Headlines

ശാർക്കര മീനഭരണി പ്രത്യേകപതിപ്പ് “ദേവിതീർത്ഥം”
പുറത്തിറങ്ങി

ശാർക്കര മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ “ദേവി തീർത്ഥം” പ്രത്യേക പതിപ്പ് പുറത്തിറങ്ങി. ആറ്റിങ്ങൽ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം നിർവ്വഹിച്ചു. രാഹുൽ പ്രകാശ് ഏറ്റുവാങ്ങി. അഭിഷേക് ബി ആർ സാംസ്ക്കാരികപ്രവർത്തകനായ അനി പിയാണ് പതിപ്പ് തയ്യാറാക്കിയത്.ബി എസ് സജിതൻ കെനിസാം, തുടങ്ങിയവർ പങ്കെടുത്തു.

Read More

സമ്പൂർണ സൂര്യഗ്രഹണം ഇന്ന്; നാളെ പുലര്‍ച്ചെ വരെ നീളും

കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്.അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിൽ ദ്യശ്യമാകുന്ന ഗ്രഹണം ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിൽ കാണാൻ കഴിയില്ല.ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിക്കുന്ന ഗ്രഹണം നാളെ പുലർച്ചെ 2.22 വരെ നീണ്ടു നിൽക്കും. 4 മിനിറ്റ് 27 സെക്കന്റായിരിക്കും പൂർണഗ്രഹണത്തിന്റെ ദൈർഘ്യം. മിനിറ്റ് 27 സെക്കന്റായിരിക്കും പൂർണഗ്രഹണത്തിന്റെ ദൈർഘ്യം.നാസയടക്കമുള്ള ഏജൻസികൾ ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന പകൽ സമയത്തുപോലും ഇരുട്ടനുഭവപ്പെടും. ടോട്ടൽ…

Read More

വെന്തുരുകി കേരളം; ചൂടിന് ശമനമില്ല, പാലക്കാട്‌ 41 ഡിഗ്രിയിലേക്ക്

സംസ്ഥാനത്ത് ചൂടിന് ശമനമില്ല. 12 ജില്ലകളിൽ യെല്ലോ അലേർട്ട്. ഉയർന്ന ചൂട് പാലക്കാട്. ഏപ്രിൽ 11 വരെ കേരളത്തിൽ സാധാരണനിലയെക്കാൾ രണ്ടുഡിഗ്രി സെൽഷ്യസുമുതൽ നാലു ഡിഗ്രിവരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 12 ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. ദിനംപ്രതി ചൂട് കൂടുന്നതോടെ ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 12 മുതൽ ഉച്ചക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. സൂര്യാഘാത…

Read More

അമ്മയ്ക്ക് പിന്നാലെ മരണത്തിന് കീഴടങ്ങി മകളും; വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു

പട്ടാമ്പി: വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു. ചെറുകോട് മുണ്ടക്ക പറമ്പിൽ ബീന (35) യുടെ മകൾ നിഖ (12) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റൊരു മകൾ നിവേദയും (6) ചികിത്സയിലുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ബീനയെ പെ‍ാള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മക്കളെ പൊള്ളലേറ്റ പരുക്കുകളോടെയും കണ്ടെത്തി. ബീനയുടെ ഭർത്താവു പ്രദീപ് വടകരയിൽ മരപ്പണി ചെയ്യുകയാണ്. രണ്ടു മാസത്തിലെ‍ാരിക്കലാണു നാട്ടിലെത്തുന്നത്. വീട്ടിൽ…

Read More

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ മുളന്തുരുത്തി അരയന്‍കാവിന് സമീപം വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ ജോയല്‍ ജോസഫ് ആന്റണി, നിസാം എന്നിവരാണ് മരിച്ചത്. അരയന്‍കാവിന് സമീപം ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം. എതിര്‍ദിശകളില്‍ വന്ന കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരാണ് മരിച്ചത്. കാറിലിടിച്ച സ്‌കൂട്ടര്‍ സമീപത്തെ മതിലില്‍ ഇടിച്ച് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ഇന്നലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. രണ്ടാമത്തെയാള്‍ ഇന്നു പുലര്‍ച്ചെ ചികിത്സയിലിരിക്കെയാണ് മരിച്ചത്

Read More

ഭക്ഷണം കഴിച്ച് പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

തൊടുപുഴ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തോപ്രാംകുടി സ്കൂൾ സിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി(14) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തങ്കമണി സെന്റ് തോമസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. സംസ്കാരം ഇന്നു 2നു വീട്ടുവളപ്പിൽ. അമ്മ: രജിത. സഹോദരങ്ങൾ: വിഷ്ണുപ്രസാദ്, ശിവപ്രസാദ്

Read More

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയി; യുവാവ് മുങ്ങി മരിച്ചു

തൃശൂര്‍: വാല്‍പ്പാറ വെള്ളമല ടണലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു. വാല്‍പ്പാറ കോ- ഓപ്പറേറ്റീവ് കോളനിയിലെ താമസക്കാരനായ ശ്യാം കൃഷ്ണന്‍ ( 26 ) ആണ് മരിച്ചത്. വാല്‍പ്പാറയിലെ ബന്ധുവിനൊപ്പം തുണിക്കട നടത്തുകയായിരുന്നു ശ്യാം. കൂട്ടുകാര്‍ക്കൊപ്പം ഉച്ചയോടെയാണ് കുളിക്കാന്‍ പോയത്. പാറയിടുക്കില്‍ അകപ്പെട്ട ശ്യാം കൃഷ്ണനെ ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

വല്ലപ്പുഴയിൽ യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ;
കുട്ടികൾ ചികിത്സയിൽ

വല്ലപ്പുഴ :ചെറുകോട് മുണ്ടക്കപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന യാണ്(35) മരിച്ചത്. മക്കളായ നിഖ (12) നിവേദ (6) പൊള്ളലേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ വീട്ടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച്ച പുലർച്ച രണ്ടരയോടെ കുട്ടികൾ കരയുന്ന ശബ്‌ദം കേട്ട് വീട്ടുകാർ മുകളിലെ റൂമിൽ പോയി നോക്കിയപ്പോളാണ് ബീനയും രണ്ട് മക്കളും പൊള്ളലേറ്റ നിലയിൽ കണ്ടത്. മുകൾ നിലയിലെ വാതിൽ അകത്ത് നിന്ന് പൂട്ടിയിട്ട നിലയിൽ ആയിരുന്നു. ബൈഡിൽ മണ്ണെണ്ണ ഒഴിച്ച് അതിന് തീകൊളുത്തിയതാകാമെന്നാണ് നിഗമനം. മൂവരെയും…

Read More

കാൽനട യാത്രക്കാരനെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു രണ്ട് പേർക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കാല്‍നടയാത്രക്കാരനെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ഒരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. . ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ താഹിര്‍(20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ്(29) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത് ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു;രണ്ട് മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക് ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍മുക്കിലായിരുന്നു അപകടം. കഴക്കൂട്ടം ഭാഗത്തേക്ക് അമിത വേഗതയിലായിരുന്നു ബൈക്ക് വന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അമിതവേഗതയിലെത്തിയ ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അപകടം നടന്ന സ്ഥലത്തുനിന്നും 100…

Read More

പ്രശസ്ത കൂടിയാട്ടം കലാകാരൻ കലാമണ്ഡലം രവീന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കൂടിയാട്ടം കലാകാരൻ കാപ്പിൽ വാരിയത്ത് കലാമണ്ഡലം രവീന്ദ്രൻ (58) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച തിരുവനന്തപുരത്ത് വച്ച് നടക്കും. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. കലാമണ്ഡലം രവീന്ദ്രൻ വിദേശത്തും ഇന്ത്യയിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം മാർഗി, ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ‌ സ്മാരക കലാകേന്ദ്രം, തൃശൂർ ചാവക്കാട് അങ്കണം തിയറ്റർ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. ഭാര്യ: വിജി രവീന്ദ്രൻ. മക്കൾ: അർജുൻ, അരവിന്ദ്. സഹോദരങ്ങൾ: പരേതയായ വിജയകുമാരി, ഇന്ദിര, രമ,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial