റിസോർട്ട് ജീവനക്കാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കിക്കൊന്നു; പ്രതി പിടിയില്‍

കുട്ടനാട്: നെടുമുടിയിൽ റിസോർട്ട് ജീവനക്കാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി സഹാ അലിയാണ് പിടിയിലായത്. ചെങ്ങന്നൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അസം സ്വദേശിനിയായ ഹാസിറയെ ബുധനാഴ്ച രാവിലെയാണ് റിസോർട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യുവതിയുടെ കമ്മലുകൾ ബലമായി പറിച്ചെടുത്ത് കൊണ്ടുപോയതിനെത്തുടർന്ന് വലതുചെവി മുറിഞ്ഞ നിലയിലായിരുന്നു മൃതദേഹം. നെടുമുടി പഞ്ചായത്തിലെ വൈശ്യം ഭാഗത്ത് അയനാസ് റിസോര്‍ട്ടിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ്…

Read More

2025 നവംബർ 1 നകം അതി ദരിദ്ര്യം അല്ലാത്ത സംസ്ഥാനമായി കേരളം മാറും : മുഖ്യമന്ത്രി

തിരുവനന്തപുരം :അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2025 നവംബർ 1 നകം ഇത് യാഥാർത്ഥ്യമാക്കും. മറ്റേതെങ്കിലും സംസ്ഥാനത്തിന് ഇത് പറയാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ഇത് നയങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സർക്കാരിന് ജനങ്ങളോടല്ല താത്പര്യം. സമ്പന്നർ തടിച്ചു കൊഴുത്തുവെന്നും ദരിദ്രർ കൂടുതൽ ദരിദ്രരായി എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേരളം മറ്റൊരു ദിശയിലാണ് സഞ്ചരിക്കുന്നത്. ദാരിദ്യം ഇല്ലാതാക്കി വരുന്നു. ക്ഷേമ പെൻഷൻ അതിൽ നല്ല ചുവടുവയ്പാണ്…

Read More

സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി വിദ്യാർത്ഥിയെ ചുംബിച്ചു; പോക്സോ കേസിൽ അധ്യാപകന് അഞ്ച് വർഷം തടവും 9,000 രൂപ പിഴയും

അഹമ്മദാബാദ്: വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന് അഞ്ച് വർഷം തടവും 9,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. അധ്യാപകനായ ഓം പ്രകാശ് യാദവ് വിദ്യാർത്ഥിയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ചുംബിക്കുകയായിരുന്നു. വിദ്യാർത്ഥിക്കൊപ്പം എത്തിയ പെൺകുട്ടിയെ പറഞ്ഞു വിട്ട് മുറിയുടെ വാതിലുകളും ജനലുകളും അടച്ച ശേഷമാണ് പതിമൂന്നുകാരിയെ അധ്യാപകൻ ചുംബിച്ചത്. ഗുജറാത്തിലെ വൽസദിലാണ് സംഭവം. 2018 ഫെബ്രുവരിയിൽ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പോക്സോ കോടതി കണ്ടെത്തുകയായിരുന്നു. പ്രത്യേക പോക്‌സോ ജഡ്ജി എം പി പുരോഹിത് യാദവ് പ്രതി…

Read More

നെയ്യാറ്റിൻകരയിൽ സ്കൂളിന്റെ പൂട്ട് കുത്തിത്തുറന്ന് മോഷണം; ലക്ഷങ്ങൾ വിലയുള്ള പ്രൊജക്ടറും പഠനോപകരണങ്ങളും കവർന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്കൂളിന്റെ പൂട്ട് കുത്തിത്തുറന്ന് മോഷണം. ഊരുട്ടു കാല ഗവൺമെന്റ് എംടിഎച്ച്എസിലാണ് കവർച്ച നടന്നിരിക്കുന്നത്. സ്‌മാർട്ട് ക്ലാസ് റൂം കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലയുള്ള പ്രൊജക്ടറും മറ്റ് പഠനോപകരണങ്ങളും കള്ളൻ കൊണ്ടുപോയി. സംഭവത്തിൽ നെയ്യാറ്റിൻകര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Read More

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു

കണ്ണൂർ: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരൂരിൽനിന്ന് പഴയങ്ങാടി ഭാഗത്തേക്കു പോകുന്ന ബൈക്കും കണ്ണൂർ ഭാഗത്തേക്കു പോകുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. രാവിലെ 8.15 ഓടെയാണ് അപകടമുണ്ടായത്. കണ്ണപുരം പൂമാലകാവിനു സമീപത്തെ കെഎസ്‌ടിപി റോഡിലാണ് അപകടം. സഹയാത്രികനു ഗുരുതരമായി പരുക്കേറ്റു. മരിച്ച ആളെ തിരിച്ചറിഞ്ഞില്ല.

Read More

ഓടുന്ന ട്രെയിനിൽ നിന്നും ചാലക്കുടി പുഴയിൽ വീണയാൾ മുങ്ങിമരിച്ചു

തൃശൂർ: ഓടുന്ന ട്രെയിനിൽ നിന്നും ചാലക്കുടി പുഴയിൽ വീണ് യാത്രക്കാരൻ മരിച്ചു. എറണാകുളം – ബെംഗളൂരു എക്സ്‌പ്രസിലെ യാത്രക്കാരൻ രാം കിഷനാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയാണ്. ട്രെയിൻ യാത്രയ്‌ക്കിടെ ചാലക്കുടി പുഴയിൽ വീണ രാം കിഷൻ മുങ്ങിമരിക്കുകയായിരുന്നു

Read More

റീൽസ് കണ്ടതോടെ പ്രണയം; എൺപതുകാരനും മുപ്പത്തിനാലുകാരിയും വിവാഹിതരായി

പ്രേമത്തിന് കണ്ണില്ലെന്ന് പറയുന്നത് കേട്ടിട്ടില്ലേ ? പല സന്ദർഭങ്ങളിലും അത് സത്യമാണെന്ന് തോന്നറുണ്ട്. അങ്ങനെ ഒരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിൽ ഒരു വിവാഹം നടന്നു. എൺപതുകാരനും മുപ്പത്തിനാലുകാരിയും തമ്മിൽ ആയിരുന്നു വിവാഹം. മഹാരാഷ്ട്രയിൽ നിന്നുള്ള ഷീല എന്ന മുപ്പത്തിനാലുകാരിയും മധ്യപ്രദേശിലെ മഗാരിയ ഗ്രാമത്തിൽ നിന്നുള്ള ബാലുറാമുമാണ് വിവാഹിതരായത്. ഇരുവരും തമ്മിൽ പരിചയപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെയാണ്. പിന്നീട്, സൗഹൃദത്തിലാവുകയും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. ബാലുറാം സോഷ്യൽ മീഡിയയിൽ വളരെ സജീവമായ…

Read More

വീടിനുള്ളിൽ കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു: സംഭവത്തിൽ ദുരൂഹത

ഇടുക്കി: അടിമാലി പണിക്കൻകുടിയിൽ വീടിനുള്ളിൽ കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. സൗത്ത് കൊമ്പൊടിഞ്ഞാനിൽ പടികപള്ളിയിൽ വാവച്ചൻ (25) ആണ് മരിച്ചത്. കഴുത്ത് മുറിഞ്ഞ് വീട്ടിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരിക്കുകയായിരുന്നു. അതേസമയം, കഴുത്തിന് എങ്ങനെ മുറിവേറ്റു എന്നത് സംബന്ധിച്ച് അവ്യക്തതയും ദുരൂഹതയും നിലനിൽക്കുകയാണ്. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Read More

നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു

കൊച്ചി: നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തായിരുന്നു അന്ത്യം. ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍; ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്ജ്, ജോയ്.

Read More

വാട്സാപ്പ് സ്റ്റാറ്റസിൽ ഇനിമുതൽ സുഹൃത്തിന് ടാഗ് ചെയ്യാം; കിടിലൻ മാറ്റത്തെ കുറിച്ച് അറിഞ്ഞിരിക്കാം…

കഴിഞ്ഞ വർഷം നിരവധി അപ്ഡേഷൻസാണ് വാട്സാപ്പിൽ മെറ്റ നടപ്പാക്കിയത്. ഈ വർഷവും വാട്സാപ്പിലേക്ക് കിടിലൻ ഫീച്ചറുകളെത്തുമെന്ന് തന്നെയാണ് മെറ്റ വ്യക്തമാക്കുന്നത്. വാട്സാപ്പ് സ്റ്റാറ്റസിലാണ് പുതിയ മാറ്റം വരാൻ പോകുന്നത്. നിങ്ങളുടെ വാട്സാപ്പ് സ്റ്റാറ്റസിൽ ഇനിമുതൽ സുഹൃത്തുക്കളെ ടാഗ് ചെയ്യാനാകും. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിൽ സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നപോലെ വാട്സ്ആപ്പ് സ്റ്റാറ്റസിലും ഈ ഫീച്ചർ എത്തിക്കാനാണ് മെറ്റയുടെ നീക്കം. ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ മറ്റുള്ളവരെ സ്വകാര്യമായി ടാഗ് ചെയ്തുകൊണ്ട് സംവദിക്കാൻ കഴിയുന്ന ഒരു പുതിയ ഫീച്ചറാണ് എത്തിക്കുക. ഈ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial