ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. മാതാവ്: ഷാഹിന. സഹോദരങ്ങൾ: ഷാഫി, അൻസിൽ.

Read More

ചങ്ങരംകുളം തരിയത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം:നന്നംമുക്ക് തരിയത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരണപ്പെട്ടു. പുത്തൻപള്ളി പെരുമ്പടപ്പ് പട്ടേരി കുന്ന് സ്വദേശി തൊഴുവന്നൂർ വീട്ടിൽ ദിനേശ് (43) ആണ് മരിച്ചത്. ചങ്ങരംകുളം ഭാഗത്ത് നിന്നും ചിറവല്ലൂർ ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന ബൈക്ക് ഇലക്ട്രിക് പോസ്റ്റിലും ദിശ ബോർഡിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ തലക്കും, കാലിനും ഗുരുതര പരുക്ക് പറ്റിയ ദിനേഷിനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ…

Read More

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

വൈക്കം: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം പിതൃക്കുന്നം ഭാഗത്ത് കണ്ണംകേരി വീട്ടിൽ ശങ്കരൻ എന്ന് വിളിക്കുന്ന ശ്രീകാന്ത് (36) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും,സുഹൃത്തും ചേർന്ന് പതിനൊന്നാം തീയതി രാത്രി 9 മണിയോടുകൂടി പത്തനംതിട്ട സ്വദേശിയായ മധ്യവയസ്കൻ വാടകയ്ക്ക് താമസിക്കുന്ന വൈക്കപ്രയാർ ഉള്ള കടമുറിയിൽ അതിക്രമിച്ചു കയറി കയ്യിൽ കരുതിയിരുന്ന പത്തലു കൊണ്ട് ഇയാളുടെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മധ്യവയസ്കനോട് ഇവർക്ക് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial