ജയ്പൂരിൽ കാറിന് തീപിടിച്ച് സ്ത്രീകളും കുട്ടികളും അടക്കം ഏഴു പേർ മരിച്ചു

ജയ്പൂര്‍: ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ ഏഴ് പേര്‍ വെന്തുമരിച്ചു. രാജസ്ഥാനിലെ സിക്കാറില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശികളായ കാര്‍ യാത്രികര്‍ സലാസറില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. 55 കാരിയായ നീലം ഗോയല്‍, മകന്‍ അഷുതോഷ് ഗോയല്‍ (35), മഞ്ജു ബിന്ദാല്‍(58), മകന്‍ ഹാര്‍ദിക് ബിന്ദാല്‍ (37), ഭാര്യ സ്വാതി ബിന്ദാല്‍ (32) എന്നിവരും രണ്ട് കുട്ടികളുമാണ് മരിച്ചത്. ചുരു ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ട്രക്കിനെ…

Read More

കാറിടിച്ച് വീണ ബെെക്ക് യാത്രക്കാരി ബസ്സ് കയറി മരണപ്പെട്ടു

മലപ്പുറം:വണ്ടൂരില്‍ ബസിന്റെ പിൻചക്രം കയറി ഇറങ്ങി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിച്ച കാര്‍ സ്കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. നടുവത്തു സ്വദേശി ഹുദ (24)യാണ് മരിച്ചത്. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വാഹനം ഓടിച്ചിരുന്ന ബന്ധുവായ സ്ത്രീക്കും ഒപ്പമുണ്ടായിരുന്ന സ്വന്തം കുഞ്ഞിനുമൊപ്പം ഹുദയും റോഡ‍ില്‍ വീണു. പാണ്ടിക്കാട് നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൻ്റെ പിൻചക്രം റോഡിൽ വീണ ഹദയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ഹുദ മരിച്ചു.ഒപ്പമുണ്ടായിരുന്ന സ്ത്രീയും…

Read More

‘വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ല’; പ്രധാനമന്ത്രിക്കെതിരെ മുഖ്യമന്ത്രി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഭ്രാന്താലയത്തെ മനുഷ്യാലയം ആക്കിയതാണ് ഈ നാട്. വെറുപ്പിൻ്റെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. നാട് തകരുന്നതിന് എന്തെല്ലാം ചെയ്യാമോ അതോക്കെ കേന്ദ്രം ചെയ്‌തുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തിൽ ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് പോലും ബിജെപി എത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈഫ് മിഷന്റെ ഭാഗമായി നിർമ്മിക്കുന്ന വീടുകൾക്ക് കേന്ദ്രം നൽകേണ്ട പണം കൃത്യമായി നൽകാതെയാണ് ആവാസ് പദ്ധതിയിലൂടെ വീട് നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത്….

Read More

കുറ്റിപ്പുറത്ത് സ്ത്രീയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്ത്രീയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൈലാസ് കഴുത്തല്ലൂർ ഭാഗത്ത് താമസിക്കുന്ന മാടമ്പത്ത് പരേതനായ കരുണാകരൻ നായരുടെ ഭാര്യ ശാരദാമ്മയാണ് ഇന്ന് (തിങ്കൾ) രാവിലെ മഞ്ചാടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ റെയിൽവേ പാളത്തിൽ കാണപ്പെട്ടത്. വർഷങ്ങളായി പലഹാരങ്ങൾ ഉണ്ടാക്കി കടകളിലും വീടുകളിലും വിൽപ്പന നടത്തി വരികയായിരുന്നു ഇവർ.

Read More

‘കോവിഡ് വന്നപ്പോൾ കൈകൊട്ടി കളിക്കാൻ പറഞ്ഞയാളാണ് പ്രധാനമന്ത്രി; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

കോഴിക്കോട്: ബിജെപി പ്രകടന പത്രികക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി. ചന്ദ്രനിൽ മനുഷ്യനെ അയക്കും എന്നാണ് ബിജെപിയുടെ പ്രകടന പത്രിക. രണ്ടു ഉദ്യോഗസ്ഥരെയാണ് പ്രകടന പത്രിക തയ്യാറാക്കാൻ ബിജെപി ഏൽപ്പിച്ചതെന്നും രാഹുൽ ഗാന്ധി കോഴിക്കോട്ട് പറഞ്ഞു. കോവിഡ് വന്നപ്പോൾ കൈകൊട്ടി കളിക്കാൻ പറഞ്ഞയാളാണ് പ്രധാനമന്ത്രി. ഓക്സിജൻ ഇല്ലാതെ ജനം മരിക്കുമ്പോൾ കൈകൊട്ടാനാണ് പ്രധാനമന്ത്രി പറഞ്ഞത്. ജോലി ഇല്ല എന്ന് പറഞ്ഞപ്പോൾ പക്കാവട ഉണ്ടാക്കാൻ പറഞ്ഞയാളാണ് മോദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു…

Read More

ഒരു സ്ഥാനാര്‍ഥിക്ക് ഒരു പോളിങ് ഏജന്റിനെ മാത്രമേ ബൂത്തില്‍ അനുവദിക്കൂ

തിരുവനന്തപുരം : ഒരു സ്ഥാനാര്‍ഥിക്ക് ഒരു പോളിങ് ഏജന്റിനെ മാത്രമേ ബൂത്തില്‍ അനുവദിക്കൂ. ഇവര്‍ പോളിങ് സ്റ്റേഷന്‍ വിട്ടുപോകുമ്പോള്‍ മൂവ്മെന്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ബൂത്തില്‍ ഉപയോഗിക്കുന്ന വോട്ടര്‍ പട്ടിക പുറത്തുകൊണ്ടുപോകാന്‍ പാടില്ല. പോളിങ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ശേഷിക്കുമ്പോള്‍ ഏജന്റുമാരുടെ മാറ്റം അനുവദിക്കില്ല. സെല്‍ഫോണ്‍, മറ്റ് ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിവ ഏജന്റുമാര്‍ ബൂത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. ഏതെങ്കിലും സ്ഥാനാര്‍ഥിയുടേയോ രാഷ്ട്രീയപാര്‍ട്ടിയുടേയോ ചിഹ്നങ്ങളോ അടയാളങ്ങളോ പോളിങ് ഏജന്റുമാര്‍ പ്രദര്‍ശിപ്പിക്കരുത്.പോളിങ് അവസാനിപ്പിക്കല്‍ വോട്ടിങ് അവസാനിപ്പിക്കുന്നത് പ്രിസൈഡിങ് ഓഫീസറാണ്. വോട്ടിങ്…

Read More

ബിഗ് ബോസിന്റെ ഉള്ളടക്കം പരിശോധിക്കണം, നിയമവിരുദ്ധതയുണ്ടെങ്കിൽ നിർത്തിവയ്പ്പിക്കണം; മോഹന്‍ലാലിനുൾപ്പെടെ ഹൈക്കോടതി നോട്ടീസ്

കൊച്ചി: ടെലിവിഷൻ റിയാലിറ്റി ഷോ ആയ ‘ബിഗ് ബോസി’ന്റെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. മലയാളം ആറാം സീസൺ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ. ചട്ടലംഘനമുണ്ടെന്നു കണ്ടെത്തിയാൽ പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന് നിർദേശിക്കാം എറണാകുളം സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. മോഹന്‍ലാലിനും ഡിസ്‌നി സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നൽകി. ഒരു സ്വകാര്യ ചാനലിൽ നടക്കുന്ന തത്സമയ റിയാലിറ്റി…

Read More

സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയി; കാൽ വഴുതി വീണ് 14 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കുളത്തിൽ കുളിക്കാൻ പോയ പതിനാലുകാരന് ദാരുണാന്ത്യം. വെള്ളറട ചിമ്മണ്ടിക്കുളത്തിലാണ് കുന്നത്തുകാല്‍ ചാവടി പുളിയറത്തല വിജയന്‍ – കല ദമ്പതികളുടെ മകന്‍ അഭിനവ് മുങ്ങി മരിച്ചത്. അഭിനവും നാലു സുഹൃത്തുക്കളും കുളത്തില്‍ കുളിക്കാന്‍ പോയപ്പോൾ കുളത്തിന്റെ പടിക്കെട്ടിൽ നിന്നും കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കള്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാരെത്തിയാണ് അഭിനവിനെ പുറത്തെത്തിച്ചത്. ഉടന്‍തന്നെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാരക്കോണം പി.പി.എം.എച്ച്.എസ്സില്‍ പത്താം ക്ലാസില്‍ പരീക്ഷ എഴുതി…

Read More

റബർ തോട്ടത്തിൽ പടർന്ന തീ അണയ്ക്കുന്നതിനിടെ ഒരാൾ പൊള്ളലേറ്റു മരിച്ചു

മലപ്പുറം: റബർ തോട്ടത്തിൽ പടർന്ന തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. ചീനിക്കുന്ന് മുണ്ടമ്പ്ര ഷൗക്കത്ത് (62) ആണ് മരിച്ചത്. മൂത്തേടത്താണ് സംഭവം. അടിക്കാടിന് തീ പിടിച്ചത് പടരുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഷൗക്കത്ത് അപകടത്തിൽപ്പെട്ടത്

Read More

മദ്യലഹരിയിൽ ഭാര്യ വിറകുകൊണ്ട് തലയ്ക്കടിച്ചു; പരിക്കേറ്റ ഭർത്താവ് മരിച്ചു

പത്തനംതിട്ട: ഭർത്താവും ഭാര്യയും മദ്യലഹരിയിൽ വാക്കുതർക്കം നടത്തുന്നതിനിടയിൽ വിറകുകൊണ്ടുള്ള അടിയേറ്റ് ഭർത്താവ് മരിച്ചു. അട്ടത്തോട് സ്വദേശി 53 വയസുകാരന്‍ രത്‌നാകരനാണ് കൊല്ലപ്പെട്ടത്. ഭാര്യ ശാന്തമ്മ മദ്യലഹരിയില്‍ വിറക് കമ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. രത്‌നാകരനെ നിലയ്ക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രത്‌നാകരനും ശാന്തമ്മയും മദ്യലഹരിയില്‍ വാക്ക് തര്‍ക്കം നടന്നുവെന്നും പ്രകോപനത്തില്‍ ശാന്തമ്മ വിറക് കമ്പ് കൊണ്ട് തലക്കടിച്ചിരിക്കാമെന്നുമാണ് പോലീസ് നിഗമനം. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial