മുന്‍ എംഎല്‍എ സിപിഎമ്മിലേക്ക്; സുലൈമാന്‍ റാവുത്തര്‍ കോണ്‍ഗ്രസ് വിട്ടു

മൂന്നാര്‍: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിപി സുലൈമാന്‍ റാവുത്തര്‍ പാര്‍ട്ടി വിട്ടു. സിപിഎമ്മില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെപിസിസി രൂപീകരിച്ച 25 അംഗ തെരഞ്ഞെടുപ്പ് സമിതിയില്‍ അംഗമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996ല്‍ ഇടുക്കിയില്‍ നിന്നാണ് സുലൈമാന്‍ റാവുത്തല്‍ നിയമസഭയിലെത്തിയത്.1982ല്‍ ആദ്യതവണ മത്സരിച്ചെങ്കിലും ജയിക്കാനായില്ല.82ലും 87ലും 2001ലും മത്സരിച്ചെങ്കിലും ജയിക്കാനായില്ല.

Read More

ഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞ് 8 കുട്ടികൾക്ക് ദാരുണാന്ത്യം; പതിനഞ്ച് കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിയാന: ഹരിയാനയിൽ വാഹനത്തെ മറികടക്കുന്നതിനിടെ സ്കൂൾ ബസ് കീഴ്മേൽ മറിഞ്ഞ് അപകടം. 8 കുട്ടികൾ അപകടത്തിൽ മരിച്ചു. പതിനഞ്ച് പേർക്ക് അപകടത്തിൽ ഗുരുതര പരിക്കുണ്ട്. ബസ് ഓവർടേക് ചെയ്യുമ്പോൾ അമിതവേഗതയിലയിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. 35 മുതൽ 40 ഓളം കുട്ടികൾ ബേസിൽ ഉണ്ടായൊരുന്നെന്നാണ് സൂചന. സ്കൂൾ ബസിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായും പോലീസ് അറിയിച്ചു. 2018-ല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്

Read More

പിവി അൻവറിന്റെ റിസോർട്ടിലെ ലഹരി പാർട്ടി: കേസിൽ നിന്നും അൻവറിനെ ഒഴിവാക്കിയത് പരിശോധിക്കും, ഹൈക്കോടതി നിർദ്ദേശം

കൊച്ചി : പിവി അൻവർ എംഎൽഎയുടെ റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ നിന്നും കെട്ടിട ഉടമയായ  അൻവറിനെ ഒഴിവാക്കിയതിൽ ഹൈക്കോടതി ഇടപെടൽ. അൻവറിനെ ഒഴിവാക്കിയതിനെതിരായ പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഒരു മാസത്തിനുള്ളിൽ പരാതി പരിശോധിച്ച് തീരുമാനമെടുക്കാനാണ് കോടതി നിർദ്ദേശം. ആലുവ റിസോർട്ടിൽ ലഹരിപ്പാർട്ടിക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ കേസിലാണ് കോടതിയുടെ ഇടപെടൽ. കെട്ടിടം ഉടമയായ അൻവറിനെ ഒഴിവാക്കിയായിരുന്നു

Read More

സഹോദരങ്ങൾ തമ്മിലുള്ള തർക്കം തടയാൻ ശ്രമിച്ച അയൽവാസിക്ക് വെട്ടേറ്റു;സംഭവം ഒതളൂരിൽ

മലപ്പുറം: ഒതളൂരിൽ സഹോദരൻമാർ തമ്മിൽഉണ്ടായ സംഘർഷം തടയാൻ ശ്രമിച്ച അയൽവാസിക്ക് വെട്ടേറ്റു.ഒതളൂർ തൈക്കൂട്ട് നവാസ് (49)നാണ് വെട്ടേറ്റത്.ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.ഒതളൂർ റേഷൻ കടക്ക് സമീപം താമസിക്കുന്ന സഹോദരങ്ങളായ സതീഷ്,സന്തോഷ് എന്നിവർ തമ്മിലുണ്ടായ തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയും തുടർന്ന് സതീഷ് വാക്കത്തി ഉപയോഗിച്ച് സന്തോഷിനെ വെട്ടാൻ ശ്രമിക്കുകയുമായിരുന്നു.സംഭവം അറിഞ്ഞ് എത്തിയ സമീപവാസിയായ നവാസ് അക്രമം തടയാൻ ശ്രമിച്ചതോടെ നവാസിന് വെട്ടേൽക്കുകയായിരുന്നു.ഇടത് കയ്യിലെ വിരലുകൾക്ക് സാരമായി പരിക്കേറ്റ നവാസിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പ്രതിയായ സതീഷിനെ…

Read More

സിപിഎമ്മിൽ പൊട്ടിത്തെറി; കായംകുളത്ത് രണ്ട് നേതാക്കൾ പാർട്ടി വിട്ടു

ആലപ്പുഴ: കായംകുളം സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി ഉണ്ടായതിനെത്തുടർന്ന് പാർട്ടി വിട്ട് രണ്ട് നേതാക്കൾ. വിഭാഗീയതയിൽ മനം നൊന്താണ് രാജിയെന്ന് രാജിവച്ച ഏരിയ കമ്മറ്റി അംഗവും മുൻ ഏരിയ കമ്മറ്റി അംഗവും രാജിക്കത്തിൽ പറയുന്നു. ഏരിയ കമ്മിറ്റി അംഗമായ കെ എൽ പ്രസന്നകുമാരിയും മുൻ ഏരിയ കമ്മിറ്റി അംഗമായ ബി ജയചന്ദ്രനുമാണ് രാജി വച്ചത്. 25 വർഷമായി ഏരിയ കമ്മിറ്റി അംഗമാണ് പ്രസന്നകുമാരി. രാജിക്കത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെഎച്ച് ബാബുജാൻ അടക്കമുള്ളവർ വിഭാഗീയത വളർത്തുന്നുവെന്നും,…

Read More

കൊച്ചിയിലെ വനിതാ ഹോസ്റ്റലിൽ ഇരുപത്തിരണ്ടുകാരിക്ക് ക്രൂരമർദ്ദനം; എട്ട് യുവതികൾക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: വനിതാ ഹോസ്റ്റലിൽ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്ന യുവതിയുടെ പരാതിയിൽ എട്ട് യുവതികൾക്കെതിരെ പൊലീസ് കേസെടുത്തു. കലൂർ ലിങ്ക് റോഡിൽ പ്രവർത്തിക്കുന്ന വനിതാഹോസ്റ്റലിലെ അന്തേവാസികൾക്കെതിരെയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഇതേ ഹോസ്റ്റലിൽ താമസിക്കുന്ന വയനാട് സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. ഹോസ്റ്റലിന് പുറത്ത് രാത്രിയിൽ യുവാക്കൾ തമ്മിൽ നടന്ന കയ്യാങ്കളിയുടെ പേരിൽ തന്നെ അടിക്കുകയും ചവിട്ടുകയും ആയുധം ഉപയോഗിച്ച് മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. എറണാകുളത്ത് ഒരു സ്ഥാപനത്തിലെ…

Read More

മദ്യലഹരിയിൽ വഴിയിൽ കിടന്നയാൾ മരിച്ച നിലയിൽ; ഇറച്ചികോഴിയുമായി വന്ന വാഹനം തലയിലൂടെ കയറിയെന്ന് സംശയം

പത്തനംതിട്ട: മദ്യലഹരിയിൽ വഴിയിൽ കിടന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ. പത്തനംതിട്ടയിലെ കണ്ണങ്കരയിലാണ് സംഭവം. വാഹനം തലയിലൂടെ കയറിയിറങ്ങി മരണത്തെ സംഭവിച്ചതെന്നാണ് സംശയം. ഇറച്ചികോഴിയുമായി വന്ന ലോറി പിന്നോട്ട് എടുത്തപ്പോൾ മുകളിൽ കയറി ഇറങ്ങിയെന്നാണ് സംശയിക്കുന്നത്. ഈ വാഹനം കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തൊഴിലാളി മദ്യലഹരിയിൽ വഴിയിൽ കിടന്ന് ഉറങ്ങിയതാണെന്നാണ് നിഗമനം.

Read More

ദേവികുളങ്ങര ക്ഷേത്രോത്സവത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് മർദിച്ച സംഭവം; മൂന്നു പേർ അറസ്റ്റിൽ

ആലപ്പുഴ :ദേവികുളങ്ങര ക്ഷേത്രോത്സവത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് മർദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. കായംകുളം സ്വദേശിയായ സുമേഷ്(31), രൂപേഷ് കൃഷ്ണൻ(19), അഖിൽ(26) എന്നിവരാണ് അറസ്റ്റിലായത്. കായംകുളം പൊലീസ് സ്റ്റേഷനിലെ രണ്ട് സിപിഒമാർക്കാണ് മർദനമേറ്റത്. പ്രതികളെ റിമാൻഡ് ചെയ്തു. കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിൽ കെട്ടുകാഴ്ചക്കിടെ സംഘർഷം ഉണ്ടായത്. കെട്ടുകാഴ്ച കടന്നുപോകുന്നതിനാൽ ഉച്ചയ്ക്ക് 2.30യ്ക്ക് വൈദ്യുതി വിഛേദിച്ചിരുന്നു. രാത്രി എട്ടുമണിയായിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാത്തതിൽ നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് സിപിഒമാരായ പ്രവീൺ, സതീഷ് സ്ഥലത്തെത്തി വൈദ്യുതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന്…

Read More

പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കൾ

തൃശ്ശൂര്‍ : പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കൾ. മാള സ്വദേശിനി നീതു (31) ആണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പൊലീസിന് പരാതി നൽകി. ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. പോട്ട പാലസ് ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്. യുവതി അബോധാവസ്ഥയിലായതിനെ തുടർന്ന് തൃശൂരിലെ…

Read More

പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ അഴിച്ചുപണി; ഖാലിസ്ഥാൻ പരാമർശവും ഇന്ത്യ – ചൈന സംഘർഷവും ഒഴിവാക്കി

ഡൽഹി: എന്‍സിഇആര്‍ടിയുടെ പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിൽ അടിമുടി മാറ്റം. പാഠപുസ്തകത്തിൽ പുത്തൻ അഴിച്ചുപണി നടത്തിയതായി റിപ്പോർട്ട്. ഇന്ത്യയെ മോശമായി ചിത്രീകരിച്ച ഭാഗങ്ങളാണ് നീക്കം ചെയ്തത്. കൂടാതെ മറ്റുചില ഭാഗങ്ങൾ പൗസ്തകത്തിൽ കൂട്ടിച്ചേർക്കുകയും ചെയ്തു. ഉള്ളടക്കത്തില്‍ കശ്മീർ പുനസംഘടന ചേർത്തതായി റിപ്പോർട്ട്. ഇന്ത്യ – ചൈന ബന്ധം ശക്തമാകത്തതിന് കാരണം ചൈനയുടെ പ്രകോപനമെന്നാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള സൈനിക സംഘർഷമെന്ന നേരത്തെയുള്ള പുസ്തകത്തിലെ ഭാഗം നീക്കിയാണ് ചൈനയുടെ പ്രകോപനമാണ് കാരണമെന്ന ഭാഗം ഉള്‍പ്പെടുത്തിയത്. ഇന്ത്യൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial