തിരുവനന്തപുരത്ത് ബിജെപി ജില്ലാ കമ്മിറ്റിയംഗം പാ‍ർട്ടി വിട്ട് തിരികെ കോൺഗ്രസിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി ജില്ലാ കമ്മിറ്റി അംഗം പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് വിട്ട് നേരത്തെ ബിജെപിയിൽ എത്തിയ ഫ്രാൻസിസ് ആൽബർട്ട് ആണ് കോൺഗ്രസിൽ തിരിച്ച് എത്തിയത്. തരൂരും എം.എം. ഹസ്സനും ചേർന്നാണ് ഫ്രാൻസിസ് ആൽബര്‍ട്ടിന് തിരികെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. തീര മേഖലയിൽ ബിജെപി നേതാക്കൾ പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് അംഗത്വമെടുത്ത ശേഷം ഫ്രാൻസിസ് ആൽബര്‍ട് ആരോപിച്ചു. അതേസമയം താനും ഇക്കാര്യങ്ങൾ കേട്ടിട്ടുണ്ടെന്നും എന്നാൽ ബിജെപി നേതാക്കൾ തന്നെയാണോ പണം നൽകുന്നതെന്ന്…

Read More

സഹകരണ ബാങ്കുകളിൽ നിന്നും സർക്കാർ 2000 കോടിരൂപ കടമെടുക്കും; 9.1 ശതമാനം പലിശനിരക്കിൽ വായ്പയെടുക്കുന്നത് പെൻഷൻ വിതരണത്തിനായി

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്നും 2000 കോടിരൂപ കടമെടുക്കാൻ സർക്കാർ തീരുമാനം. ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ പണം കണ്ടെത്തുന്നതിനായാണ് സഹകരണ ബാങ്കുകളിൽ നിന്നും സർക്കാർ കടമെടുക്കുന്നത്. പ്രാഥമിക സഹകരണസംഘങ്ങളുടെയും ബാങ്കുകളുടെയും കൂട്ടായ്മയിലൂടെയാണ് ക്ഷേമപെൻഷനായി സർക്കാർ രൂപവത്കരിച്ച കമ്പനി വായ്പയെടുക്കുക. 9.1 ശതമാനം പലിശനിരക്കിലാണ് 2000 കോടി രൂപ സർക്കാർ കടമെടുക്കുന്നത്. സഹകരണസംഘം രജിസ്ട്രാറും ഫണ്ട് മനേജരായ ബാങ്കും ചേർന്ന് കേരളബാങ്കിൽ തുടങ്ങുന്ന പൂൾ അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുക. മണ്ണാർക്കാട് റൂറൽ സഹകരണ ബാങ്കാണ് ഫണ്ട് മാനേജർ….

Read More

ബന്ധുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; മണ്ണാർക്കാട്, 19കാരി മുങ്ങി മരിച്ചു

പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവിൽ പുഴയിൽ ഇറങ്ങിയ യുവതി മുങ്ങി മരിച്ചു. ചെറുപുഴ പാലത്തിനു സമീപമാണ് മൂന്ന് പേർ പുഴയിൽ മുങ്ങിപ്പോയത്. സംഘത്തിലുണ്ടായിരുന്ന ചെർപ്പുളശ്ശേരി സ്വദേശി റിസ്വാന (19)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്നു ബന്ധുക്കളായ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു മൂന്ന് പേരും. എന്നാൽ ഇവർ പുഴയിൽ മുങ്ങിപ്പോയി. നാട്ടുകാരും ട്രോമ കെയർ വളണ്ടിയർമാരും ചേർന്നു മൂവരേയും കരയ്ക്ക് കയറ്റി ആശുപത്രിയിലെത്തിച്ചു. എന്നാൽ റിസ്വാനയുടെ ജീവൻ രക്ഷിക്കാനായില്ല.

Read More

കഞ്ചാവ് വിൽപ്പന, കോട്ടയത്ത് യുവാവും യുവതിയും അറസ്റ്റിൽ

കോട്ടയം:കഞ്ചാവ് വിൽപ്പന കോട്ടയത്ത് യുവാവും യുവതിയും അറസ്റ്റിലായി.കോട്ടയം പെരുബായിക്കാട് സ്വദേശി അമീർ, തിരുവനന്തപുരം തിരുമല സ്വദേശി ഷീജ പിആർ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.ഇവരിൽ നിന്നും 4.075 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കോട്ടയം റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്നാണ് കഴിഞ്ഞ ബുധനാഴ്ച്ച കഞ്ചാവുമായി ഷീജയേയും അമീറിനെയും എക്സൈസ് അറസ്റ്റ് ചെയ്തത്.എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിൽ നിന്നുള്ള വിവരം അനുസരിച്ചു കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി ഉദയകുമാറും സംഘവുമാണ് കോട്ടയം എക്സൈസ് സ്ക്വാഡിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.പ്രതികളെ കോടതിയിൽ ഹാജരാക്കി.

Read More

കുട്ടികളുടെ ഡ്രൈവിങ്: കടുത്ത നടപടിയുമായി മോട്ടർ വാഹനവകുപ്പ്

തിരുവനന്തപുരം : അവധിക്കാലത്ത് വിനോദം, ഡ്രൈവിങ് പരിശീലനം എന്നീ പേരിൽ കുട്ടികൾ വാഹനവുമായി പുറത്തിറങ്ങുന്നതിൽ കഠിന ശിക്ഷയുടെ മുന്നറിയിപ്പുമായി മോട്ടർ വാഹനവകുപ്പ്. ലൈസൻസില്ലാതെ വാഹനം ഓടിച്ചയാളിനും, വണ്ടി ഉടമയ്ക്കും 3 വർഷം വീതം തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ. കുട്ടികൾ വണ്ടിയോടിച്ചാൽ രക്ഷിതാവോ വാഹന ഉടമയോ ആണു പ്രതി.ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാലുള്ള ശിക്ഷയോ ടൊപ്പം രക്ഷിതാവിന് /വാഹന ഉടമയ്ക്ക് 3 വർഷം തടവും, 25000 രൂപ പിഴയും ലഭിക്കും. വാഹനത്തിന്റെ റജിസ്ട്രേഷൻ ഒരു വർഷത്തേക്ക്…

Read More

ബസ് യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കണ്ടക്ടർ 27 വർഷത്തിന് ശേഷം പിടിയിൽ

       കൊല്ലം : ബസ് യാത്രക്കാരിയായ യുവതിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി 10 പേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതിയായ കണ്ടക്ടറെ 27 വർഷത്തിന് ശേഷം അഞ്ചൽ പൊലീസ് പിടികൂടി. വർക്കല ശ്രീനിവാസപുരം ലക്ഷ്മി ഭവനിൽ സജീവൻ (54) ആണ് പിടിയിലായത്. 1997 ജൂലൈ 16നായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ചൽ -കുളത്തുപ്പുഴ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഉടമയുടെ മകനും കണ്ടക്ടറുമായിരുന്നു സജീവൻ. കുളത്തൂപ്പുഴ ക്ഷേത്ര ദർശനം കഴിഞ്ഞ് ബസിൽ യാത്ര ചെയ്ത അഞ്ചൽ സ്വദേശിയായ…

Read More

ഇനി പത്താം ക്ലാസ്സിലേക്ക് ചുമ്മ ജയിച്ചു കയറാനാവില്ല

തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് സേവ് എ ഇയര്‍ പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കുന്നത്. സ്‌കൂള്‍ തലത്തില്‍ ചോദ്യ പേപ്പർ തയാറാക്കി സേ പരീക്ഷ നടത്തി അര്‍ഹരായവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. മേയ് പത്തിന് മുന്‍പ് ഈ പരീക്ഷ നടത്തണം എന്നാണ് നിര്‍ദേശം. നിലവില്‍ 9-ാം ക്ലാസ്…

Read More

സംസ്ഥാനത്ത് കനത്ത ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. രാത്രിയും പകലും ഒരുപോലെ കൊടും ചൂടില്‍ വെന്തുരുകുകയാണ് സംസ്ഥാനം. എല്ലാ ജില്ലകളിലെയും താപനില 35 ഡിഗ്രിക്ക് മുകളിലാണ്. തുടര്‍ച്ചയായി പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ തന്നെ തുടരുകയാണ്. കൊല്ലത്തും തൃശ്ശൂരും 39 ഡിഗ്രി സെല്‍ഷ്യസും കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില. രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും…

Read More

കേരള സര്‍ക്കാരിന്റെ പാഠപുസ്തകമെന്ന് പറഞ്ഞ് വ്യാജ പ്രചരണം; ഡി ജി പിയ്ക്ക് പരാതി നല്‍കി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പാഠപുസ്തകം എന്ന നിലയില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ ഡി ജി പിയ്ക്ക് പരാതി നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരളത്തെ കുറിച്ച് വെറുപ്പ് പരത്താനുള്ള മറ്റൊരു ശ്രമം ആണിതെന്ന് ഡിജിപിയ്ക്ക് നല്‍കിയ പരാതി മന്ത്രി ചൂണ്ടിക്കാട്ടി. ‘Mr Sinha’ എന്ന ഹാന്‍ഡില്‍ ഉപയോഗിക്കുന്ന വ്യക്തിയാണ് എക്സ് പ്ലാറ്റ്ഫോമില്‍ കേരള സര്‍ക്കാരിന്റേത് എന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന പുസ്തകത്തില്‍ നിന്നുള്ള പേജുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമൂഹത്തില്‍ ഭിന്നത വിതയ്ക്കാനും കേരളത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കാനുമുള്ള…

Read More

കോഴിക്കോട് ഒന്നരവയസുകാരി വീട്ടില്‍ മരിച്ചനിലയില്‍; അമ്മയെ കസ്റ്റഡിയിലെടുത്തത് പോലീസ്

കോഴിക്കോട്: മണിയൂരില്‍ ഒന്നരവയസുകാരി വീടിനുള്ളില്‍ മരിച്ചനിലയില്‍. അട്ടക്കുണ്ട് കോട്ടയില്‍താഴെ ആയിഷ സിയ എന്ന കുട്ടിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മാതാവ് ഫായിസ(28)യെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു. മണിയൂര്‍ അട്ടക്കുണ്ട് പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഫായിസയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായാണ് പ്രാഥമിക വിവരം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial