
വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; മാനന്തവാടിയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
മാനന്തവാടി: വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വാളാട് സ്വദേശികളായ ചാലിൽ വീട്ടിൽ സി.എം അയ്യൂബ് (38), കോമ്പി വീട്ടിൽ അബു എന്ന ബാബു(40) എന്നിവരാണ് തലപ്പുഴ പൊലീസിന്റെ പിടിയിലായത്. ഇരുവർക്കും വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2023 നവംബർ 23ന് പുലർച്ചെ ആലാർ ഭാഗത്ത് ആയിരുന്നു കേസിനാസ്പദമായ സംഭവം. പേരിയ 35-ൽ റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥനടക്കമുള്ള സംഘം വാഹന പരിശോധന…