ജ്വല്ലറി അടച്ചുകൊണ്ടിരിക്കെ അതിക്രമിച്ചു കയറി കവര്‍ച്ച; അന്വേഷണം

തൃശൂര്‍: ജ്വല്ലറി അടച്ചുകൊണ്ടിരിക്കെ അതിക്രമിച്ചുകയറി കവര്‍ച്ച നടത്തി. ഓരോ പവൻ വീതമുള്ള രണ്ട് ആഭരണമാണ് മോഷ്ടാവ് കവർന്നെടുത്തത്. ഹെല്‍മറ്റ് ധരിച്ചായിരുന്നു കവര്‍ച്ച. ശേഷം പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. ഇന്നലെ രാത്രിയാണ് പഴയന്നൂരില്‍ ജ്വല്ലറിയിൽ അസാധാരണമായ സംഭവം നടക്കുന്നത്. ജീവനക്കാര്‍ ജ്വല്ലറി അടയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ തിരക്കിനിടയില്‍ മോഷ്ടാക്കള്‍ അതിവേഗം ജ്വല്ലറിക്കുള്ളിലേക്ക് ഇരച്ചുവരികയും നിമിഷനേരം കൊണ്ട് കവര്‍ച്ച നടത്തി അതേ വേഗതയില്‍ ഇറങ്ങി ബൈക്കില്‍ കയറി സ്ഥലം വിടുകയുമായിരുന്നു. ജീവനക്കാര്‍ ബഹളം വച്ച് ഇവരുടെ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ബന്ധുവായ യുവാവ് അറസ്റ്റിൽ

തൃശൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പടിയൂര്‍ നരന്റെവിട വീട്ടില്‍ ഫാജിസി (41)നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത് . മാർച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . വീട്ടിലെത്തിയ യുവാവ് അര്‍ധരാത്രിയാണ് പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്. അടുത്ത ദിവസം കുട്ടി ബന്ധുവിനോട് ലൈഗികാതിക്രമ വിവരങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കുന്നംകുളം പൊലീസ് കണ്ണൂര്‍…

Read More

ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് വളർത്തിയ സംഭവം; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് വളർത്തിയ സംഭവത്തിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആയിരുന്ന ബി.ആർ. ജയൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അജയ് എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്.താൽക്കാലിക ജീവനക്കാരനായിരുന്ന അജേഷാണ് സ്‌റ്റേഷൻ വളപ്പിൽ കഞ്ചാവ് വളർത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഞ്ചാവ് കൃഷി നടത്തിയ വിവരം അറിഞ്ഞിട്ടും കേസ് എടുക്കാത്തതിനാണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി.ആർ. അ ജയ്ക്കെ‌തിരായ നടപടി.കഞ്ചാവ് വളർത്തിയ സംഭവം അറിഞ്ഞതിനു ശേഷം റേഞ്ച് ഓഫിസറായിരുന്ന ജയൻ തനിക്കെതിരെ…

Read More

ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികളുമായി പ്രണയം നടിച്ച് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

ആലപ്പുഴ:ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്ന സ്ത്രീകളെ കബളിപ്പിച്ച് സ്വത്ത് അപഹരിക്കുന്ന യുവാവ് ആലപ്പുഴയിൽ അറസ്റ്റിലായി. ഇടുക്കി പീരുമേട് സ്വദേശി അജിത്ത് ബിജുവാണ് അറസ്റ്റിലായത്. പണവും സ്വർണാഭരണവും തട്ടിയെടുത്തെന്ന ചെങ്ങന്നൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. സമൂഹമാധ്യമത്തിൽ സജീവമായ ഇയാൾ സമാനമായ കേസിൽ നേരത്തെയും അറസ്റ്റിൽ ആയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട ശേഷം പ്രണയം നടിക്കും. പിന്നീട് ഓരോരോ ദുരിതങ്ങൾ പറഞ്ഞ് പണവും സ്വർണവും തട്ടിയെടുക്കുകയാണ് പതിവ്. തിരികെ ചോദിച്ചാൽ പിന്നെ ഭീഷണിപ്പെടുത്തും. ഇത്തരത്തിൽ ചെങ്ങന്നൂർ സ്വദേശിനിയെ കബിളിപ്പിച്ച കേസിലാണ് ഇപ്പോൾ…

Read More

ആറ്റിങ്ങൽ മണ്ഡലത്തിൽ 1,72,000 ഇരട്ട വോട്ടുകൾ; വോട്ടർപട്ടികയിൽ വൻ ക്രമക്കേടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന് ആരോപിച്ച് ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. മരിച്ചവർ പോലും വോട്ടർപട്ടികയിൽ ഇടംപിടിച്ചെന്നാണ് അടൂർ പ്രകാശ് ആരോപിക്കുന്നത്. വോട്ടർമാർക്ക് തങ്ങളുടെ ബൂത്തിൽതന്നെ ഇരട്ടവോട്ട് ഉണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു ‘ഇത്തവണ 1,72,000 വോട്ടുകൾ ഇരട്ട വോട്ടുകളാണ്. ആകെ വോട്ടർമാരിൽ 8.32 ശതമാനംപേർക്കും ഇരട്ട വോട്ടുണ്ട്. കഴിഞ്ഞ തവണയും മണ്ഡലത്തിൽ ഇരട്ട വോട്ടുകൾ ഉണ്ടായിരുന്നു. 58,000 ഇരട്ട വോട്ടുകൾ ചെയ്യുന്നത് കഴിഞ്ഞതവണ തടഞ്ഞു. ഒരാളെ പോലും വോട്ടർ പട്ടികയിൽനിന്ന് നീക്കംചെയ്യരുത് എന്നാണ്…

Read More

സമൂഹമാധ്യമത്തിലൂടെ പിതാവുമായി അടുത്തു, പിന്നീട് വീട്ടിൽ താമസമാക്കി; ഇരുപതുകാരൻ 14 വയസുകാരിയെ കടത്തിക്കൊണ്ടുപോയി

ഇടുക്കി: പതിനാലുവയസുകാരിയെ മറയൂരിൽ നിന്നും കടത്തികൊണ്ട് പോയ ബംഗ്ലാദേശ് സ്വദേശിയെ പശ്ചിമ ബംഗാളിൽ നിന്നും മറയൂർ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് മൈമൻ സിങ് ബിദ്യാഗഞ്ജ് സ്വദേശി മുഷ്താഖ് അഹമ്മദ് (20) ആണ് പിടിയിലായത്. ഇയാൾക്കെതിരേ പോക്സോ വകുപ്പ് ചുമത്തി. പെൺകുട്ടിയെ ഇയാൾക്കൊപ്പം കണ്ടെത്തി. മറയൂരിൽ ജോലി ചെയ്തുവന്നിരുന്ന പശ്ചിമബംഗാൾ സ്വദേശിയുടെ മകളെയാണ് ഇയാൾ കടത്തിക്കൊണ്ടുപോയത്. പ്രതി ടൂറിസം വിസയിൽ 2023 നവംബർ 15-ന് ഇന്ത്യയിൽ എത്തിയതാണ്. 2024 ഫെബ്രുവരി എട്ടിന് വിസ കാലാവധി കഴിഞ്ഞു. എന്നാൽ…

Read More

സ്വർണവില 51,000 കടന്നു; പവന് 600 രൂപ കൂടി

തിരുവനന്തപുരം: സ്വർണവില വീണ്ടും റെക്കോർഡിട്ടു. പവന് 600 രൂപ ഉയർന്ന് സ്വർണവില ആദ്യമായി 51,000 കടന്നു. അന്താരാഷ്ട്ര സ്വർണ്ണവില ഉയർന്നതാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടാൻ കാരണമായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,280 രൂപയാണ്. ഗ്രാമിന് ഇന്ന് 75 രൂപ വർധിച്ചു, വിപണി വില 6410 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2285 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38 ലും ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72…

Read More

മോഹന്‍ലാലിനൊപ്പം ടിടിഇ വിനോദ് ചെയ്തത് അഞ്ച് ചിത്രങ്ങള്‍; ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍

മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്ന ടിടിഇ കെ വിനോദിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ മരണപ്പെട്ട ടിടിഇ വിനോദിന് ആദരാഞ്ജലി അർപ്പിച്ചത്. സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികൾ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ചെറുപ്പം മുതൽക്കേ നടൻ ആകണമെന്ന ആഗ്രഹം വിനോദിന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജോലി സമയങ്ങൾക്കിടയിലും വിനോദ് അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിലായിരുന്നു. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. വിനോദ്…

Read More

പട്ടാമ്പിയിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

പട്ടാമ്പി : കാരക്കാട് റെയിൽവേ സ്റ്റേഷനു സമീപം പുരുഷനും സ്ത്രീയും ട്രെയിനുമുന്നിൽച്ചാടി മരിച്ചു. തൃത്താല ഭാഗത്ത് താമസിക്കുന്ന ബംഗാൾ സ്വദേശികളാണ് ഇവരെന്നു പൊലീസ് അറിയിച്ചു. ബംഗാൾ ജൽപൈഗുരി കാതംബരി ദക്ഷിൺ ഹൻസ് ഹല്ലി സ്വദേശിയായ സുലൈ സർക്കാറിൻ്റെ മകൻ പ്രദീപ് സർക്കാറും (30) ഇതേ സ്ഥലത്തു താമസിക്കുന്ന നോബിൻ റോയിയുടെ മകൾ ബിനോതി റോയിയുമാണ് മരിച്ചത്. പട്ടാമ്പി കീഴായൂർ രണ്ടാംകെട്ടി എന്ന സ്ഥലത്ത് വച്ച് ചൊവ്വാഴ്ച വൈകുന്നേരം 5.40നായിരുന്നു സംഭവം. കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് എക്സ്‌പ്രസ്…

Read More

സംസ്ഥാനത്ത്   ഇന്നും കൊടും ചൂട്; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. സാധാരണയേക്കാള്‍ രണ്ടുമുതല്‍ മൂന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial