Headlines

മകൾക്ക് കറുപ്പ് നിറം; ഒന്നരവയസുകാരിയെ അച്ഛൻ കൊലപ്പെടുത്തിയത് വിഷം കലർത്തിയ പ്രസാദം നൽകി

വിജയവാഡ: ഒന്നരവയസുകാരിയെ അച്ഛൻ വിഷം നൽകി കൊലപ്പെടുത്തി. മകൾക്ക് കറുപ്പ് നിറം ആയതിന്റെ പേരിൽ ആയിരുന്നു അച്ഛന്റെ ക്രൂരത. സംഭവത്തിൽ പോലീസ് കേസെടുത്തു. പെറ്റസനേഗണ്ട്ല ഗ്രാമത്തിലെ മഹേഷ് എന്നയാളാണ് പ്രതി. മകൾ അക്ഷയക്ക് ഇയാൾ വിഷം കലർത്തിയ പ്രസാദം നൽകുകയായിരുന്നു. കൂടാതെ കുഞ്ഞ് രോഗം ബാധിച്ചാണ് മരിച്ചതെന്ന് ബന്ധുക്കളോട് പറയാൻ ഭാര്യ ശ്രാവണിയെ നിർബന്ധിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മൂന്ന് വർഷം മുമ്പാണ് ഇരുവരുടെയും കല്യാണം കഴിയുന്നത്. കറുത്ത നിറമുള്ള കുഞ്ഞിന് ജന്മം നൽകിയതിന് ഭർത്താവും ബന്ധുക്കളും…

Read More

രണ്ട് മാസം മുമ്പ് പ്രണയ വിവാഹം നടന്ന യുവതി ഹോസ്റ്റല്‍ മുറിയിൽ ജീവനൊടുക്കിയ നിലയിൽ

കോട്ടയം : നവവധുവിനെ കോട്ടയം നഗരത്തിലെ ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഇളംകാട് വലിയപുരയ്ക്കല്‍ ശ്രുതിമോള്‍(26) ആണ് മരിച്ചത്. സി.എ.വിദ്യാര്‍ഥിനിയായിരുന്നു. ഫെബ്രുവരി പത്തിനായിരുന്നു കിടങ്ങൂര്‍ സ്വദേശിയുമായുള്ള ശ്രുതിയുടെ വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനു ശേഷം ഭർത്താവ് ജോലിക്കായി ബെംഗളൂരുവിലേക്ക് പോയി‌രുന്നു തുടർന്ന് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. ഓണ്‍ലൈന്‍ പഠനത്തിനായി ഒരുമാസം മുമ്പ് യുവതി കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റലില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച രാവിലെ പലതവണ വിളിച്ചിട്ടും ഫോണെടുക്കാതെവന്നതോടെ ഭര്‍ത്താവ് ഹോസ്റ്റലിലെത്തിയപ്പോഴാണ്…

Read More

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചതായി പരാതി; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ

കൊല്ലം :കടയ്ക്കലിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. കൊല്ലം കടയ്ക്കൽ സ്വദേശി അനീഷ് (24) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം വെള്ളറടയിൽ നിന്നാണ് അനീഷിനെ റാന്നി പോലീസ് പിടികൂടിയത്. വീടുവിട്ടുപോയ പെൺകുട്ടിയെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് അനീഷ് പോലീസ് കസ്റ്റഡിയിലായത്.

Read More

ഭോപ്പാലില്‍ മലയാളി നഴ്‌സിന്റെ കൊലപാതകം; ആണ്‍സുഹൃത്ത് കഴുത്തുഞെരിച്ചുകൊലപ്പെടുത്തിയെന്ന് പൊലീസ്

ഭോപ്പാലില്‍ മരിച്ച മലയാളി നഴ്‌സ് മായയുടെ കൊലപാതകത്തില്‍ പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. കൊല്ലപ്പെട്ട മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെ പ്രശ്‌നങ്ങളായെന്നും ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ദീപക് കത്തിയാര്‍. വിവാഹം കഴിച്ചതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായില്ല. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വീട്ടില്‍ വിളിച്ച് വരുത്തി…

Read More

ട്രെയിനില്‍ നിന്ന് രേഖകളില്ലാത്ത 3.90 കോടി പിടിച്ചെടുത്തു; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചെന്നൈ: രേഖകളില്ലാതെ കടത്തിയ 3.90 കോടിരൂപയുമായി മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താബരം റെയില്‍വേസ്റ്റേഷനില്‍ വച്ച് തിരുനെല്‍വേലിയില്‍ നിന്ന് എഗ്‌മോര്‍ പോകുന്ന ട്രെയിനില്‍ നിന്നാണ് ഇവര്‍ പിടിയില്‍ ആയത്. യുവാക്കളായ സതീഷ്, നവീന്‍, പെരുമാള്‍ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ആറ് ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു പണം. ബിജെപി സ്ഥാനാര്‍ഥിയുടെ നിര്‍ദേശാനുസരണമാണ് പണം കൊണ്ടുപോയതെന്ന് പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. അറസ്റ്റിലായവര്‍ സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ…

Read More

സീറ്റുണ്ടെങ്കിൽ എവിടെയും എപ്പോഴും ബസ് നിർത്തണം: നിർണായക നിർദേശങ്ങളുമായി കെഎസ്ആർടിസി

യാത്രക്കാർ കൈകാണിച്ചാൽ സീറ്റുണ്ടെങ്കിൽ ഏതു സ്ഥലത്തും ബസ് നിർത്താൻ നിർദേശവുമായി കെഎസ്ആർടിസി എംഡി. മിന്നൽ സർവീസുകൾ ഒഴികെയുള്ള ബസുകൾക്കാണ് നിർദ്ദേശം ബാധകം. രാത്രി 10 മുതൽ രാവിലെ ആറു വരെ ആവശ്യപ്പെടുന്ന സ്ഥലത്ത് ആളുകളെ ഇറക്കാനും നിർദേശമുണ്ട്. ഭക്ഷണത്തിനായി ബസ് നിർത്തുന്നത് വൃത്തിയുള്ള ശുചിമുറികൾ ഉള്ള ഹോട്ടലുകളായിരിക്കണമെന്നതാണ് മറ്റൊരു നിർദേശം. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ശുചിമുറികൾ ഉണ്ടെന്നും ഉറപ്പാക്കണം. മദ്യപിച്ചു ജോലിക്കു കയറുന്നതു തടയാൻ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ബ്രത്ത് അനലൈസർ പരിശോധന നടത്താനും തീരുമാനിച്ചു. *പ്രധാന നിർദ്ദേശങ്ങൾ…

Read More

അവധിക്കാല ക്ലാസുകൾ സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളിൽ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: അവധിക്കാല ക്ലാസുകൾ സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകളിൽ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് നിരവധി പരാതികൾ രക്ഷകർത്താക്കളിൽ നിന്നും വിദ്യാർഥികളിൽ നിന്നും ഉയരുന്നുണ്ട് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരള വിദ്യാഭ്യാസ നിയമം ചാപ്റ്റർ 7 ചട്ടം ഒന്ന് പ്രകാരം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങൾ പൂർണമായും വേനലവധി കാലഘട്ടമാണ്. മാർച്ച് അവസാനം സ്കൂ‌ൾ അടക്കുകയും ജൂൺ ആദ്യം തുറക്കുകയും ചെയ്യും. അവധിക്കാല ക്ലാസുകൾ നടത്തുമ്പോൾ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സമ്മതമില്ലാതെ പണം പിരിക്കുന്നതായും…

Read More

ഭാര്യയെ വെട്ടിനുറുക്കി 224 കഷണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞ് നദിയിലെറിഞ്ഞ് യുവാവ്

ലണ്ടന്‍: ഭാര്യയെ വെട്ടിനുറുക്കി 224 കഷണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ് നദിയിലെറിഞ്ഞ് യുവാവ്. ലിങ്കണ്‍ നഗരത്തിലെ നിക്കോളാസ് മെറ്റ്സണ്‍ എന്ന 28കാരനാണ് ക്രൂര സംഭവം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയായ 26 കാരിയായ ഹോളി ബ്രാംലിയെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍വെച്ച് ആവര്‍ത്തിച്ച് കുത്തി കൊലപ്പെടുത്തി 224 കഷണങ്ങളാക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ ഇവ പ്ലാസ്റ്റിക് ബാഗിലാക്കി നദിയിലൊഴുക്കി. 2023 മാര്‍ച്ച് 25നാണ് സംഭവം. കൊലപാതകം നടത്തിയത് താനാണെന്ന് പൊലീസിനോട് ഇയാള്‍ സമ്മതിച്ചിരുന്നു. എന്നാല്‍, കുറ്റം ചെയ്യാനുള്ള കാരണം…

Read More

ക്ഷേമ പെൻഷൻ രണ്ട് ഗഡു കൂടി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപവീതമാണ്‌ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു ലഭിച്ചിരുന്നു. വിഷു, ഈസ്‌റ്റർ, റംസാൻ ആഘോഷക്കാലത്ത്‌ 4800 രുപവീതമാണ്‌ ഓരോരുത്തർക്കും ഉറപ്പാക്കിയത്‌.പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട്‌ വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ…

Read More

ആലപ്പുഴയിൽ ബൈക്ക് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പിതാവും മകനും മരിച്ചു

ആലപ്പുഴ:ബൈക്ക് ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിതാവും മകനും മരിച്ചു. ആലപ്പുഴയിലെ പുറക്കാട് ഇന്ന് രാവിലെയാണ് അപകടം. സുദേവിന്റെ ഭാര്യ വിനീതയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. മൂവരും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial