Headlines

പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നു; അമ്മ കൈ ഞരമ്പു മുറിച്ച് വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

കാസർകോട്: പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. കാസർകോട് ജില്ലയിലെ മുളിയാർ അർളടുക്ക കൊപ്പാളംകൊച്ചിയിൽ ബിന്ദുവാണ് നാലു മാസം പ്രായമുള്ള മകൾ ശ്രീനന്ദയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്കു 2നാണു കോപ്പാളംകൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തിൽ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൈകളുടെ ഞരമ്പു മുറിച്ചു രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. കിടപ്പുമുറിയിൽ അവശനിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

കാട്ടാക്കടയിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു;

തിരുവനന്തപുരം: കാട്ടാക്കടയിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ഡിവൈഎഫ്ഐ പ്രവർത്തകരായ സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. കുടുംബ വിഷയം പരിഹരിക്കാൻ എത്തിയപ്പോഴാണ് സംഭവം. നെഞ്ചിൽ കുത്തേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്

Read More

ആൾക്കൂട്ട മര്‍ദനത്തിനിരയായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു; മൂവാറ്റുപുഴയില്‍ പത്ത് പേർ അറസ്റ്റിൽ

മൂവാറ്റുപുഴ: ആൾക്കൂട്ട മര്‍ദനത്തിനിരയായ അന്യസംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. വെസ്റ്റ് ബംഗാള്‍ സ്വദേശി അശോക് ദാസ് (24)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെമൂവാറ്റുപുഴ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപമാണ് സംഭവം. നാട്ടുകാര്‍ അശോക് ദാസിനെ മരത്തിൽ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. കേസിൽ പത്ത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണമെന്ന് പ്രാഥമിക വിവരം. തലയ്ക്കും നെഞ്ചിനുമേറ്റ മർദനമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. പെൺസുഹൃത്തിനെ കാണാനെത്തിയത് ചോദ്യം ചെയ്തായിരുന്നു…

Read More

പോത്ത് കച്ചവടത്തിൻ്റെ പേരിൽ തട്ടിപ്പ്; വെമ്പായം സ്വദേശി അറസ്റ്റിൽ

നെടുമങ്ങാട് :പോത്ത് കച്ചവടത്തിന്റെ പേരിൽ തട്ടിപ്പ് വെമ്പായം സ്വദേശി അറസ്റ്റിൽ .നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലെ പ്രതി പിടിയിലായി. വെമ്പായം നെടുവേലി ഇടുക്കുംതല കമുകിൻ കുഴി വീട്ടിൽ ജയൻ വയസ്സ് 54 ആണ് പിടിയിലായത്. മലപ്പുറത്ത് നിന്നും പോത്ത് വ്യാപാരികളോട് പോത്ത് ആവശ്യമാണെന്ന് കാണിച്ച് വിളിച്ചു വരുത്തുകയും തുടർന്ന് ലക്ഷങ്ങൾ വില വരുന്ന പോത്തുകൾക്കായി ഒരു ചെറിയ തുക അഡ്വാൻസായി നൽകിയശേഷം പോത്ത് വ്യാപാരികളെ തന്ത്രപൂർവ്വം വെഞ്ഞാറമൂട് ഉള്ള ഹോട്ടലിൽ മുറിയെടുത്ത് നൽകി…

Read More

ട്രാക്കിന്റെ അറ്റക്കുറ്റപ്പണിക്കിടെ ട്രെയിൻ തട്ടി; കോട്ടയത്ത് റെയിൽവേ ജീവനക്കാരൻ മരിച്ചു

കോട്ടയം: ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം. കോട്ടയം നട്ടാശ്ശേരി വടുതലയിൽ വിജു മാത്യു (48) ആണ് മരിച്ചത്. നീലിമംഗലത്ത് ട്രാക്ക് അറ്റക്കുറ്റപ്പണിക്കിടെ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. കായംകുളം-എറണാകുളം മെമുവാണ് ഇടിച്ചത്. റെയിൽവേ ട്രാക്കിലെ ലോക്കുകൾ ഉറപ്പിക്കുന്നതിനിടെയാണ് സംഭവം. ഇയർ ബാലൻസിങ് രോഗാവസ്ഥയുള്ള ബിജു ട്രാക്കിലേക്ക് കുഴഞ്ഞു വീണതാകാമെന്നാണ് ലഭിക്കുന്ന വിവരം.

Read More

ബസ് ജീവനക്കാരുമായി കയ്യാങ്കളി; തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് മർദ്ദനം; കോട്ടയത്ത് യുവാവ് പിടിയിൽ

കോട്ടയം: കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചീത്തവിളിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കുറിച്ചി എണ്ണയ്ക്കാച്ചിറക്കുളം ഭാഗത്ത് പാറശ്ശേരിയിൽ വീട്ടിൽ ബിനീഷ് എന്നയാളെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ പാർക്കിംഗ് ഏരിയയിൽ വച്ചാണ് ഇയാൾ പരാക്രമം കാണിച്ചത്. ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് സംഭവം. ബസ്‌ ജീവനക്കാരുമായി ഇയാൾ വാക്ക് തർക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റം കയ്യാങ്കളിയായി. ഇത് കണ്ട് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു….

Read More

തെങ്ങുകയറ്റ തൊഴിലാളി കവുങ്ങിൽ നിന്നും വീണു മരിച്ച നിലയിൽ

തൃശൂർ :കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ തെങ്ങുകയറ്റ തൊഴിലാളിയെ കവുങ്ങിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി.അഴീക്കോട് പുത്തൻപള്ളി ബീച്ച് റോഡിൽ താമസിക്കുന്നമുണ്ടാപ്പുള്ളി വീട്ടിൽ 62 വയസുള്ള ഭാസിയെയാണ് കാര പുതിയ റോഡ് കിഴക്കുവശത്ത് പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പൂജക്കായി പൂക്കുല പറിക്കാൻ കയറിയ ഇയാൾ കവുങ്ങ് ഒടിഞ്ഞു വീണ് മരിക്കുകയായിരുന്നുവെന്നാണ് സൂചന.വ്യാഴാഴ്ച്ച രാവിലെ വീട്ടിൽ നിന്നും പണിക്ക് പോയ ഭാസി രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.ഇന്ന് ഉച്ചക്ക് 12 മണിയോടെമുൻ പഞ്ചായത്തംഗം സുമാ വത്സൻ്റെ…

Read More

സ്‌കൂളിൽ വെച്ച് ഏഴ് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; പ്യൂൺ പിടിയിൽ

മുംബൈ: സ്കൂളിൽ വെച്ച് ഏഴ് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്യൂൺ അറസ്റ്റിൽ. മുംബൈയിലെ സാന്താക്രൂസ് ഏരിയയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നും കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ഇയാൾ കസ്റ്റഡിയിലാണ്.

Read More

സുരേഷ് ഗോപിക്ക് കോടതിയിൽ തിരിച്ചടി, ഹർജികൾ തളളി, വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത കേസ് റദ്ദാകില്ല

തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാകില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സുരേഷ് ഗോപിയുടെ ഹർജികൾ എറണാകുളം എ.സി.ജെ.എം കോടതി തള്ളി. വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്തത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം. കേസിന്റെ വിചാരണ നടപടികൾ മെയ്…

Read More

യുപി മദ്രസ നിയമം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിലെ മദ്രസ വിദ്യാഭ്യാസ നിയമം (ബോര്‍ഡ് ഓഫ് മദ്രസ എഡ്യുക്കേഷന്‍ ആക്ട് 2004) റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹര്‍ജികളില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ വിശദമായി പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. പിഐബി ഫാക്ട് ചെക്കിങ് യൂണിറ്റ് സുപ്രീം കോടതി സ്‌റ്റേ ചെയ്തുനടന്‍ പ്രകാശ് രാജ് ബിജെപിയിലേക്ക്?; ഊഹാപോഹങ്ങള്‍ക്കിടെ പ്രതികരണവുമായി താരംഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അഞ്ച് ഹര്‍ജികളില്‍ നോട്ടീസയക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശം 17 ലക്ഷത്തോളം കുട്ടികളുടെ ഭാവി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial