അട്ടപ്പാടിയിൽ ജീപ്പ് മറിഞ്ഞ് 13 വയസുകാരിയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടിയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ 13 വയസുകാരി മരിച്ചു. വെള്ളകുളം ഊര് നിവാസി കവിതയുടെ മകൾ സത്യ(13)യാണ് മരിച്ചത്. ബന്ധുക്കൾക്കൊപ്പം അമ്പലത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കുട്ടിയുടെ മൃതദേഹം ഷോളയൂർ എഫ്എച്ച്സി ആശുപത്രിയിലേക്ക് മാറ്റി

Read More

ഏക സിവിൽ കോഡ്; ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ്; ബിജെപി പ്രകടനപത്രിക പുറത്തിറക്കി

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ബിജെപി പ്രകടനപത്രിക ‘സങ്കൽപ് പത്ര’ പുറത്തിറക്കി. “മോദി കി ഗ്യാരണ്ടി” എന്ന ടാഗ്‌ലൈനോടെയാണ് ബിജെപിയുടെ പ്രകടന പത്രിക. ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിൽ പ്രകടന പത്രിക പുറത്തിറക്കിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ നേതൃത്വത്തിലുള്ള 27 അംഗ പ്രകടന പത്രിക സമിതിയെ ബിജെപി നിയോഗിച്ചിരുന്നു. ഇന്ത്യയെ മൂന്നാമത്തെ…

Read More

വാഹന
പരിശോധനക്കിടെ പിടികൂടിയത് 1.13 ഗ്രാം എംഡിഎംഎ; രണ്ട് യുവാക്കൾ അറസ്റ്റിൽ

കല്‍പ്പറ്റ: കേണിച്ചിറയില്‍ വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ഇരുളം വാകേരി മരുത്തോളില്‍ വീട്ടില്‍ അഭിരാം മോഹന്‍ (19), മൂടക്കൊല്ലി ചാത്തന്‍ കുളങ്ങര വീട്ടില്‍ മുഹമ്മദ് റഷീദ് (21) എന്നിവരെയാണ് കേണിച്ചിറ പൊലീസ് പിടികൂടിയത്. വാഹനത്തിൽ നടത്തിയ പരിശോധനയിൽ നിന്നും 1.13 ഗ്രാം എംഡിഎംഎ പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി കേണിച്ചിറ സ്റ്റേഷന്‍ പരിധിയിലെ പാലക്കുറ്റി എന്ന സ്ഥലത്തു വച്ച് വാഹന പരിശോധനക്കിടെയാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു….

Read More

കോഴിക്കോട് സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വാഹനാപകടത്തിൽ യുവതി മരിച്ചു. തെനെങ്ങാപറമ്പ് കോഴിപ്പറമ്പിൽ മുസാഫറിന്റെ ഭാര്യ ഫർസാന (28) ആണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡിൽ പൊലുകുന്നത്ത് വച്ചായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡ‍ിക്കൽ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ബിജെപി സ്ഥാനാർഥിയുടെ 525 കോടി തട്ടിപ്പ്; റോഡ്ഷോ റദ്ദാക്കി അമിത്ഷാ

സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ നേരിടുന്ന ശിവഗംഗയിലെ എൻഡിഎ സ്ഥാനാർഥി ദേവനാഥൻ യാദവിനുവേണ്ടി കാരൈക്കുടിയിൽ നടത്താനിരുന്ന റോഡ് ഷോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റദ്ദാക്കി. ദേവനാഥന്റെ മൈലാപ്പൂർ ഹിന്ദു പെർമനന്റ് ഫണ്ട് എന്ന സ്ഥാപനം വഴി 525 കോടി രൂപയുടെ തട്ടിപ്പു നടന്നതായി കോൺഗ്രസ് പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണിത്. പലിശയും മറ്റു ലഭിക്കാതായതു ചോദ്യം ചെയ്ത നിക്ഷേപകരെ സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്നും സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 300 കോടി രൂപ…

Read More

ബുധനാഴ്ച വരെ കൊടും ചൂട് തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അഞ്ചുജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശ്ശൂര്‍ ജില്ലയില്‍ 38°C വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഈ ദിവസങ്ങളില്‍ രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാള്‍ 2 – 4 °C…

Read More

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ പാമ്പുകടിച്ചു; ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: പാലാ പൈക ഏഴാം മൈലിൽ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പാമ്പ് കടിയേറ്റത്.ആളുറുമ്പ് വടക്കത്തുശ്ശേരിയിൽ അരുൺ ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് മരിച്ചത്. കുരുവിക്കൂട് എസ് ഡി എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആത്മജ

Read More

ഭര്‍ത്താവിന്റെ മദ്യപാനം മാറ്റിത്തരാന്‍ പൂജ, യുവതിയെ പീഡിപ്പിച്ച പൂജാരിക്ക് 22 വര്‍ഷം കഠിന തടവ്

തൃശൂര്‍: ഭര്‍ത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി 22 വര്‍ഷം കഠിന തടവിനും 1,10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പെരിങ്ങണ്ടൂര്‍ പൂന്തുട്ടില്‍ വീട്ടില്‍ സന്തോഷ് സ്വാമി (സന്തോഷ് കേശവന്‍ 34)യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്താനായി പ്രതി യുവതിയോട് ചില പൂജകള്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി…

Read More

പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.

കോട്ടയം:പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം വടവാതൂർ പ്രഭുഇല്ലം വീട്ടിൽ മുരുകേശൻ (59) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 5:35 മണിയോടുകൂടി റോഡിലൂടെ വീട്ടിലേക്ക് പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ, വഴിയിൽനിന്ന ഇയാൾ തന്റെ മൊബൈൽ ഫോണിലെ അശ്ലീല വീഡിയോ കാണിക്കുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ്.ജി യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്….

Read More

ഒന്നാം ക്ലാസുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; യുവാവിന് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

തൃശൂര്‍: ഒന്നാം ക്ലാസുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസില്‍ ശിക്ഷ വിധിച്ച് കോടതി. യുവാവിന് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. മലപ്പുറം അയരൂര്‍ ആലുങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയെ (34) ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി ഉണ്ടായ സംഭവം വെളിപ്പെടുത്തിയത്. 2011 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് ഇയാള്‍ ബാലികയെ പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial