
സംഘപരിവാർ ഭീഷണികളെ നെഞ്ചുവിരിച്ച് എതിർക്കും; അതാണ് എൽഡിഎഫ് ഉറപ്പ് പിണറായി വിജയൻ
ആലപ്പുഴ: കോൺഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതിയിൽ കോൺഗ്രസ് മൗനം പാലിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന സംഘപരിവാർ അജണ്ടയോട് ചേർന്നു നിൽക്കാൻ കോൺഗ്രസിന് എങ്ങനെയാണ് കഴിയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിൽ ബിജെപി ജയിക്കില്ലെന്നും ഒരു സീറ്റിൽ പോലും ബിജെപി രണ്ടാംസ്ഥാനത്ത് പോലും എത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങൾക്ക് സംഘപരിവാറിനോടുള്ള എതിർപ്പും സംഘപരിവാർ ഞങ്ങളുടെ നേരെ നടത്തുന്ന ഹിംസാത്മകമായ ആക്രമണങ്ങളും നാടിനും ജനങ്ങൾക്കുമറിയാം. കോൺഗ്രസ് സംഘപരിവാറുമായി സമരസപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു ‘കോൺഗ്രസിൻ്റെ സമീപനം എന്താണെന്ന് രാജ്യത്തിനും…