ലോഡ്ജ് മുറികൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന; കൊച്ചിയിൽ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

കൊച്ചി: ലോഡ്ജ് മുറികൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ യുവാവും യുവതിയും പിടിയിൽ. തൃശൂർ അരിപ്പാലം സ്വദേശി ആന്റണി സെൽവൻ(28) ഇരിങ്ങാലക്കുട സ്വദേശി എംയു അമീഷ(23) എന്നിവരാണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 74 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. കുന്നുംപുറം അമൃതാ ഹോസ്പിറ്റൽ റോഡിലെ ലോഡ്ജ് മുറികൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണർ…

Read More

ഭിന്നശേഷിക്കാരിയെ അയൽവാസി വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 68 വര്‍ഷം കഠിനതടവും 6 ലക്ഷം രൂപ പിഴയും

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 68 വര്‍ഷം കഠിനതടവും 6 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. അയൽവാസിയായ പ്രതി വീട്ടിൽ വച്ച് 17 വയസുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അരീക്കോട് പൊലീസ് 2019 ഡിസംബറിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ മഞ്ചേരി അതിവേഗ പോക്സോ കോടതി ഒന്നാണ് വി പറഞ്ഞത്. പോക്സോ വകുപ്പ് പ്രകാരം ജീവപര്യന്തം തടവും പ്രതിക്കെതിരെ തെളിഞ്ഞ മറ്റു വിവിധ വകുപ്പുകൾ പ്രകാരം 68 വർഷവും ആറു മാസവും തടവുമാണ് വിധിച്ചിരിക്കുന്നത്….

Read More

വളർത്തു നായയെ എറിഞ്ഞത് ചോദ്യം ചെയ്തതിന് ക്രൂരമർദ്ദനം; ചികിത്സയിലായിരുന്ന ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ മരിച്ചു

കൊച്ചി: വളർത്തു നായയെ എറിഞ്ഞത് ചോദ്യം ചെയ്തതിന് നാലംഗ സംഘത്തിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ മരിച്ചു. മുല്ലശ്ശേരി കനാല്‍ റോഡില്‍ തോട്ടുങ്കല്‍പറമ്പില്‍ വിനോദ് (45) ആണ് മരിച്ചത്. മര്‍ദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീട്ടിലെ വളര്‍ത്തുനായയെ എറിഞ്ഞത് ചോദ്യംചെയ്തതാണ് അക്രമത്തിന് കാരണമായത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബറൂത്ത് സ്വദേശി അശ്വിനി ഗോള്‍ക്കര്‍ (27), ഗാസിയാബാദ് സ്വദേശി കുശാല്‍ ഗുപ്ത (27), രാജസ്ഥാന്‍ ഗംഗാനഗര്‍ സ്വദേശി ഉത്കര്‍ഷ് (25), ഹരിയാണ സോനീപത് സ്വദേശി…

Read More

കാണാതായ പെൺകുട്ടിയെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

അഞ്ചുരുളി ജലാശയത്തിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ പെൺകുട്ടിയുടേത് തന്നെയെന്ന് സ്ഥിരീകരണം.പാമ്പാടുംപാറ സ്വദേശിനിയായ യുവതിയുടേതെന്നാണ് സ്ഥിരീകരിച്ചത്. ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞ് ഇന്നലെ വൈകിട്ട് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ ബന്ധുക്കൾ തിരയുന്നതിനിടെയാണ് ഇന്നലെ രാത്രിയിൽ അഞ്ചുരുളി ജലാശയത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാമ്പാടുംപാറ എസ്റ്റേറ്റ് ലയത്തില്‍ താമസക്കാരനായ ജോണ്‍ മുരുകന്റെ മകള്‍ എയ്ഞ്ചല്‍ ( അഞ്ജലി-24) ആണ് മരിച്ചത്. ഇടുക്കി ഡാമിന്റെ ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളി ഭാഗത്തെ ജലാശയത്തില്‍ ചാടി ജീവനൊടുക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ വൈകുന്നേരം…

Read More

ഹൈറിച്ച് തട്ടിപ്പിനു പിന്നാലെ മറ്റൊരു മൾട്ടിലെവൽ തട്ടിപ്പു കൂടി

പാലക്കാട്: ഓൺലൈൻ മൾട്ടി ലെവൽ മാർക്കറ്റിംഗ് ബിസിനസുകളുടെ മറവിൽ 1000 കോടിയിലധികം തട്ടിപ്പു നടത്തിയ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയ്ക്ക് പിന്നാലെ മറ്റൊരു ഓൺലൈൻ പണമിടപാട് സ്ഥാപനത്തിനെതിരെയും നിക്ഷേപകർ രംഗത്തെത്തി. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർവി ഫേബ് ടെക്സ്റ്റൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരേ യാണ് നിരവധി പേർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ടെക്സ്റ്റൈൽ, ജ്വല്ലറി ഉൾപ്പെടെ വിവിധ മേഖലകളിൽ ബിസിനസ് നടത്തുന്നുവെന്ന് പ്രചരിപ്പിച്ചാണ് സ്ഥാപനം നിക്ഷേപകരിൽ നിന്നായി പണം തട്ടിയെടുത്തത്. ഒരാളിൽ നിന്നും ചുരുങ്ങിയത് പതിനായിരം രൂപ വീതം…

Read More

കോട്ടയം അയ്മനത്തു നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

അയ്മനം : അയ്മനം ജംഗ്ഷനിൽ ഡിസംബർ 15 ന് നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.’ഉത്രാടത്തിൽ അജേഷിന്റെ മകൻ ജിതിൻ അജേഷ് (16) ആണ് ഇന്ന് മരിച്ചത്. സംസ്കാരം നാളെ (02.04.2024, ചൊവ്വ) മൂന്നിന് വീട്ടുവളപ്പിൽ നടത്തും.കോട്ടയം സി എം എസ് സ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായിരുന്നു. മാതാവ്:രജിത. സഹോദരൻ: ജഗൻ അജേഷ്.

Read More

മധ്യപ്രദേശിലെ കമാൽ മൗലമസ്ജിദിൽ സർവ്വേ നിർത്തണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കമാല്‍മൗല മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന സര്‍വേ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിം കോടതി തള്ളി. കമാല്‍ മൗല മസ്ജിദ് കോംപ്ലക്‌സില്‍ എഎസ്‌ഐ സര്‍വേ നടത്താന്‍ ഉത്തരവിട്ട മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരേയാണ് മൗലാന കമാലുദ്ദീന്‍ വെല്‍ഫെയര്‍ സൊസൈറ്റി സുപ്രിം കോടതിയെ സമീപിച്ചിരുന്നത്. തുടര്‍ന്ന് ജസ്റ്റിസുമാരായ ഋഷികേശ് റോയ്, പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിനും മധ്യപ്രദേശ് സര്‍ക്കാരിനും എഎസ്‌ഐയ്ക്കും നോട്ടീസ് അയച്ചിരുന്നു. സര്‍വേ റിപോര്‍ട്ടിനെ അടിസ്ഥാനമാക്കി നടപടി സ്വീകരിക്കണമെന്നായിരുന്നു…

Read More

യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ ; ആലോചിക്കട്ടെയെന്ന് ഹസന്‍

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ. ദേശീയ തലത്തില്‍ മത്സരിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് മത്സരിക്കുന്നില്ലെന്നു പാര്‍ട്ടി അധ്യക്ഷന്‍ മൂവാറ്റുപുഴ അഷറ്ഫ് മൗലവി പറഞ്ഞു. ഈ ലോക്‌സഭാ തെരഞ്ഞെടുപ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്നതാണെന്നും രാജ്യത്തിന്റെ വീണ്ടെടുപ്പാണ് മുഖ്യ അജണ്ടയെന്നും അഷ്‌റഫ് മൗലവി പറഞ്ഞു. ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ മുന്നണിയുടെ ഭാഗമായി കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ പരസ്പരം മത്സരിക്കുമ്പോഴും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ ഇന്ത്യാ…

Read More

സി.രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജി വച്ചു; തീരുമാനം.അക്കാദമി ഫെസ്റ്റിവല്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ച്

കൊച്ചി: പ്രമുഖ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജി വച്ചു. അക്കാദമി ഫെസ്റ്റിവല്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് അക്കാദമി സെക്രട്ടറിയ്ക്ക് അയച്ചു കൊടുത്തു. ‘സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധം അറിയിക്കുന്നതായി കത്തില്‍ പറയുന്നു. പ്രോഗ്രാമില്‍ ആരുടേയും പേരുണ്ടായിരുന്നില്ല. പിന്നീടാണ് കേന്ദ്രമന്ത്രിയുടെ പേര് ഉള്‍പ്പെടുത്തി പ്രത്യേക ക്ഷണപത്രം അയച്ചത്. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ മറികടന്ന് സ്വയംഭരണാവകാശം നിലനിര്‍ത്തുന്ന സാഹിത്യഅക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇതു സംഭവിക്കുന്നതെന്ന് താങ്കള്‍ക്ക് അറിയാം. കഴിഞ്ഞ…

Read More

കടമെടുപ്പ് പരിധി; കേരളത്തിൻ്റെ ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടു

കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും. കൂടുതൽ കടം എടുക്കാൻ കേരളത്തിന് നിലവിൽ അനുവാദമില്ല. തൽക്കാലം കടമെടുക്കാൻ കേന്ദ്ര നിബന്ധന പാലിക്കണം. ഒരു വർഷം അധികകടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 293ആം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അതിനാൽ ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളവും കേന്ദ്രവും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial