800ലധികം മരുന്നുകളുടെ വില ഇന്ന് മുതൽ കൂടും

വിലക്കയറ്റം മൂലം വലയുന്ന സാധാരണക്കാര്‍ക്ക് ഇനി അവശ്യ മരുന്നുകള്‍ക്കും നല്‍കണം അധിക വില. അതായത്, ഇന്ന് മുതൽ അവശ്യ മരുന്നുകളുടെ വിലയിൽ സാരമായ വര്‍ദ്ധനയുണ്ടായേക്കും. പാരസെറ്റമോളും അസിത്രോമൈസിനും ഉൾപ്പെടെ അവശ്യമരുന്നുകളുടെ വിലയാണ് വർധിക്കുന്നത്.ഏപ്രില്‍ 1 മുതല്‍ വിലവർധന പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വ്യക്തമാക്കി. വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങി അവശ്യമരുന്നുകളുടെയൊക്കെ വില വർധിക്കും. അമോക്‌സിസില്ലിന്‍, ആംഫോട്ടെറിസിന്‍ ബി, ബെന്‍സോയില്‍ പെറോക്‌സൈഡ്, സെഫാഡ്രോക്‌സിന്‍, സെറ്റിറൈസിന്‍, ഡെക്‌സമെതസോണ്‍, ഫ്‌ലൂക്കോണസോള്‍, ഫോളിക്…

Read More

വയനാട്ടില്‍ വനിതാ ഡോക്ടര്‍ മരിച്ചനിലയില്‍

കൽപ്പറ്റ: വയനാട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍. ഡോ. കെ.ഇ.ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ആശുപത്രി ക്യാംപസിലെ വസതിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്. അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നെങ്കിലും ഇന്നലെ വൈകീട്ട് അഞ്ചരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു

Read More

അഞ്ചര ലക്ഷത്തിന്റെ
ഓൺലൈൻ ബിസിനസ്സ് തട്ടിപ്പ് : നാലുപേർ അറസ്റ്റിൽ

ചെങ്ങന്നൂർ : ഓൺലൈൻ ബിസിനസ് തട്ടിപ്പിൽ നാലു പേരെ പൊലിസ് അറസ്റ്റു ചെയ്തു. 40 ശതമാനം ലാഭം ഉണ്ടാകുന്ന ട്രേഡിങ് ബിസിനസ്സ് ഓൺ ലൈനിലൂടെ ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചെറിയനാട് വില്ലേജിൽ ഇടമുറിയിൽ കളയ്ക്കാട്ട് നന്ദനം വീട്ടിൽ ഹരികുമാരൻ നായ‍ർ മകൻ നവീൻ കുമാർ എന്നിവരിൽ നിന്നും 5,50,000. (അഞ്ചര ലക്ഷം) രൂപയോളം തട്ടിയെടുത്ത കേസ്സിലാണ്പ്രതികൾ അറസ്റ്റിലായത്. പാലക്കാട് ജില്ലയിൽ പട്ടാമ്പി പരുതൂർ പഞ്ചായത്ത് 3-ാം വാർഡിൽ പൊറ്റമ്മൽ വീട്ടിൽ പി. രാഹുൽ ( 26 )…

Read More

പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

പത്തനംതിട്ട :തുലാപ്പള്ളി പുളിയന്‍കുന്ന് മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.പുളിയന്‍കുന്ന് മല കുടിലില്‍ ബിജു (52) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ബിജുവിന്റെ മൃതദേഹം വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലത്തില്‍ കണ്ടെത്തിയത്. പുരയിടത്തില്‍ ഇറങ്ങിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവമെന്ന് സമീപവാസികള്‍ പറഞ്ഞു.

Read More


അമ്മയുടെ കൺമുമ്പിൽ നിന്ന് മകളെ കടത്തിക്കൊണ്ടു പോയി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 22 വയസുകാരൻ അറസ്റ്റിൽ

പത്തനംതിട്ട: അടൂരിൽ അമ്മയുടെ കൺമുമ്പിൽനിന്ന് പ്രായപൂർത്തിയാകാത്ത മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം മുളവന ബിജുഭവനിൽ ബി.എസ്‌.സിദ്ധാർഥ് (ശ്രീക്കുട്ടൻ-22) ആണ് അടൂർ പോലിസിന്റെ പിടിയിലായത്. മാർച്ച് 28-ന് വൈകീട്ട് പെൺകുട്ടി അമ്മയോടൊപ്പം അടൂർ ടൗണിൽകൂടി നടന്നുവരുകയായിരുന്നു. പെൺകുട്ടിയുമായി മുൻ പരിചയമുണ്ടായിരുന്ന യുവാവ് ബൈക്കിൽ ഇവിടെയെത്തി, പെൺകുട്ടിയുമായി കടന്നുകളഞ്ഞു. ഒരു സുഹൃത്തിന്റെ വീട്ടിലേക്കാണ് ഇവർ പോയത്. പെൺകുട്ടിക്ക്‌ 22 വയസ്സുണ്ടെന്ന് സുഹൃത്തിനെ പറഞ്ഞു തെറ്റിധരിപ്പിച്ചശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിയുടെ അമ്മ അടൂർ പോലീസിൽ നൽകിയ…

Read More

വിവാഹ വാഗ്ദാനം നൽകിയും ഫോണിൽ ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയും തട്ടിപ്പ്; പ്രതി പിടിയിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ഇടുക്കി പീരുമേട് കൊക്കയാര്‍ വെമ്പ്ലി വടക്കേമല തുണ്ടിയില്‍ വീട്ടിൻ അജിത് ബിജുവിനെ(28) ആണ് ചെങ്ങന്നൂര്‍ ഡി വൈ എസ് പിയും സംഘവും അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ പിന്നോക്ക വിഭാഗത്തിൽപ്പെട്ട യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും യുവതിയുടെ നഗ്ന വീഡിയോകള്‍ മൊബൈലില്‍ പകർത്തി സോഷ്യല്‍…

Read More

പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് കരുനാഗപ്പള്ളിയിൽ പ്ലസ്‌വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി 37 വയസുകാരൻ സുരേഷ് ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ഗുജറാത്തിൽ നിന്നാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ഈ മാസം 12നാണ് തൊടിയൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ചത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയ്ക്ക് യുവാവുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തി. വൈകീട്ട് അയൽവാസികളോടൊപ്പം തിരുവാതിരക്കളി കളിച്ചുകൊണ്ട് നിന്ന പെൺകുട്ടി സുരേഷിൻ്റെ…

Read More

ദേശീയപാതയിൽ ബൈക്ക് ലോറിയിൽ ഇടിച്ചുകയറി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: ദേശീയപാതയിൽ ബൈക്ക് ലോറിയിൽ ഇടിച്ചു ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കോട്ടപ്പടി സ്വദേശികളായ അഭിരാമൻ (21), ആൽബിൻ (21) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ രാത്രി പത്തുമണിയോടെ കോതമംഗലത്ത് തങ്കളം-കാക്കനാട് ദേശീയപാതയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിലിടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൻ്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Read More

കായലില്‍ നീന്തുന്നതിനിടെ അപസ്മാരം; ആലപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു

ആലപ്പുഴ: കായലില്‍ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കരുമാടി ഇരുപതില്‍ചിറ വീട്ടില്‍ ജോജി അലക്‌സ് (30) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. മാതൃ സഹോദരിയുടെ കഞ്ഞിപ്പാടത്തുള്ള വീട്ടിലെത്തിയതായിരുന്നു. നീന്തുന്നതിനിടെ യുവാവിന് അപസ്മാരമുണ്ടായെന്നാണ് കരുതുന്നത്. ഫയര്‍ഫോഴ്സും അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ വൈകിട്ട് നാലോടെ മൃതദേഹം കണ്ടെത്തി.

Read More

മലപ്പുറത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചനിലയിൽ. ചിറക്കൽ സ്വദേശി ഹിബ തസ്‌നി ആണ് മരിച്ചത്. 23 വയസായിരുന്നു. മലപ്പുറം വേങ്ങര കച്ചേരിപ്പടിയിൽ ആണ് സംഭവം. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial