കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കുളിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍

കാസര്‍ഗോഡ് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കുളിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍. ഒഡീഷ ബര്‍ഗാര്‍ ജില്ലയിലെ സാലിഹപള്ളി സ്വദേശിനി റൂബി പട്ടേലി (27) നെയാണ് ചൊവ്വാഴ്ച രാവിലെ ഹോസ്റ്റല്‍ കെട്ടിടത്തിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ സഹപാഠികള്‍ കണ്ടെത്തിയത്. ഹിന്ദി താരതമ്യസാഹിത്യത്തില്‍ ഗവേഷക വിദ്യാര്‍ഥിനിയായിരുന്നു റൂബി പട്ടേൽ

Read More

കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മലപ്പുറത്ത് രണ്ടുപേര്‍ക്ക് വെട്ടേറ്റു

കുറ്റിപ്പുറം : കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ രണ്ട് പേർക്ക് വെട്ടേറ്റു. ഊരോത്ത് പള്ളിയാലിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നവർക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം. സഹോദരങ്ങളായ അറുമുഖൻ (29), മണി (35) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മണിക്ക് തലയിൽ മടല് കൊണ്ട് അടിയേറ്റ് പരിക്കുണ്ട്. കൊടുവാൾ കൊണ്ടുള്ള വെട്ടേറ്റ് ഇദ്ദേഹത്തിന് നെഞ്ചിലും പരിക്കേറ്റു. മണിയുടെ ഇടത് തോളിലാണ് വാള് കൊണ്ട് വെട്ടിയത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൈപ്പിൽ…

Read More

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ് തങ്കമണി ദിവാകരന്‍ ബിജെപിയില്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ ഒരു കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപിയില്‍ ചേര്‍ന്നു. മഹിളാ കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ തങ്കമണി ദിവാകരനാണ് ബിജെപിയില്‍ ചേര്‍ന്നത്. 2011 ലെ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗമായ തങ്കമണി ദിവാകരന്‍, സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹോദരിയാണ്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിലാണ് തങ്കമണി ബിജെപിയില്‍ ചേര്‍ന്നത്. 27 വയസ്സ് മുതല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണ്. എന്നാല്‍ പാര്‍ട്ടിയില്‍…

Read More

ഝാർഖണ്ഡിൽ സിപിഐ തനിച്ച് മത്സരിക്കും; നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

റാഞ്ചി: ഝാർഖണ്ഡിൽ തനിച്ച് മത്സരിക്കാനുറച്ച് സിപിഐ. നാല് ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സി.പി.ഐ പ്രഖ്യാപിച്ചു. ഛത്ര, ലോഹർദാഗ, പലാമു, ദുംക എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഇൻഡ്യ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് വൈകുന്നതിനെ തുടർന്ന് ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടി സ്ഥാനാർത്ഥി പ്രഖ്യാപനവുമായി മുന്നോട്ടുപോയത് അഭയ് ഭൂയാൻ പലാമു സീറ്റിൽ നിന്നും മഹേന്ദ്ര ഒറോൺ ലോഹർദാഗയിൽ നിന്നും അർജുൻ കുമാർ ഛത്രയിൽ നിന്നും രാജേഷ് കുമാർ കിസ്‌കു ദുംകയിൽ നിന്നും നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഈ…

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൂര്യാഘാതമേറ്റു; കോൺഗ്രസ് പ്രവര്‍ത്തകൻ ആശുപത്രിയിൽ

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകന് സൂര്യാഘാതമേറ്റു. വലമ്പിലിമംഗലം ഇളവുങ്കൽ വീട്ടിൽ തോമസ് അബ്രഹാം(55)നാണ് സൂര്യാഘാതമേറ്റത്. നെഞ്ചിലും മുതുകിലും പരിക്കേറ്റ ഇയാളെ ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. കൊടും ചൂടിൽ പ്രചാരണം നടത്തുന്നതിനിടെ ആണ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റത്. വലമ്പിലിമംഗലം മുപ്പാതാം നമ്പർ ബൂത്തിൽ വീടുകയറിയുളള പ്രചാരണത്തിനിടെയാണ്‌ സംഭവം. സൂര്യാഘാതമേറ്റതിന്റെ പാടുകൾ പൂർണമായും മാറാത്തതിനാൽ തോമസ് എബ്രഹാം ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നില്ല. വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് ഇദ്ദേഹം

Read More

മണിപ്പൂരിൽ ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക്; ചേർന്നത് മുൻ എംഎൽഎ അടക്കം നാലുപേർ

ന്യൂഡല്‍ഹി: മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബി.ജെ.പിയിൽ ഉണ്ടായിരുന്ന മുൻ എംഎൽഎ അടക്കം നാലുപേർ കോൺഗ്രസിൽ ചേർന്നു. മുൻ എം.എൽ.എ ഇലങ്‌ബാം ചന്ദ് സിംഗ്, സഗോൽസെം അച്ചൗബ സിംഗ്, ഒയിനം ഹേമന്ത സിംഗ്, തൗദം ദേബദത്ത സിംഗ് എന്നിവരാണ് പാർട്ടി വിട്ടത്. ലോക്‌സഭാതെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ വൻ തിരിച്ചടിയാണ് മണിപ്പൂരിൽ ബി.ജെ.പിക്കേറ്റത്. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയും മണിപ്പൂരിലെ നിലവിലെ സാചര്യത്തിൽ ബി.ജെ.പി ഇടപെടുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. മണിപ്പൂരിലെ കോൺഗ്രസ് ലോക്‌സഭാ സ്ഥാനാർഥിയാണ്…

Read More

‘ബിജെപിയില്‍ ചേര്‍ന്നോ, അല്ലെങ്കില്‍ ഇഡി അറസ്റ്റ് ചെയ്യും’; ആരോപണവുമായി അതിഷി

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരണമെന്നും അല്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി അറസ്റ്റ് ചെയ്യുമെന്നും തന്നോട് അടുപ്പമുള്ള ഒരാള്‍ പറഞ്ഞതായി എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി. തന്നെ കൂടാതെ മൂന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കളും അറസ്റ്റിലാകുമെന്നും അവര്‍ പറഞ്ഞതായി വാര്‍ത്താ സമ്മേളനത്തില്‍ അതിഷി പറഞ്ഞു. മന്ത്രി സൗരഭ് ഭരദ്വാജ്, എംഎല്‍എ ദുര്‍ഗേഷ് പഥക്, രാജ്യസഭാ എംപി രാഘവ് ഛദ്ദ എന്നിവരാണ് തന്നെക്കൂടാതെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടേറ്റ് അറസ്റ്റിലാകുമെന്ന് പറഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇഡി തന്റെയും ബന്ധുക്കളുടെയും വസതികളില്‍ റെയ്ഡ്…

Read More

തെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ടിനു ഇന്ന് കൂടി അപേക്ഷിക്കാം

ലോക്സഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിനു ഇന്നു കൂടി ആപേക്ഷിക്കാം. വോട്ടർ പട്ടികയിൽ പേരുള്ള മണ്ഡലത്തിലെ വരണാധികാരിക്ക് അപേക്ഷ നൽകണം. ജോലി ചെയ്യുന്ന ജില്ലയിലെ നോഡൽ ഓഫീസർമാർ വഴിയോ നേരിട്ടോ അപേക്ഷ നൽകാം. ആബ്സെന്റി വോട്ടർ വിഭാഗത്തിൽപ്പെട്ടവർക്കാണ് പോസ്റ്റൽ വോട്ടിനു അവസരം. 85 വയസിനു മുകളിൽ ഉള്ളവർ, 40 ശതമാനത്തിൽ കുറയാതെ അംഗ പരിമിതിയുള്ള ഭിന്ന ശേഷിക്കാർ, കോവി‍ഡ് രോഗികൾ, രോഗമുണ്ടെന്നു സംശയിക്കുന്നവർ, അവശ്യ സേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാം. ആബ്സെന്റി വോട്ടർമാരിൽ…

Read More

ഡൽഹിയുടെ ഭരണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് നിവേദനം നൽകി ബിജെപി

ന്യൂഡൽഹി: ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കരുക്കൾനീക്കി ബിജെപി. ഡൽഹിയുടെ ഭരണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി രാഷ്ട്രപതി ദ്രൗപതി മുർമുവിന് നിവേദനം നൽകി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലായ സാഹചര്യത്തിൽ ഡൽഹിയിൽ ഭരണഘടന പ്രതിസന്ധി നിലനിൽക്കുന്നു എന്നാണ് ബിജെപിയുടെ വാദം. ജുഡീഷ്യൽ കസ്റ്റഡിയിൽ തീഹാർ ജയിലിൽ കഴിയുന്ന കെജ്രിവാളിന് ഡൽഹിയുടെ ദൈനംദിന ഭരണനിർവഹണത്തിൽ ഇടപെടാൻ കഴിയില്ലെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ കെജരിവാളിനെതിരായ നടപടികൾ സിബിഐ വേഗത്തിലാക്കി. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കെജ്‌രിവാളിനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ സിബിഐ ഉടൻ…

Read More

വോട്ടിങ് യന്ത്രത്തിനൊപ്പം മുഴുവന്‍ വിവിപാറ്റും കൂടി എണ്ണണം; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനൊപ്പം മുഴുവന്‍ വിവിപാറ്റും കൂടി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പുറമേ, കേന്ദ്രസര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് നല്‍കിയത്. സാമൂഹ്യ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ അഗര്‍വാളിന്റെ ഹര്‍ജിയിലാണ് നോട്ടീസ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ഘട്ടത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എണ്ണുന്നതിനൊപ്പം തന്നെ മുഴുവന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial