പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി കുന്നംകുളം പോലീസിന്റെ പിടിയിൽ

കുന്നംകുളം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി 41 വയസ്സുള്ള ഫാജിസിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാർച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം.അർദ്ധരാത്രിയാണ് പ്രതി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. അടുത്ത ദിവസം കുട്ടി ബന്ധുവിനോട് വിവരങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ…

Read More

തളിക്കുളത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തളിക്കുളം: ഹാഷ്ടി നഗറിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.നൂൽപാടത്ത് അബ്ദുൾ ഖാദർ(85), ഭാര്യ ഫാത്തിമ ബീവി(66) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്‌. ചൊവ്വാഴ്ച രാവിലെ മുതൽ വീട് അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വൈകീട്ട് വീടിൻറെ ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഇരുവരും മുറിയിലെ കട്ടിലിൽ മരിച്ച് കിടക്കുന്നതായി കണ്ടത്. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അബ്ദുൾ ഖാദറിൻറെ ആദ്യഭാര്യ: ആമിനുമ്മ. മക്കൾ: അബുസു, മജീദ്, കുൽസു, സുഹറ, പരേതനായ മനാഫ്. മരുമക്കൾ: റസിയ,ഹസീന, അലി,…

Read More

കുടുംബ വഴക്ക് മലപ്പുറം വണ്ടൂരിൽ ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

കുടുംബ വഴക്കിനെ തുടർന്ന് മലപ്പുറം വണ്ടൂർ നടുവത്ത് ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. വരിച്ചാലിൽ സൽമത്ത് (52) ആണ് മരിച്ചത്. സംഭവത്തിൽ മരുമകൻ സമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകളെ വെട്ടാൻ ശ്രമിക്കുന്നത് തടയുമ്പോഴാണ് സൽമത്തിന് വെട്ടേറ്റതെന്നാണ് നിഗമനം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

Read More

തൃശൂരിൽ ടിടിഇയെ യാത്രക്കാരൻ തള്ളിയിട്ട് കൊന്നു

തൃശൂർ :ടിക്കറ്റ് ചോദിച്ചതിന് യാത്രക്കാരൻ ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി. തൃശൂരിലാണ് സംഭവം. കൊല്ലം സ്വദേശി വിനോദ് ആണ് മരിച്ചത്. ഒഡിഷ സ്വദേശി രജനി കാന്താണ് പിടിയിലായത്. എറണാകുളം- പാട്‌ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. എസ് 11 കോച്ചിൽ നിന്നാണ് വിനോദിനെ തള്ളിയിട്ടത്. എറണാകുളം സ്വദേശിയായ വിനോദിന് എറണാകുളത്ത് നിന്ന് ഈറോഡ് വരെയാണ് ഡ്യൂട്ടി. ടിക്കറ്റില്ലാതെ സഞ്ചരിക്കുന്ന ഒരുകൂട്ടം ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതാണ് സംഭവത്തിലേക്ക് നയിച്ചത്. ടിക്കറ്റ് ഇല്ലാത്തതു കാരണം ഇവർക്ക് പിഴ ഈടാക്കുന്നതുമായി…

Read More

ബ്ലാക്ക് മാജിക്കോ? ഗൂഗിളിൽ തിരഞ്ഞത് മരണാനന്ത ജീവിതം; മൂവരുടെയും സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയെയും സുഹൃത്തുക്കളായ ദമ്പതികളെയും അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ മരിച്ചവരുടെ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം. കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരുടെ നവമാധ്യമ ഇടപെടലുകൾ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. വ്യാജ അക്കൗണ്ടിൽ ഇവരെ ബ്ലാക് മാജിക്കിനായി സ്വാധീനിച്ചിട്ടുണ്ടോയെന്നാണ് സംശയം. മരണാനന്തര ജീവിതത്തിൽ മൂന്ന് പേരും വിശ്വസിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. മരിക്കാന്‍ അരുണാചൽ എന്ത് കൊണ്ട് തെരെഞ്ഞെടുത്തുവെന്നും പൊലീസ് അന്വേഷിക്കും….

Read More

കൊച്ചുപ്രേമൻ പുരസ്ക്കാരത്തിന് കവി രാധാകൃഷ്ണൻ കുന്നുംപുറം അർഹനായി

തിരുവനന്തപുരം:കൊച്ചുപ്രേമൻ സൗഹൃദ സമിതി ഏർപ്പെടുത്തിയ പുരസ്ക്കാരം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിക്കും. അന്തരിച്ച പ്രമുഖ ചലച്ചിത്ര, നാടക നടൻ കൊച്ചുപ്രേമന്റെ സ്മരണക്കായി കൊച്ചുപ്രേമൻ സ്മാരക സൗഹൃദസമിതിയാണ് പുരസ്കാരം നൽകുന്നത്. പ്രൊഫഷണൽ നാടക ഗാനരചനയിൽ കാൽ നൂറ്റാണ്ട് കാലമായി നടത്തുന്ന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് രാധാകൃഷ്ണൻ കുന്നുംപുറത്തിന് പുരസ്ക്കാരം നൽകുന്നതെന്ന് ജൂറി കൺവീനർ, ഡോക്ടർ എസ്.ഹരികൃഷ്ണൻ,സമിതി രക്ഷാധികാരി നടി ഗിരിജപ്രേമൻ, പ്രസിഡന്റ് അഭിഷേക് ബി, സെക്രട്ടറി അനി പി, എന്നിവർ അറിയിച്ചു.ഏപ്രിൽ 7 ന്‌ നടക്കുന്ന ചടങ്ങിൽ ഗിരിജപ്രേമൻ…

Read More

വീടിന് തീ വെച്ച കേസിൽ യുവാവ് അറസ്റ്റിൽ

ഏറ്റുമാനൂർ : ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീടിന് തീ വെച്ച കേസിൽ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആയാംകുടി കപ്പേള ജംഗ്ഷൻ ഭാഗത്ത് മുത്തേടത്ത് വീട്ടിൽ സിബി ജോസഫ് (47) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി ഇയാളുമായി അകന്നു കഴിഞ്ഞിരുന്ന ഭാര്യയും മകനും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി, കയ്യിൽ കരുതിയിരുന്ന പെട്രോൾ ഉപയോഗിച്ച് ജനൽ പാളിയിലൂടെ ഒഴിച്ച് വീടിനകത്ത് കിടന്നിരുന്ന ഫര്‍ണിച്ചറും മറ്റും കത്തിച്ച്…

Read More

സോഷ്യൽ മീഡിയ വഴി പരിചയം; 17 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഇടുക്കി:സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസിൽ വാഗമൺ സ്വദേശി കഞ്ഞിക്കുഴി പോലീസിന്റെ പിടിയിലായി. വാഗമൺ പശുപ്പാറ പുതുവീട്ടിൽ മോഹനൻ്റെ മകൻ മനു മോഹനൻ (19) ആണ് കഞ്ഞിക്കുഴി പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഇയാളെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ഇന്നലെ ഇയാൾ പിടിയിലായത്. ഒരു വർഷക്കാലമായി സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട കഞ്ഞിക്കുഴി സ്വദേശിനിയായ പതിനേഴ്കാരിയെ പലതവണ പീഡിപ്പിച്ച കേസിലാണ് വാഗമൺ സ്വദേശിയായ പത്തൊൻപതുകാരൻ അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട്വാഗമൺ പശുപ്പാറ പുതുവീട്ടിൽ മോഹനൻ്റെ…

Read More

ബി.എസ്.സി. നഴ്‌സിങ്ങിന് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 8.25 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍

പുല്ലാട്: പത്തനംതിട്ടയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി. നഴ്‌സിങ്ങിന് അഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് മേരിക്കുന്ന് സ്വദേശി ശ്യാംജിത്ത്(37) ആണ് അറസ്റ്റിലായത്. കോയിപ്രം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പുല്ലാട് പൂവത്തൂര്‍ വലിയവിളയില്‍ സുനി iവര്‍ഗീസ് നൽകിയ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയില്‍നിന്ന് പ്രതി 8.25 ലക്ഷം രൂപ കൈപ്പറ്റിയതാണ് കേസ്. സമാനമായ ആറ് കേസുകളില്‍ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്ത് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയവേയാണ് പ്രതിയെ…

Read More


സ്ത്രീധനമായി ആഡംബര കാര്‍ വേണം; യുവതിയെ ഭര്‍ത്താവും കുടുംബവും മര്‍ദിച്ച് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ സ്ത്രീധനമായി ആഡംബര കാര്‍ നല്‍കാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും കുടുംബവും മര്‍ദിച്ച് കൊലപ്പെടുത്തി. ഗ്രേറ്റര്‍നോയിഡയില്‍ വെള്ളിയാഴ്ചയായിരുന്നു കരിഷ്മയെന്ന യുവതി കൊല്ലപ്പെട്ടത്. യുവതിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് ര‍ജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവ് വികാസും വീട്ടുകാരും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ചെന്ന വിവരം യുവതി സഹോദരനെ വിളിച്ച് അറിയിച്ചിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ ഭര്‍തൃ ഗൃഹത്തിലെത്തിയപ്പോഴാണ് കരിഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2022 ഡിസംബറിലാണ് കരിഷ്മയും വികാസും തമ്മിലുള്ള വിവാഹം നടന്നത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial