തരൂരിനെതിരെ യൂത്ത് കോൺഗ്രസ് വിമത വിഭാഗം; തെരഞ്ഞെടുപ്പിൽ മത്സരിക്കും.

തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർത്ഥിശശി തരൂരിനെതിരെ യൂത്ത് കോൺഗ്രസ് വിമത വിഭാഗം. രാജിവെച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ഷൈൻ ലാലാണ് തരൂരിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഷൈൻ ലാൽ നാളെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. യുവാക്കളെ കോൺഗ്രസ് പരിഗണിക്കുന്നില്ല എന്ന് ആരോപിച്ചാണ് അദ്ദേഹം രാജിവെച്ചത്.

Read More

ആറ്റിങ്ങലില്‍ ബി.ജെ.പിക്ക് തിരിച്ചടി; കരവാരം പഞ്ചായത്തില്‍ വൈസ് പ്രസിഡൻ്റും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും പാര്‍ട്ടിവിട്ടു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. കരാവാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം പാര്‍ട്ടി വിട്ടു. കരാവാരം പഞ്ചായത്തിലെ രണ്ട് അംഗങ്ങളാണ് രാജിവെച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു എസ്., ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി എം. എന്നിവരാണ് രാജിവെച്ചത്.ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബി.ജെ.പി. ഭരിക്കുന്ന ഏക പഞ്ചായത്താണ് കരവാരം. അതേസമയം ഇവര്‍ പാര്‍ട്ടി വിട്ടാലും ബി.ജെ.പിക്ക് ഭരണം നഷ്ടമാകില്ല. ഭരണസമിതിയും ബി.ജെ.പി. നേതൃത്വം തമ്മില്‍ നേരത്തെ തന്നെ വിയോജിപ്പുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാജി. നേരത്തെ ആറ്റിങ്ങല്‍…

Read More

തിരൂരിൽ സ്വകാര്യ ബസും, കാറും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്

തിരൂർ : സ്വകാര്യബസും കാറും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്. കോഴിക്കോടുനിന്ന് തിരൂരിൽ ചികിത്സക്കായി ഡോക്ടറെ കാണാനെത്തിയവർ സഞ്ചരിച്ച കാറും കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കാർ യാത്രക്കാരായ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് യാത്രക്കാരെല്ലാം തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്

Read More

ജസ്റ്റിസ് എസ് മണികുമാർ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ

തിരുവനന്തപുരം: ജസ്റ്റിസ് എസ് മണികുമാർ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ. സർക്കാരിന്റെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകുകയായിരുന്നു. കേരള നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പ് നൽകിയിരുന്നു. കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്നു എസ് മണികുമാർ. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് കാലാവധി പൂർത്തിയാക്കിയ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന് പകരമാണ് ജസ്റ്റിസ് മണികുമാറിന്റെ നിയമനം. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ജഡ്‌ജി എന്നിവരെയാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കുന്നത്. ഏപ്രിൽ 24 നാണ്…

Read More

നടി സുമലത ബിജെപിയിലേക്ക്

നടി സുമലത അംബരീഷ് ബിജെപിയിലേക്ക്. മാണ്ഡ്യയൽ മത്സരിക്കാനില്ല. H D കുമാരസ്വാമിക്കായി പ്രചാരണത്തിനിറങ്ങും. വൈകാതെ അവർ ബിജെപിയിൽ അംഗത്വമെടുക്കും. മാണ്ഡ്യയയിൽ സംഘടിപ്പിച്ച പ്രവവർത്തകരുടെ യോഗത്തിലാണ് സുമലത നയം വ്യക്തമാക്കിയത്.ടിക്കറ്റ് കിട്ടിയില്ലെന്നു പറഞ്ഞു പാർട്ടി വിടുന്നവരെ നമ്മൾ കാണുന്നതാണ്. നരേന്ദ്ര മോദിയുടെ വികസന സങ്കൽപ്പത്തിനൊപ്പം എനിക്ക് നിൽക്കണം. എനിക്ക് സീറ്റ് നിഷേധിച്ച ബിജെപിയിൽ തന്നെ ചേർന്നു പ്രവർത്തിക്കാനാണ് എന്റെ തീരുമാനം. സ്വാർത്ഥ താത്പര്യങ്ങൾ ഇല്ലാത്ത അഴിമതിക്കാരൻ അല്ലാത്ത നേതാവാണ് മോദിയെന്നും സുമലത പറഞ്ഞു. മാണ്ഡ്യയ മണ്ഡലം ബിജെപി തന്നെ…

Read More

വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ

കോട്ടയം:പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് നീലൂർ നൂറുമല ഭാഗത്ത് കൊടൈക്കനാലിൽ വീട്ടിൽ അരുൺ ചെറിയാൻ (28) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി, വിവാഹവാഗ്ദാനം നൽകി 2019 മുതൽ പീഡിപ്പിച്ചു വരികയായിരുന്നു. തുടർന്ന് ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കാതെ ഒഴിവാക്കാൻ ശ്രമിക്കുകയും, തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകുകയുമായിരുന്നു.പെൺകുട്ടിയുടെ പരാതിയെ തുടർന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും,…

Read More

പടക്കശാലയിൽ ബോംബ് നിര്‍മാണം; പൊട്ടിത്തെറിയില്‍ 17കാരന്‍റെ ഇരുകൈപ്പത്തികളും നഷ്ടമായി, രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: മുക്കോലയിലെ പടക്കനിർമാണ ശാലയിൽ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ 17കാരന്റെ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ടു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ കൈപ്പത്തികളാണ് നഷ്ടപ്പെട്ടത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അനിരുദ്ധിനെതിരെ അനധികൃത ബോംബ് നിര്‍മാണ കേസ് നിലവിലുണ്ട്. അപകടത്തിൽ പരിക്കേറ്റ നാല് പേരും ​ഗുണ്ടാസംഘത്തിലെ അം​ഗങ്ങളെന്നും പൊലീസ് പറഞ്ഞു.

Read More

മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ചു; മലപ്പുറം സ്വദേശിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട്: പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. എ.ഐ കാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന് കാട്ടിയാണ് മൂന്നു മാസത്തേക്ക് ആർ.ടി.ഒ ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തിലാണ് ദൃശ്യങ്ങളിൽ കുട്ടിയുള്ളത്. എന്നാൽ, കുട്ടി കരഞ്ഞപ്പോൾ കരച്ചിടലക്കാൻ മടിയിലിരുത്തിയതാണെന്നായിരുന്നു മുസ്തഫ നൽകിയ വിശദീകരണം.

Read More

സൈനിക സ്കൂളുകളിൽ കാവിവത്കരണം; പുതുതായി അനുവദിച്ചതിൽ 62 ശതമാനവും സംഘപരിവാര്‍ സംഘടനകള്‍ക്ക്

ന്യൂഡൽഹി: രാജ്യത്തെ പുതിയ സൈനിക സ്‌കൂളുകളുടെ 62 ശതമാനവും സംഘപരിവാറിനും ബി.ജെ.പിക്കും കേന്ദ്രം കൈമാറിയതായി ‘ദ റിപ്പോർട്ടേഴ്സ് കലക്ടീവിന്റെ’ റിപ്പോർട്ട്. 40 സൈനിക സ്‌കൂളുകളില്‍ 62 ശതമാനവും ആർഎസ്എസ് ബന്ധമുള്ള സ്‌കൂളുകൾക്കാണെന്ന് നൽകിയതെന്നും കലക്ടീവ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ആർ.എസ്.എസിന്റെ അനുബന്ധ സംഘടനകൾ, ബി.ജെ.പി നേതാക്കൾ, ബി.ജെ.പിയുടെ രാഷ്ട്രീയ കക്ഷികൾ, തീവ്ര ഹിന്ദുത്വ സംഘടനകൾ, ഹിന്ദു മത സംഘടനകൾ എന്നിവരും ഇതിൽ ഉൾപ്പെടും. 2021-ലാണ്, ഇന്ത്യയിൽ സൈനിക സ്‌കൂളുകൾ നടത്തുന്നതിന് സ്വകാര്യ കമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുമതി…

Read More

ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും ദാരുണാന്ത്യം

പെരുമ്പാവൂർ: ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും ദാരുണാന്ത്യം. എംസി റോഡിൽ താന്നിപ്പുഴ പള്ളിപ്പടിയിൽ ഇന്നു രാവിലെ 7.45 ഓടെയാണ് അപകടമുണ്ടായത്. കോതമംഗലം കറുകടം കുന്നശേരിൽ കെ.ഐ. എൽദോ (52), നഴ്സിങ് വിദ്യാർത്ഥിനിയായ മകൾ ബ്ലെസി എന്നിവരാണ് മരിച്ചത്. ബ്ലെസിയെ അങ്കമാലി റെയിൽവേ സ്റ്റേഷനിലാക്കാനായി പിതാവ് ബൈക്കിൽ കൊണ്ടുപോകവെയാണ് അപകടമുണ്ടായത്. ടോറസ് ലോറിയും ബൈക്കും ഒരേ ദിശയിൽ കാലടി ഭാഗത്തേക്ക് പോവുകയായിരുന്നു. ബൈക്കിനു പിന്നിൽ ലോറി ഇടിച്ചതിനെ തുടർന്ന് തെറിച്ചുവീണ ഇരുവരുടെയും ദേഹത്തുകൂടി ലോറി കയറിയിറങ്ങി….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial