തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ബിജെപി പ്രവർത്തകരോട് ജിഎസ്ടിയെപ്പറ്റി ചോദിച്ചു; ചോദ്യം ചോദിച്ച യുവതിയെ കയ്യേറ്റം ചെയ്ത് പ്രവർത്തകർ

തിരുപ്പൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയവരോട് ജിഎസ്ടിയെ പറ്റി ചോദിച്ച യുവതിയെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തു. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. ജിഎസ്ടിയേക്കുറിച്ച് ചോദ്യം ചോദിച്ച സംഗീതയെന്ന യുവതിയ്ക്കാണ് മർദ്ദനവും അസഭ്യ വർഷവും നേരിടേണ്ടി വന്നത്. രാഷ്ട്രീയ പാർട്ടിയായ ദ്രാവിഡർ വിടുതലെ കഴകം അംഗമാണ് സംഗീത. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ബിജെപി പ്രവർത്തകരോടാണ് സംഗീത ജിഎസ്ടിയെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവർത്തകർ യുവതിയെ കയ്യേറ്റം ചെയ്തത്. തെറിവിളിയുടേയും…

Read More

ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞു; പത്ത് വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

ഇടുക്കി: ഇടുക്കി രാജാക്കാട് കുത്തുങ്കലില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് പത്ത് വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ശിവഗംഗ സ്വദേശി റെജീന(35) ആണ് അപകടത്തില്‍ മരിച്ച ഒരാള്‍. തമിഴ്‌നാട് ശിവഗംഗയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ്‌ രക്ഷാപ്രവര്‍ത്തനത്തിന്…

Read More

അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 20 കെട്ടിട നിർമ്മാണ തൊഴിലാളികൾ കസ്റ്റഡിയിൽ

പനജി: അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഗോവയിൽ വാസ്‌കോഡ ഗാമയിലെ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപത്തായാണ് വ്യാഴാഴ്ച്ച രാത്രിയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 20 കെട്ടിട നിർമ്മാണ തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി നിർമാണത്തൊഴിലാളിയുടെ മകളാണെന്നാണ് പൊലീസ് നൽകുന്നവിവരം. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ നിർമാണമേഖലയിൽ ജോലിചെയ്യുന്ന 20 തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും കേസിൽ ഊർജിതമായ അന്വേഷണം തുടരുകയാണെന്നും എസ്.പി. സുനിത സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ്…

Read More

ആർഎസ്എസ് വേഷത്തിലെത്തി ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: ബിജെപി നേതാവ് ആർഎസ്എസ് വേഷത്തിലെത്തി കോൺഗ്രസിൽ ചേർന്നു. കർണാടകയിലെ ബിജെപി നേതാവ് നിങ്കബസപ്പയാണ് ബാഗൽക്കോട്ടിലെ കോൺഗ്രസ് സ്ഥാനാർഥി സംയുക്ത പാട്ടീലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തി കോൺ​ഗ്രസിൽ ചേർന്നത്. ആർഎസ്എസിന്റെ പരമ്പരാഗത വേഷത്തിലെത്തിയ നിങ്കബസപ്പ, കോൺഗ്രസ് തൊപ്പിയും ഷാളും ധരിച്ചാണ് പാർട്ടി മാറിയത്. നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ്, 30 വർഷമായി ആർഎസ്എസിൽ പ്രവർത്തിച്ചിരുന്ന നിങ്കബസപ്പയും അനുയായികളും ബിജെപി വിട്ടത്.

Read More

മാനവീയം വീഥിയിൽ അർധരാത്രിയിൽ യുവാവിന് വെട്ടേറ്റു; യുവതി ഉൾപ്പെടെ 2 പേർ കസ്റ്റഡിയിൽ; എല്ലാവരും മദ്യലഹരിയിലെന്ന് പൊലീസ്

തിരുവനന്തപുരം: മാനവീയം വീഥിയിൽ യുവാവിന് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണക്കാണ് വെട്ടേറ്റത്. കഴുത്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ധനുകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ധനു കൃഷ്ണയെ വെട്ടിയ ഷെമീറിനെയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയേയും മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ 1.30 യോടെ റീൽസ് എടുക്കുന്നതിനിടെയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രാത്രി12 മണിക്ക് ശേഷം ഇവിടെ നിന്ന് പിരിഞ്ഞുപോകണമെന്ന് നിർദ്ദേശമുണ്ടെങ്കിലും അതിന് തയ്യാറാകാതെ ഇവിടെ തുടർന്ന…

Read More

ബൈക്ക് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കാവനാട്: ബൈക്ക് കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോര്‍ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രകനായ കാവനാട് മുക്കാട് സഹനയില്‍ ജെറോം അബ്രോയുടെയും സൂസി അബ്രോയുടെയും മകന്‍ ജസ്റ്റസ് ജെ. അബ്രോ (33) ആണ് മരിച്ചത്. കൊല്ലം ശക്തികുളങ്ങര സുപ്രഭാതം ഹോട്ടലിന് മുന്നില്‍ വ്യാഴാഴ്ച രാത്രി 11.45-നാണ് അപകടമുണ്ടായത്. ശക്തികുളങ്ങരയിലേക്ക് പോകുകയായിരുന്ന ജസ്റ്റസിന്‍റെ ബൈക്ക് എതിരെവന്ന കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മേവറത്ത് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലണ്ടന്‍ പാര്‍ലമെന്റില്‍ ഷെഫ് ആയി ജോലിചെയ്തുവരികയായിരുന്നു….

Read More

മലപ്പുറത്ത് കാറുകൾ കൂട്ടിയിടിച്ചു യുവാവ് മരിച്ചു; 3 പേർക്ക് പരിക്ക്

മലപ്പുറം : ചങ്ങരംകുളം ടൗണിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. ആനക്കര സ്വദേശി ചീനിക്കപ്പറമ്പിൽ ശ്രീരാഗ് (24) ആണ് മരണപ്പെട്ടത്. ശ്രീരാഗിനൊപ്പം ഉണ്ടായിരുന്ന അകലാട് സ്വദേശി വിനീത് (24), ആൽത്തറ സ്വദേശികളായ വിവേക് (28), രാഹുൽ ശ്രീരാഗ് (19), എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറവല്ലൂർ ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്നിരുന്ന ബ്രസ കാർ ചങ്ങരംകുളം മൂക്കുതല ഭാഗത്ത് നിന്നും വന്നിരുന്ന ശ്രീരാഗ്…

Read More


ചക്കയിടാൻ കയറി; പ്ലാവിൽ നിന്നു വീണ് യുവാവിനു ദാരുണാന്ത്യം

കോഴിക്കോട്: ചക്കയിടാൻ കയറിയ യുവാവ് പ്ലാവിൽ നിന്നു വീണ് മരിച്ചു. കോഴിക്കോട് കൊടുവള്ളിയിലാണ് അപകടം. ഒതയോത്ത് കണക്കനാംകുന്നുമ്മൽ സിവി ബഷീർ (39) ആണ് മരിച്ചത്. പ്ലാവിൽ കയറി ചക്കയിടുന്നതിനിടെ തോട്ടിയിൽ ഘടിപ്പിച്ച കത്തി ബഷീറിന്റെ ദേഹത്തു വീണു. ഇതോടെ നില തെറ്റി ബഷീർ താഴേക്ക് പതിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

സൈക്കിളിൽ നിന്ന് റോഡിൽ തലയിടിച്ചു വീണു; കണ്ണൂരിൽ 14കാരൻ മരിച്ചു

കണ്ണൂർ: സൈക്കിളിൽ നിന്നു വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കണ്ണൂർ ചെമ്പേരിയിലാണ് അപകടം. ചെമ്പേരി വെണ്ണായപ്പിള്ളിൽ ബിജു- ജാൻസി ദമ്പതികളുടെ മകൻ ജോബിറ്റ് (14) ആണ് മരിച്ചത്. സൈക്കിളിൽ നിന്നു റോഡിൽ തലയിടിച്ചു വീണാണ് മരണം സംഭവിച്ചത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി

Read More

അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

കോട്ടയം : പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ച് മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം വടവാതൂർ പോളശ്ശേരി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ (26) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ അമ്മയെ കഴിഞ്ഞദിവസം രാവിലെ 8.30ന് വീടിനുള്ളിൽ വച്ച് കൈകൊണ്ട് പലതവണ തലയ്ക്ക് ഇടിക്കുകയും, തുടർന്ന് കുതറി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ വീട്ടിലിരുന്ന കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് തലയിൽ പലതവണ അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കുടംബപരമായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial