
കോട്ടയത്ത് കഞ്ചാവ് മാഫിയ സംഘം വീട് കയറി വീട്ടമ്മയെ ആക്രമിച്ചു
കോട്ടയം : കോട്ടയത്ത് കഞ്ചാവ് മാഫിയ സംഘം വീട് കയറി വീട്ടമ്മയെ ആക്രമിച്ചു. പനച്ചിക്കാട് സ്വദേശി അനിൽകുമാർ പിഎസ്സിന്റെ വസതിയിലാണ് കഞ്ചാവ് മാഫിയ സംഘത്തിൻ്റെ ആക്രമണം. വീടിൻ്റെ വാതിൽ ചവിട്ട് പൊളിച്ച് അകത്ത് കടന്ന ശേഷമായിരുന്നു അക്രമണം. രണ്ട് കാറുകളിലും ഇരുചക്ര വാഹനങ്ങളുമായി എത്തിയ ലഹരി സംഘം വീട് വളഞ്ഞായിരുന്നു ആക്രമണം. അനിൽകുമാറിന്റെ ഭാര്യയും അംഗനവാടി അധ്യാപികയുമായ ശ്രീരേഖയെ കമ്പി വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. പിടിച്ചു മാറ്റാൻ എത്തിയ ശ്രീരേഖയുടെ മകൻ അഖിലിനെയും ക്രൂരമായി മർദിച്ചു. അഖിലിന്റെ…