വാൽപാറയിൽ പുഴയില്‍ കുളിക്കുന്നതിനിടെ ചീങ്കണി ആക്രമണത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിക്ക് പരിക്ക്.

വാൽപാറയിൽ പുഴയില്‍ കുളിക്കുന്നതിനിടെ ചീങ്കണി ആക്രമണത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിക്ക് പരിക്ക്.മാനാമ്പള്ളി സ്വദേശി അജയനാണ് പരിക്കേറ്റത്.കൈയ്ക്കും കാലിനും പരിക്കേറ്റ ഇയാളെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. കോയമ്പത്തൂർ വാല്‍പ്പാറ പവര്‍ ഹൗസിന് സമീപം പുഴയില്‍ കുളിക്കുന്നതിനിടെയാണ് സംഭവം. ആദ്യമായാണ് വാല്‍പ്പാറയില്‍ ചീങ്കണിയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Read More

വരൻ വിവാഹ വേദിയിലെത്തിയത് അടിച്ചു പൂസായി കാലുറക്കാതെ
വിവാഹം മുടങ്ങി: വധുവിന് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി

പത്തനംതിട്ട : വിവാഹചടങ്ങിനായി പള്ളിമുറ്റത്ത് കാത്തിരുന്ന അതിഥികൾക്ക് മുന്നിലേക്ക് അലങ്കരിച്ച വാഹനത്തിൽ വരനെത്തി. പക്ഷേ, എന്തുചെയ്തിട്ടും വരന് വാഹനത്തിൽനിന്ന് പുറത്തിറങ്ങാനായില്ല. കാലും നിലത്തുറച്ചില്ല. ഒടുവിൽ വരൻ ‘ഫിറ്റ്’ ആണെന്ന് അറിഞ്ഞതോടെ കാര്യങ്ങൾ തകിടംമറിഞ്ഞു. മദ്യപിച്ച്‌ ലക്കുക്കെട്ട വരനെ വേണ്ടെന്ന് പറഞ്ഞ് വധുവിന്റെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിന്മാറി. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വരനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു. പത്തനംതിട്ട തടിയൂരിലാണ് വരൻ മദ്യപിച്ചെത്തിയതിനെത്തുടർന്ന് വിവാഹം മുടങ്ങിയത്. തിങ്കളാഴ്ച ഉച്ചയോടെ തടിയൂരിലെ ഒരു ക്രിസ്ത്യൻ ദേവാലയത്തിലായിരുന്നു നാടകീയസംഭവങ്ങൾ. തോട്ടപ്പുഴശ്ശേരി സ്വദേശിയായ 32-കാരന്റെയും…

Read More

മകളുടെ മരണത്തിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മകളുടെ മരണത്തിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി. ഗായത്രി (45)യാണ് നെല്ലിക്കുഴി കമ്പനിപ്പടിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. രണ്ടുമാസം മുൻപ് ചിറയിൻകീഴിൽ നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്നേഹ (സോനു–24) ശനി രാത്രിയാണ് മരിച്ചത്. ആലുവ യുസി കോളേജ് എംബിഎ വിദ്യാർഥിനിയായ സ്നേഹ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകളാണ്. 30 വർഷത്തോളമായി കോതമംഗലത്ത് ജ്വല്ലറി ജീവനക്കാരനാണ് ഹനുമന്ത് നായിക്.വിവരമറിഞ്ഞ് സ്നേഹയുടെ അമ്മ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം…

Read More

ഇന്ന് 8 ജില്ലകളിൽ മഴ; ഏപ്രിൽ 18നും 19നും 2 ജില്ലകളിൽ ശക്തമായ മഴ, യെല്ലോ അലർട്ട്, 3 ദിവസം എല്ലാ ജില്ലകളിലും മഴസാധ്യത, പുതിയ അറിയിപ്പ്

തിരുവനന്തപുരം: ഏപ്രിൽ 18, 19 തിയ്യതികളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യത. ഇരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ എട്ട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഏപ്രിൽ 17 ബുധനാഴ്ച 10…

Read More

മൈസൂരുവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനിയുൾപ്പെടെ മൂന്ന്പേർക്ക് ദാരുണാന്ത്യം

ബംഗളൂരു : മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനിയുൾപ്പെടെ മൂന്ന് മരണം. കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂർ കണ്ടശ്ശാംകടവ് കൂട്ടാല വീട്ടിൽ ബിജു-സവിത ദമ്പതികളുടെ മകൾ ശിവാനി (21), സുഹൃത്ത് മൈസൂരു സ്വദേശിയായ ഉല്ലാസ് (23) ഭക്ഷണവിതരണ ജീവനക്കാരനായ മറ്റൊരു മൈസൂരു സ്വദേശി എന്നിവരാണ് മരിച്ചത്. മൈസൂരു ജയലക്ഷ്മിപുരം ജെ സി റോഡിൽവെച്ച് ഉല്ലാസും ശിവാനിയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഇവർ രണ്ടുപേരും മരിച്ചിരുന്നു. ഇവരുടെ സ്കൂട്ടറുൾപ്പെടെ മൂന്ന് ഇരുചക്ര വാഹനങ്ങളെ കാർ ഇടിച്ചുതെറിപ്പിച്ചു….

Read More

ഭർത്താവ് തലക്കടിയേറ്റ് മരിച്ചു; ഭാര്യ അറസ്റ്റിൽ

റാന്നി:ഭര്‍ത്താവ് തലക്കടിയേറ്റു മരിച്ച സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പെരുനാട് അട്ടത്തോട് പടിഞ്ഞാറേ കോളനിയില്‍ ഓലിക്കല്‍ വീട്ടില്‍ ശാന്ത (50)യാണ് പമ്പ പോലീസിന്റെ പിടിയിലായത്.ഇവരുടെ ഭര്‍ത്താവ് രത്നാകരന്‍ (53) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് വീടിന്റെ അടുക്കളയില്‍ കിടന്ന വിറകുകഷ്ണം എടുത്ത് ശാന്ത രത്നാകരന്റെ തലയ്ക്കും മുഖത്തും പലതവണ അടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ കൊച്ചുമകനും മറ്റും ചേര്‍ന്ന് നിലയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ കേസ്…

Read More

തിരക്ക് മുതലാക്കി, ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മാല മോഷണം; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

കുളത്തൂപ്പുഴ : കൊല്ലം കുളത്തുപ്പുഴ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവ തിരക്കിനിടെ മാല മോഷ്ടിച്ച രണ്ട് സ്ത്രീകൾ അറസ്റ്റിൽ. പാലക്കാട്, തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്. തിരുനല്‍വേലി കേന്ദ്രീകരിച്ചുള്ള മോഷണ സംഘത്തിലെ പ്രധാനികളും നിരവധി കവര്‍ച്ച കേസിലെ പ്രതികളുമായ പാലക്കാട് കൊടിഞ്ഞാന്‍പാറ സ്വദേശിനി ദീപയും തമിഴനാട് സ്വദേശിനി പാര്‍വതിയുമാണ് അറസ്റ്റിലായത്. അരിപ്പ സ്വദേശി ജയയുടെ മൂന്ന് പവൻ്റെ സ്വര്‍ണ്ണ മാലയാണ് കവർന്ന കേസിലാണ് അറസ്റ്റ്. അഞ്ചംഗ കവര്‍ച്ച സംഘത്തിലെ മൂന്ന് പേരാണ് മേട വിഷു ഉത്സവ ദിവസത്തില്‍ കവര്‍ച്ചയ്ക്കായി…

Read More

വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി; യുവാവ് എക്സൈസിന്റെ പിടിയിൽ

അടൂർ: വാടകവീട്ടിൽ നിന്നും കഞ്ചാവുമായി മുപ്പത്തിരണ്ടുകാരൻ അറസ്റ്റിൽ. അടൂർ ഏഴംകുളം പുതുമല സുബിൻ ഭവനത്തിൽ വിപിൻ രാജ് (അമ്പിളി 32) ആണ് അറസ്റ്റിലായത്. അടൂർ റേഞ്ച് എക്സൈസിന്റെ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 1.6 കിലോ കഞ്ചാവാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്. വിപിൻ രാജ് വാടകയ്ക്ക് താമസിച്ചിരുന്ന ചാക്കാല മുക്കിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. അടൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബി.സഹീർ ഷായുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Read More

അമിത വേഗതയിൽ വന്ന കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിതുരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ആനപ്പെട്ടി സ്വദേശി ജയപ്രകാശ് ആണ് മരിച്ചത്. വിതുര-തൊളിക്കോട് റോഡിലാണ് അപകടമുണ്ടായത്. അമിത വേഗതയിൽ വന്ന കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിക്കുകയായിരുന്നു. ജയപ്രകാശിന്റെ ഭാര്യ ബിന്ദു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്‌

Read More

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അറുപത് വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമാ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന്‍ സംഗീതം നല്‍കി. സിനിമാ താരം മനോജ് കെ ജയന്‍ മകനാണ്. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു. സിനിമ ഭക്തി ഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞൻ കൂടിയായിരുന്നു കെ ജി ജയൻ. 2019 ല്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial