ദമ്പതികളുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിൽ

വാകത്താനം : ദമ്പതികളെ പുരാവസ്തു ബിസിനസ്സിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ തിരുവല്വാമല കാട്ടുകുളം കുന്നേല്‍ വീട്ടില്‍ ജോഷി കെ.ജെ (39) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. വാകത്താനം നാലുന്നക്കൽ സ്വദേശികളായ ദമ്പതികളെ പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇവരുടെ കൈയിൽ നിന്നും 85 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കബളിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ദമ്പതികൾ പോലീസിൽ പരാതി നൽകുകയും വാകത്താനം പോലീസ് കേസ് രജിസ്റ്റർ…

Read More

കേരള സ്റ്റോറി ‘എ’ സർട്ടിഫിക്കറ്റുള്ള സിനിമ;
കുട്ടികളെ കാണിച്ചതിന് ബാലാവകാശ കമ്മീഷന് കേസെടുക്കാം: ഫാ.ജയിംസ് പനവേലിൽ

ആലപ്പുഴ: ‘ദി കേരള സ്റ്റോറി’ കണ്ടുതീർക്കാൻ പറ്റാത്തത്ര അരോചകമായ സിനിമയാണെന്ന് വൈപ്പിൻ സാൻജോപുരം സെയ്ന്റ് ജോസഫ്സ് പള്ളിയിലെ വൈദികൻ ഫാ. ജയിംസ് പനവേലിൽ. ‘എ’ സർട്ടിഫിക്കറ്റുള്ള ചിത്രമെങ്ങനെ കുട്ടികളെ കാണിച്ചു? ബാലാവകാശ കമ്മിഷനു കേസെടുക്കാവുന്ന കാര്യമാണ്.സിനിമ പ്രൊപ്പഗാൻഡയാണെന്നു വ്യക്തം. ഒരു സിനിമയെന്ന നിലയിലും കലാസൃഷ്ടിയെന്ന നിലയിലും പരാജയമാണ്. നമ്മുടെ സിനിമകളെ മറ്റ് ഇൻഡസ്ട്രികൾ അനുമോദിക്കുന്ന കാലത്താണ് ഇങ്ങനെയൊരു ‘കലാസൃഷ്ടി’ പ്രചരിച്ചതെന്നും ഫാ.ജയിംസ് പനവേലിൽ പറയുന്നു. ഒരു ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പനവേലിന്റെ പ്രതികരണം. ഇടുക്കി രൂപത ‘കേരള…

Read More

ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു

വടകര: ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു.കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ ചോറോട്ട് സ്വാതിയാണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. ചെമ്മരത്തൂർ സ്വദേശിനിയാണ്. ഇന്നലെ അസ്വസ്ഥത ഉണ്ടായതിതിനിടെ തുടര്‍ന്ന് സ്ഥിരമായി പോവുന്ന ആശുപത്രിയില്‍ പോയിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഏഴുമാസം ഗര്‍ഭിണിയായിരുന്നു സ്വാതി.അച്ഛന്‍: ചോറോട്ട് കൃഷ്ണ കുമാര്‍. അമ്മ: നന്ദജ. സഹോദരി: ശ്വേത

Read More

ദൗത്യം പൂർത്തിയായി: അബ്ദുറഹീമിനെ രക്ഷിക്കാൻ 34 കോടി രൂപ സമാഹരിച്ച് മലയാളി സമൂഹം

സൗദി ജയിലില്‍ കഴിയുന്ന അബ്ദുര്‍റഹീമിനെ കൊലക്കയറില്‍ നിന്ന് രക്ഷിക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ സ്വരൂപിച്ചത് 34 കോടി രൂപയാണ്. ബോബി ചെമ്മണ്ണൂര്‍ തുടങ്ങിവച്ച സംരംഭം ദിവസങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റെടുത്തതോടെ, നിശ്ചയിച്ചതിലും മൂന്നുദിവസം മുമ്പേ നമ്മള്‍ ലക്ഷ്യം കണ്ടിരിക്കുന്നു. പ്രത്യേക ആപ്പ് വഴിയും അല്ലാതെയുമാണ് പണം സ്വരൂപിച്ചത്. ആപ്പ് വഴിയുള്ള ധന സമാഹരണം 30 കോടി കവിഞ്ഞതോടെ മറ്റു പണം കൂടി ക്രോഡീകരിക്കുന്നതിന്റെ ഭാഗമായി ആപ്പിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. ഫണ്ട് കലക്ഷന്റെ സുതാര്യത കൂടി ഉറപ്പു വരുത്തുകയെന്ന…

Read More

മലയാളവേദിചർച്ചയും അനുസ്മരണവും സംഘടിപ്പിച്ചു.

ആറ്റിങ്ങൽ:മലയാളവേദിയുടെ പ്രതിമാസപരിപാടിയുടെ ഭാഗമായി പുസ്തക ചർച്ചയും കവികളായ ആറ്റിങ്ങൽ ദിവാകരൻ, സലിം മടവൂർ എന്നിവരുടെ അനുസ്മരണവും സംഘടിപ്പിച്ചു. കലയിലെ കറുപ്പും വെളുപ്പും എന്ന വിഷയത്തെ കുറിച്ച് ചർച്ചയും നടന്നു.കവി ഓരനല്ലൂർ ബാബു അധ്യക്ഷൻ ആയിരുന്നു.കാര്യവട്ടം ശ്രീകണ്ഠൻ നായർ, പേരിനാട് സദാനന്ദൻ പിള്ള, സുനിൽ വെട്ടിയറ തുടങ്ങിയവർ പങ്കെടുത്തു.

Read More

വിരമിക്കില്ല, ലോകകപ്പ് നേടണം’- രോഹിത് ശര്‍മ

മുംബൈ: വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ലോകകപ്പാണ് മുന്നില്‍ കാണുന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പ് നടക്കാനിരിക്കെയാണ് രോഹിതിന്റെ ശ്രദ്ധേയ പ്രതികരണം. 2025ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുക എന്ന ലക്ഷ്യവും നായകന്‍ പങ്കിട്ടു. ‘വിരമിക്കുന്നതിനെക്കുറിച്ച് ഞാന്‍ ശരിക്കും ആലോചിച്ചിട്ടില്ല. ജീവിതം നമ്മെ എങ്ങോട്ടാണ് നയിക്കുന്നത് എന്നു പറയാന്‍ സാധിക്കുന്നതല്ലല്ലോ. ഇപ്പോഴും എനിക്ക് നന്നായി കളിക്കാന്‍ സാധിക്കുന്നുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ കൂടി ക്രിക്കറ്റ് തുടരുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് എന്താകും…

Read More

ബിജെപി സ്ഥാനാർത്ഥിയെ പടക്കം പൊട്ടിച്ച് സ്വീകരിച്ചു; തീപ്പൊരി തെറിച്ച് രണ്ട് കുടിലുകൾ കത്തി നശിച്ചു

ചെന്നൈ: ബിജെപി സ്ഥാനാർത്ഥിയെ പടക്കം പൊട്ടിച്ച് സ്വീകരിക്കുന്നതിനിടയിൽ തീപ്പൊരി തെറിച്ച് രണ്ട് കുടിലുകൾ കത്തി നശിച്ചു. നാഗപട്ടണത്തെ ബിജെപി സ്ഥാനാർഥി എസ്ജിഎം രമേശിനെ സ്വീകരിക്കുന്നതിനിടയിൽ ആണ് അപകടം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ന്യൂ നമ്പ്യാർ നഗർ മത്സ്യബന്ധന ഗ്രാമത്തിൽ എത്തിയപ്പോൾ പ്രവർത്തകർ പടക്കം പൊട്ടിക്കുകയായിരുന്നു. പടക്കങ്ങൾ പൊട്ടിത്തെറിച്ചു തീപ്പൊരി ചിതറിയതോടെ അടുത്തുളള കുടിലിന് തീ പിടിച്ച് മേൽക്കൂര മുഴുവൻ കത്തിനശിഞ്ഞു. തീ പടർന്ന് പിടിച്ച് തൊട്ടടുത്ത വീടും തീപിടിച്ചു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. റവന്യു ഉദ്യോഗസ്ഥർ…

Read More

പട്ടാപ്പകൽ യുവതിയെ കെട്ടിയിട്ട് മോഷണം : സംഭവം മലപ്പുറം എടപ്പാളിൽ

മലപ്പുറം : പട്ടാപ്പകൽ വീട്ടിനകത്ത് കയറിയ മോഷ്ട‌ാവ് യുവതിയെ കസേരയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു .എടപ്പാൾ വട്ടംകുളത്താണ് ജനങ്ങളെ ഭീതിയിലാക്കിയ കവർച്ച നടന്നത്. ഇന്ന് രാവിലെ എട്ടരയ്ക്കാണ് സംഭവം. ചിറ്റഴിക്കുന്ന വട്ടത്ത് അശോകന്റെ വീട്ടിലാണ് സംഭവം. അശോകന്റെ മരുമകൾ രേഷ്‌മയെയാണ് കസേരയിൽ കെട്ടിയിട്ട് ശരീരത്തിൽ ധരിച്ച സ്വർണാഭരണങ്ങളും, ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും കവർന്നത്.മകൻ വിശാഖ് മുകളിലത്തെ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. അശോകൻ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മ കുളിച്ചു കൊണ്ടിരിക്കെ അകത്തു കയറിയ മോഷ്‌ടാവ് രേഷ്‌മയെ കസേരയിൽ കെട്ടിയിട്ട് ആഭരണങ്ങൾ…

Read More

തെക്കൻ കേരളത്തിൽ വേനൽമഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ വേനൽമഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്. വേനൽ ചൂടിന് ആശ്വാസമായി തിരുവനന്തപുരത്ത് കനത്ത മഴയാണ് പെയ്യുന്നത്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കൻഡിൽ 20 സെ.മീ നും 40 സെ.മീ നും ഇടയിൽ മാറിവരാൻ സാധ്യതയുണ്ടെന്നും ദേശീയ…

Read More

പാലക്കാട് പുഴയിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ മൂന്ന് പേരും മരിച്ചു

പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം വെള്ളത്തിൽ മുങ്ങിയ മൂന്നാമത്തെ ആളും മരിച്ചു. ചെർപ്പുളശേരി സ്വദേശിനി റിസ്വാന (19), കൊടുവാളിപ്പുറം സ്വദേശി ബാദുഷ (20), കരിവാരക്കുണ്ട് സ്വദേശി ദീമ മെഹ്ബ (20) എന്നിവരാണ് മരിച്ചത്. ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് കുട്ടികളെ കരയ്ക്ക് കയറ്റി വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാറക്കൽ റിസ്വാന(19) സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. തൊട്ടുപിന്നാലെ ബാദുഷ (20), ദീമ മെഹ്ബ (20) എന്നിവർ ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു. ജേഷ്ഠാനുജന്മാരുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial