ഐസിയു പീഡനക്കേസ്; ഐജി ഇടപെട്ടിട്ടും നീതി കിട്ടിയില്ല; അതിജീവിത ഇന്ന് സമരം പുനരാരംഭിക്കും

കോഴിക്കോട്: ഐസിയു പീഡനകേസിൽ ഇന്നുമുതൽ വീണ്ടും സമരം പുനരാരംഭിക്കാൻ അതിജീവിത. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിൽ ഐജി ഇടപെട്ടെങ്കിലും നീതി ലഭിച്ചില്ലെന്ന് കാട്ടിയാണ് സമരം പുനരാരംഭിക്കുന്നത്. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതക്കെതിരായ കേസിലെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് അതിജീവിത സമരമാരംഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുന്ന കാര്യത്തിൽ ഉത്തരമേഖലാ ഐജി ഉറപ്പ് നൽകിയിരുന്നു. ഐജിയുടെ ഉറപ്പിനെ തുടർന്നായിരുന്നു കമ്മീഷ്ണർ ഓഫീസിന് മുന്നിലെ സമരം താൽക്കാലികമായി അതിജീവിത അവസാനിപ്പിച്ചത്. എന്നാൽ നടപടികൾ വൈകിയതോടെയാണ് അതിജീവിത സമരം വീണ്ടും പുനരാരംഭിക്കുന്നത്. അതിജീവിതയുടെ…

Read More

ചെന്നൈയിൽ മലയാളിയായ സിദ്ധവൈദ്യനെയും ഭാര്യയെയും കൊലപ്പെടുത്തി; പിന്നാലെ മോഷ്ടാക്കൾ കവർന്നെടുത്തത് നൂറുപവൻ, അന്വേഷണം

ചെന്നൈ: മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച. മുത്താപ്പുതുപ്പെട്ടിലാണ് സംഭവം. സിദ്ധ ഡോക്ടർ ആയ ശിവൻ (72) ഭാര്യയും വിരമിച്ച അദ്ധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ നിന്ന് നൂറുപവൻ സ്വർണം കവർന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ശിവൻ വീട്ടിൽ സിദ്ധ ക്ലിനിക് നടത്തുന്നുണ്ടായിരുന്നു. ഇവിടെ ചികിത്സയ്‌ക്കെന്ന പേരിൽ എത്തിയവർ ആണ് കൊലപാതകം നടത്തിയതെന്നാണ് സംശയം. രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടിൽ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കൾ…

Read More

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

ചെറുതോണി: ഫെയ്സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തതു. ഇടുക്കി ചെറുതോണി ആലിൻ ചുവട് സ്വദേശി പുത്തൻ പുരക്കൽ വിഷ്ണുവാണ് (31) മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് കുറച്ചുനാളായി ഭാര്യ ഇയാളിൽ നിന്ന് അകന്നു കഴിയുകയാണ്. അതാണ് ആത്മഹത്യയ്ക്ക് കാരണമായത്. ഞായറാഴ്ച രാവിലെ 11-നാണ് സംഭവമുണ്ടായത്. ഫാനിൽ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാൾ ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ വന്നത്. പിന്നീടുള്ള ദൃശ്യങ്ങൾ വ്യക്തമല്ല. സമൂഹമാധ്യമത്തിലെ ലൈവ് കണ്ട് ആശങ്കയിലായ സുഹൃത്തുക്കൾ വീട്ടിൽ എത്തുകയായിരുന്നു. കതക് തകർത്ത് വീടിനുള്ളിൽ കയറിയപ്പോൾ വിഷ്ണുവിനെ…

Read More

മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മുതലപ്പൊഴി.. മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ പുതുക്കുറിച്ചി സ്വദേശി ജോണിന്റെ മൃതദേഹം കണ്ടെത്തി.രാവിലെ 3.30 മണിയോടെയാണ് അപകടം നടന്നത്. അഴിമുഖത്തു ഒഴുകി നടന്ന മൃതദേഹം അല്പം മുൻപാണ് മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Read More

മകളെ പീഡിപ്പിച്ച കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെടിവെച്ച് കൊന്നു; വിമുക്തഭടൻ പൊലീസ് കസ്റ്റഡിയിൽ

ലക്‌നൗ: മകളെ പീഡിപ്പിച്ച കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിമുക്തഭടൻ വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. രാജേഷ് കുമാർ സിംഗ് എന്ന വിമുക്തഭടനാണ് വിപുൽ എന്ന യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നീട് രാജേഷ് കുമാർ തന്നെയാണ് വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. ശനിയാഴ്ച്ച രാത്രിയിലാണ് രാജേഷ് കുമാർ സിംഗ് മകളുടെ ഫ്ളാറ്റിലേക്ക് കാമുകനായ വിപുലിനെ വിളിച്ചുവരുത്തിയത്. പുലർച്ചെ 3.30 ന് വെടിയുതിർക്കുകയാരുന്നു. തുടർന്ന് രാജേഷ് കുമാർ വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി രാജേഷിനെ കസ്റ്റഡിയിലെടുത്തു. വിപുലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു….

Read More

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; ഒരാളെ കാണാതായി, അഞ്ചുപേർ നീന്തിരക്ഷപെട്ടു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം ഉണ്ടായി. സംഭവത്തിൽ ഒരാളെ കാണാതായിട്ടുണ്ട്. പുതുക്കുറിച്ചി സ്വദേശി ജോണി(50)നെയാണ് കാണാതായത്. പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടയത്. അഴിമുഖത്തുവച്ചുണ്ടായ ശക്തമായ തിരയിൽ ആൺ വള്ളം മറിഞ്ഞത്. ആകെ ആറു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. അഞ്ചുപേർ നീന്തിരക്ഷപ്പെടുകയായിരുന്നു. ജോണിനായി തിരച്ചിൽ തുടരുന്നു

Read More

കണ്ണൂര്‍ ജില്ലാ ജയിലില്‍ റിമാന്റ് തടവുകാരന്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചു, മരത്തില്‍ കയറി അത്മഹത്യാ ഭീഷണിമുഴക്കി

കണ്ണൂര്‍: റിമാന്റ് തടവുകാരന്‍ ജയില്‍ ജീവനക്കാരെ ആക്രമിക്കുകയും ജയില്‍ വളപ്പിലെ മരത്തില്‍ കയറിആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു.സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.കണ്ണൂര്‍ ജില്ലാ ജയിലില്‍ റിമാന്റ് തടവുകാരന്‍ ഇസ്സൂദ്ദീനാണ് ഗേറ്റിലേക്ക് പോകാന്‍ അനുവദിക്കാത്തതിന് അസി.പ്രിസണ്‍ ഓഫീസര്‍ ശ്രീജിത്തിനെയും ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ പ്രവീഷിനേയും ആക്രമിച്ചത്.തുടര്‍ന്ന് പ്രതി മരത്തില്‍ കയറി അത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് ഇസ്സുദ്ദീന്റെ പേരില്‍ കേസെടുത്തത്

Read More

കുട്ടികളുടെവായനശാല ഉദ്ഘാടനം ചെയ്തു

വാമനപുരം :പൊയ്കമുക്ക് വലിയവിളയിൽ കുട്ടികളുടെ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ഉദയൻ കലാനികേതൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായബിന്ദു, സുജിത എന്നിവർ സംസാരിച്ചു. സിജി കൃഷ്ണൻ സ്വാഗതവും സന്തോഷ്‌ നന്ദിയും പറഞ്ഞു.അയ്യപ്പസേവാസമിതി ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് കുട്ടികളുടെ വായനശാല ആരംഭിച്ചത്. ചടങ്ങിൽ കലാകാരന്മാർക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു.

Read More

600 കോടിയുടെ ലഹരിമരുന്നുമായി പാക്ക് ബോട്ട് പിടിച്ചു; 14 പേർ അറസ്റ്റിൽ ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട

അഹമ്മദാബാദ്:ഗുജറാത്ത് തീരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട പാക്കിസ്ഥാൻ ബോട്ടിൽനിന്ന് തീരസംരക്ഷണ സേന 600 കോടി രൂപ വിലമതിക്കുന്ന 86 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന 14 പാക്കിസ്ഥാനികളെ അറസ്റ്റു െചയ്തു. തീരസംരക്ഷണ സേനയ്ക്കൊപ്പം ഭീകരവിരുദ്ധ സ്ക്വാഡും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും ദൗത്യത്തിൽ പങ്കാളികളായി. ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയയിലെ അംഗങ്ങളാണ് പിടിയിലായത്.

Read More

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) പ്രചാരണ ഗാനത്തില്‍ മാറ്റംവരുത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങളും ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണഗാനം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും പാര്‍ട്ടിക്കും തിരിച്ചടിയാണെന്ന് ആരോപിച്ച് ബിജെപി നേരത്തെ പരാതി നല്‍കിയിരുന്നു. രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ‘ജയില്‍ കാ ജവാബ് വോട്ട് സേ’ (ജയിലിനുള്ള മറുപടി വോട്ടിലൂടെ) എന്ന പ്രചാരണ ഗാനം എഴുതി ആലപിച്ചിരിക്കുന്നത് പാര്‍ട്ടി എംഎല്‍എ ദിലീപ് പാണ്ഡെയാണ്. വ്യാഴാഴ്ചയാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial